2022, ജൂലൈ 13, ബുധനാഴ്‌ച

(July 13)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


നീറ്റ് പരീക്ഷ അഡ്മിറ്റ് കാർഡിലെ ഇക്കാര്യങ്ങൾ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പാക്കണം

നീറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് (NEET Admit Card 2022) 2022 പുറത്തിറക്കി നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി. പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന് (Download Admit Card)  അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിവരങ്ങൾ എല്ലാം കൃത്യമാണെന്ന് ഉദ്യോ​ഗാർത്ഥികൾ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി നിർദ്ദേശിക്കുന്നു. പേര്, റോൾനമ്പർ, എക്സാം സിറ്റി, പരീക്ഷ കേന്ദ്രം, പരീക്ഷ സമയം, റിപ്പോർട്ടിം​ഗ് ടൈം, കൊവിഡ് 19  നിർദ്ദേശങ്ങൾ, ഡ്രെസ് കോഡ് നിർദ്ദേശങ്ങൾ എന്നീ കാര്യങ്ങളാണ് കൃത്യമായി പരിശോധിച്ച് ഉറപ്പാക്കേണ്ടത്.  

സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്‌കോളര്‍ഷിപ്പോടെ നൂതന കോഴ്‌സുകള്‍ പഠിക്കാം

 നൂതന കോഴ്‌സുകളിലേക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്‌ക് അപേക്ഷ ക്ഷണിച്ചു. റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഡേറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഫുള്‍സ്റ്റാക്ക് ഡെവലപ്മെന്റ്, സോഫ്റ്റ്വേര്‍ ടെസ്റ്റിങ് തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം. ജൂലായ് 16 വരെ retail.ictkerala.org/registration/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

ബി.ടെക് എൻ.ആർ.ഐ അഡ്മിഷൻ

കേരള സർക്കാർ സ്ഥാപനമായ സെൻട്രൽ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിലുള്ള കോളേജ് ഓഫ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ ഒന്നാം വർഷ ബി.ടെക് കോഴ്‌സുകളിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു പാസായ വിദ്യാർഥികൾക്ക് ഓൺലൈനായി www.cemunnar.ac.in മുഖേന ജൂലൈ 30 വരെ അപേക്ഷ സമർപ്പിക്കാം.എൻട്രൻസ് യോഗ്യത ആവശ്യമില്ല. വിശദവിവരങ്ങൾക്ക്: 9447570122, 9447192559, 9497444392.

പരീക്ഷ മാറ്റി

സാങ്കേതിക പരീക്ഷ കൺട്രോളർ ജൂലൈ 16നു നിശ്ചയിച്ചിരുന്ന ഡിപ്ലോമ പരീക്ഷകൾ (റിവിഷൻ 2015) മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

ഐ.ടി.ഐ പ്രവേശനം

വ്യവസായിക പരിശീലന വകുപ്പിനു കീഴിൽ സംസ്ഥാനത്തെ 12 ഐ.ടി.ഐ കളിലായി 13 ട്രേഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. സംവരണം ചെയ്തിട്ടുള്ള 260 സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് www.labourwelfarefund.in വഴി ഓൺലൈനായി അപേക്ഷിക്കാം. APPLY NOW -ൽ I.T.I Training Programme ലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. പ്രവേശനത്തിനുള്ള അടിസ്ഥാനയോഗ്യത പത്താം ക്ലാസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 300 രൂപ ബോർഡിൽ നിന്നു സ്റ്റൈപന്റ് നൽകും.

നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പ്

എൻവയോൺമെന്റൽ സയൻസ്, ജിയോളജി/എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽവർക്ക്, ബോട്ടണി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എൻജിനിയറിങ്, കൃഷി എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമ വിജയിച്ചവർക്കും നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറു മാസമാണ് കാലാവധി.ഹരിതകേരളം മിഷൻ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഓൺലൈൻ സംവിധാനം www.careers.haritham.kerala.gov.in മുഖേന ജൂലൈ 23 വരെ അപേക്ഷ സമർപ്പിക്കാം. പ്രായപരിധി 27 വയസ്.

ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ്സ് ഡവലപ്പ്‌മെന്റിനു (ഐ.എച്ച്.ആർ.ഡി) കീഴിൽ കേരള സർവ്വകലാശാലയിൽ അഭിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734-224076, 8547005045), ധനുവച്ചപുരം (0471-2234374, 2234373, 8547005065), മാവേലിക്കര (0479-2304494, 0479-2341020, 8547005046), പെരിശ്ശേരി (0479-2456499, 8547005006) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിൽ 2022-23 അദ്ധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50% സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം

സെറ്റ് പരീക്ഷ 24ന്; അഡ്മിറ്റ് കാർഡ് എൽ.ബി.എസ് വെബ്‌സൈറ്റിൽ

സെറ്റ് ജൂലൈ 2022 പരീക്ഷ ജൂലൈ 24ന് സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യണം.  ഇത് തപാൽ മാർഗ്ഗം ലഭിക്കില്ല. പരീക്ഷാർഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.  അഡ്മിറ്റ് കാർഡും ഫോട്ടോയും പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും എൽ.ബി.എസ് ഡയറക്ടർ അറിയിച്ചു.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം.ജി. യൂണിവേഴ്സിറ്റി 

എം.ജി. ഓൺലൈൻ എം.കോം. കോഴ്‌സിന് അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷൻ നടത്തുന്ന എം.കോം. - ഫിനാൻസ് ആന്റ് ടാക്സേഷൻ എന്ന രണ്ട് വർഷത്തെ (നാല് സെമസ്റ്ററുകൾ) ബിരുദാനന്തര - ബിരുദ കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  പൂർണ്ണമായും ഓൺലൈനായി നടത്തുന്ന കോഴ്സ് യു.ജി.സി. അംഗീകാരമുള്ളതാണ്.  ദേശീയതലത്തിലും അന്തർദേശീയതലത്തിലുമുളള വിദ്യാർത്ഥികൾക്ക് പ്രായഭേദമില്ലാതെ അപേക്ഷിക്കാം.  ജോലി ചെയ്യുന്നവർക്കും റെഗുലർ പഠനം സാധിക്കാത്തവർക്കും അധികബിരുദം നേടാൻ താൽപര്യമുളളവർക്കും പഠനം സാധ്യമാകുന്ന രീതിയിലാണ് കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല പഠന വകുപ്പായ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ (2022-2024) എസ്.സി. സംവരണ വിഭാഗത്തിൽ ഒന്നും എസ്.ടി. സംവരണ വിഭാഗത്തിൽ രണ്ടും സീറ്റുകൾ ഒഴിവുണ്ട്.  എം.ജി. സർവ്വകലാശാല അംഗീകരിച്ചിട്ടുള്ള ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / ബി.സി.എ. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമായുള്ള ബിരുദമാണ് യോഗ്യത.  താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 15 ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം .

വൈവാ വോസി

മൂന്നാം സെമസ്റ്റർ എം.ബി.എ. (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി) ജൂലൈ 2022 പരീക്ഷയുടെ വൈവാ വോസി പരീക്ഷ ജൂലൈ 18 ന് വിവിധ കോളേജുകളിൽ നടത്തും.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ .

പരീക്ഷാ ഫലം

ഒന്നാം വർഷ ബി.എം.ആർ.ടി. (2016 അഡ്മിഷൻ - സപ്ലിമെന്ററി / 2016 ന് മുൻപുള്ള അഡ്മിഷൻ - മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ .

ഓപ്പൺ അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോടെക്‌നോളജി വകുപ്പിൽ എം.ടെക്. നാനോസയൻസ് ആന്റ് നാനോടെക്‌നോളജി, എം.എസ്.സി നാനോസയൻസ് ആന്റ് നാനോടെക്‌നോളജി (ഫിസിക്‌സ്) പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ വിഭാഗം വിദ്യാർത്ഥികൾക്കായി ഓപ്പൺ അഡ്മിഷൻ നടത്തുന്നു.  അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി ജൂലൈ 14 മുതൽ 31 വരെ സി.എ.പി. സെല്ലിലെ റൂം നമ്പർ 88 ബിയിൽ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം.  

എം.ജി. പി.ജി. ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലൈ 20 വരെ

എം.ജി. സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്‌സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമൂകളിലേക്കും ബി.എഡ്. പ്രോഗ്രാമൂകളിലേക്കുമുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഈ മാസം 20 വരെ നടത്താം.  സാധ്യതാ അലോട്ട്‌മെന്റ് ജൂലൈ 25 നും ഒന്നാം അലോട്ട്‌മെന്റ് ജൂലൈ 30 നും പ്രസിദ്ധീകരിക്കുന്നതാണ്.  സ്‌പോർട്ട്‌സ് / വികലാംഗ ക്വാട്ടാകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ജൂലൈ 18 വരെ അവസരമുണ്ടായിരിക്കും.

അപേക്ഷാ തീയതി

ഒന്ന്, രണ്ട് സെമസ്റ്ററുകൾ എം.എ./ എം.എസ്.സി./ എം.കോം. (പ്രൈവറ്റ് രജിസ്‌ട്രേഷൻ - 2019 അഡ്മിഷൻ - സപ്ലിമെന്ററി) ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 29 മുതൽ ആഗസ്ത് നാല് വരെയും 525 രൂപ പിഴയോടു കൂടി ആഗസ്റ്റ് അഞ്ച് മുതൽ ഒൻപത് വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്ത് 11 വരെയും അപേക്ഷിക്കാം.  വിദ്യാർത്ഥികൾ പേപ്പറൊന്നിന് 45 രൂപ (പരമാവധി 210 രൂപ) വീതം  സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമേ അടക്കണം.  വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ .

ഡിപ്ലോമ കോഴ്‌സ്

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്.) ൽ 'പാലിയേറ്റീവ് കെയർ' എന്ന വിഷയത്തിൽ മൂന്ന് മാസ ഡിപ്ലോമ കോഴ്‌സ് ജൂലൈ 15 ന് ആരംഭിക്കുന്നു.  യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.  കോഴ്‌സിൽ ചേരുവാൻ താല്പര്യമുള്ളവർക്ക്് iucdxmgu@gmail.com എന്ന ഇ-മെയിൽ മുഖേന രജിസ്റ്റർ ചെയ്യാം.  കൂടുതൽ വിവരങ്ങൾക്ക് 0481 - 2731580 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

മാറ്റി വച്ച പരീക്ഷകൾ ജൂലൈ 15 മുതൽ

മഹാത്മാഗാന്ധി സർവ്വകലാശാല ജൂലൈ ഏഴ്, 11 തീയതികളിൽ നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച പരീക്ഷകൾ ജൂലൈ 15 മുതൽ ആരംഭിക്കും.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്്‌സൈറ്റിൽ

പരീക്ഷാ ഫീസ്

ആഗസ്ത് 10 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യുക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി / ലേണിംഗ് ഡിസെബിലിറ്റി) (2020 അഡ്മിഷൻ - റെഗുലർ / 2017 - 2019 അഡ്മിഷനുകൾ - സപ്ലിമെന്ററി / 2016 അഡ്മിഷൻ - ഫസ്റ്റ് മെഴ്‌സി ചാൻസ് / 2015 അഡ്മിഷൻ - സെക്കന്റ് മെഴ്‌സി ചാൻസ്) (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 20 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 21 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 22 നും അപേക്ഷിക്കാം

പ്രാക്ടിക്കൽ പരീക്ഷ

2022 മെയ് മാസം നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് (2018, 2017, 2016 അഡ്മിഷനുകൾ - സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷനുകൾ - മെഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 18 ന് മാറമ്പള്ളി, എം.ഇ.എസ്. കോളേജിൽ വച്ച് നടത്തു.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് 2022 ജനുവരി, 2021 ഡിസംബർ, 2021 സെപ്റ്റംബർ, 2022 ജനുവരി മാസങ്ങളിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ (ജനറൽ സെഷ്യൽ സയൻസസ്) 2013, 2014, 2016, 2017 അഡ്മിഷനുകൾ (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ യൂണിവേഴ്സിറ്റി 

പരീക്ഷാഫലം

മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി. എ.  ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, മലയാളം, അഫ്സൽ ഉൽ ഉലമ, സോഷ്യോളജി, ബി. എസ സി. മാത്തമാറ്റിക്സ്, ബി. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മാർച്ച് 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധന പകർപ്പിനും 23.07.2022 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. ഗ്രേഡ്കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

പരീക്ഷാവിജ്ഞാപനം

അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2018 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 13.07.2022 മുതൽ 16.07.2022 വരെ പിഴയില്ലാതെയും 19.07.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് 22.07.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. 2018 അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്.

തീയതി നീട്ടി

നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെയും 18.07.2022 വരെയും പിഴയോടെ 19.07.2022  വരെയും നീട്ടി. അപേക്ഷകളുടെ പ്രിന്റൌട്ട് 22.07.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.



 

0 comments: