സെബിയിൽ (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) 24 അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ടെക്നോളജിയിലാണ് ഒഴിവുകൾ ഉള്ളത്. ജൂലൈ 31 വരെയാണ് ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sebi.gov.in. ലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 30 വയസ്സ് ആണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. തസ്തിക സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
തസ്തിക- ഓഫീസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) - ഇൻഫോർമേഷൻ ടെക്നോളജി
പേ സ്കെയിൽ - 44500-89150
ഒഴിവുകളുടെ എണ്ണം - 24
യുആർ - 11
ഇഡബ്ലിയുഎസ് - 1
ഒബിസി - 5
എസ് സി -4
എസ് റ്റി - 3
ആകെ - 24
പ്രായപരിധി-30 വയസ്സ്
അപേക്ഷ ഫീസ്
UR EWS, OBC ഉദ്യോഗാർത്ഥികൾക്ക്: 1000/-, SC/ ST/ PwBD-ക്ക്: 100/- എന്നിങ്ങനെയാണ് അപേക്ഷ ഫീസ്. ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, ഐഎംപിഎസ്, ക്യാഷ് കാർഡുകൾ/മൊബൈൽ വാലറ്റുകൾ എന്നിവ വഴി പരീക്ഷാ ഫീസ് അടയ്ക്കുക.
പ്രധാന തീയതികൾ
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ആരംഭ തീയതി ജൂലൈ 14. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂലൈ 31. ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: ജൂലൈ 31.
തിരഞ്ഞെടുപ്പ്
മൂന്ന്-ഘട്ട പ്രക്രിയയായിരിക്കും തിരഞ്ഞെടുപ്പ്. ആദ്യഘട്ടം 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകൾ അടങ്ങുന്ന ഓൺലൈൻ സ്ക്രീനിംഗ് പരീക്ഷ, രണ്ടാം ഘട്ടം 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകൾ അടങ്ങുന്ന ഓൺലൈൻ പരീക്ഷ, മൂന്നാം ഘട്ടം അഭിമുഖം
0 comments: