2022, ജൂലൈ 30, ശനിയാഴ്‌ച

(July 30)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


വിദേശത്തു നിന്ന് മടങ്ങേണ്ടി വന്ന അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്ക് യോഗ്യത പരീക്ഷ എഴുതാൻ അനുമതി

റഷ്യ യുക്രൈൻ യുദ്ധവും, കോവിഡ് വ്യാപനവും മൂലം രാജ്യത്തേക്ക് മടങ്ങേണ്ടി വന്ന  അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്ക് യോഗ്യത പരീക്ഷ എഴുതാൻ അനുമതി .ജൂണ്‍ മുപ്പതിനോ അതിന് മുമ്പോ കോഴ്‌സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ലഭിച്ച  വിദേശ സർവകലാശാലകളിൽ  നിന്ന്  മടങ്ങിയെത്തിയ അവസാന വർഷ വിദ്യാർത്ഥികൾക്ക് ആണ്  പരീക്ഷയ്ക്ക് അനുമതി.ഹൗസ് സർജന്‍സി പൂർത്തിയാക്കണമെന്ന നിബന്ധനയിൽ ഇളവ് നൽകി.അതിന് പകരം രാജ്യത്ത് രണ്ട് വർഷം നിർബന്ധിത മെഡിക്കൽ ഇന്‍റണ്‍ഷിപ്പ് ചെയ്യണം.സുപ്രീംകോടതി ഉത്തരവ് പ്രകാരം ആണ് ദേശീയ മെഡിക്കൽ കമ്മീഷന്‍റെ  നടപടി.

ബിഎഡ്, ഡിഎൽ എഡ് കോഴ്സുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി അറിയാം

2022-2024 അധ്യയന വർഷത്തെ (B Ed Course) ബി.എഡ്., ഡി.എൽ.എഡ്  കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്പാർട്ട്മെന്റ് ക്വോട്ട മുഖേനയുള്ള പ്രവശനത്തിന്  പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപക, അധ്യാപകേതര ജീവനക്കാർക്ക് അപേക്ഷിക്കാം. www.education.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ മാതൃകയും കോഴ്സുകളെക്കുറിച്ചുള്ള വിശദാംശങ്ങളും അറിയാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓ​ഗസ്റ്റ് 16 ആണ്.  

കിറ്റ്‌സില്‍ എം.ബി.എ

ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിന് ജനറല്‍, സംവരണ സീറ്റുകളില്‍ ഒഴിവ്. അപേക്ഷകള്‍ ജൂലൈ 31 ന് മുമ്പ് www.kittsedu.org ല്‍ നല്‍കണം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും ക്യാറ്റ്/കെ മാറ്റ്/ സീ മാറ്റ് യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സില്‍ ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിപ്പിക്കും. പ്ലേസ്‌മെന്റ് സൗകര്യവുമുണ്ട്. വിവരങ്ങള്‍ക്ക് 9446529467/ 9447013046/0471 2327707.

വയനാട്ടിലെയടക്കം നിരവധി വിദ്യാര്‍ഥികള്‍ ആശങ്കയില്‍; ഇടപെടല്‍ വേണം, ആരോഗ്യ മന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ  കത്ത്

യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർപഠനം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചു. തന്‍റെ മണ്ഡലമായ വയനാട്ടിലുൾപ്പടെ നിരവധി വിദ്യാർത്ഥികൾ ഭാവിയെ കുറിച്ചുള്ള ആശങ്ക നേരിട്ട് പങ്കുവെച്ചുവെന്ന് രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞു.ഒന്ന്, രണ്ട് വർഷ മെഡിക്കൽ വിദ്യാർത്ഥികളുടെ ആശങ്ക തിരിച്ചറിഞ്ഞ് മെഡിക്കൽ കോളജിൽ ഇവർക്ക് അവസരമൊരുക്കുകയോ മറ്റ് വിദേശ സർവ്വകലാശാലകളിൽ പഠനം തുടരാൻ വേണ്ട സഹായം നൽകുകയോ ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയക്ക് അയച്ച  കത്തിൽ ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളെ പഠനമികവിന്റെ അടിസ്ഥാനത്തിൽ പാസ്സാക്കുമെന്ന് യുക്രൈൻ അറിയിച്ചതായി വിദേശകാര്യമന്ത്രി

യുക്രൈനിൽ  നിന്ന് തിരിച്ചെത്തിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക്  ആശ്വാസം. പഠനമികവിന്റെ അടിസ്ഥാനത്തിൽ പാസ്സാക്കുമെന്ന് യുക്രൈൻ അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. തുടർപഠനമേറ്റെടുക്കാൻ ഹം​ഗറി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  യുക്രെയിനിൽ നിന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാർത്ഥികളുടേതടക്കം തുടർപഠനം ഏറെ പ്രതിസന്ധി നേരിടുകയാണ്. ഈ ഘട്ടത്തിലാണ് തുടർപഠനവുമായി ബന്ധപ്പെട്ട് ചില ഇളവുകൾ പ്രഖ്യാപിച്ചതായി യുക്രൈൻ സർക്കാർ അറിയിച്ചതായി വിദേശകാര്യമന്ത്രി  പാർലമെന്റിൽ അറിയിച്ചിരിക്കുന്നത്. യുക്രൈൻ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്. ആര്‍. സി കമ്യൂണിറ്റി കോളേജ് 2022 ജൂലൈ സെഷനില്‍ നടത്തുന്ന ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ പ്രായം 18 വയസ്സ്. വിശദാശംങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഓഗസ്റ്റ് 31നകം അപേക്ഷകള്‍ ലഭിച്ചിരിക്കണം. വിവരങ്ങള്‍ക്ക് 8547341369.

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ്

സ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ 2022-23 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ 50 ശതമാനം മാര്‍ക്കോടെ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗണ്‍സിലും അംഗീകരിച്ച ജി എന്‍ & എം കോഴ്സ് പരീക്ഷയും പാസ്സായിരിക്കണം.അക്കാദമിക വിവരങ്ങള്‍ സമര്‍പ്പിക്കുന്ന സമയത്ത് തന്നെ അപേക്ഷകര്‍ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കണം. ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്. സര്‍വീസ് കോട്ടയിലേക്ക് 49 വയസ്സ്്.  വെബ്സൈറ്റ് വഴി ഓണ്‍ലൈനായും വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ മുഖേന ഫെഡറല്‍ ബാങ്കിന്റെ ശാഖ വഴിയും ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2560363, 2560364.

കെല്‍ട്രോണില്‍ മാധ്യമ പഠനം; കോഴ്സ് ഒരു വർഷം, പരിശീലനവും പ്ലേസ്മെന്റും

കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സില്‍, ടെലിവിഷന്‍ വാര്‍ത്താ ചാനലുകളിലും, ഡിജിറ്റല്‍ വാര്‍ത്താ ചാനലുകളിലും പഠന സമയത്ത് പരിശീലനവും പ്ലേസ്മെന്റ് സഹായവും ലഭിക്കും. കോഴ്സ് പഠിക്കുവാന്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളേജ് സെന്ററുകളിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ആഗസ്റ്റ് 10. ഫോണ്‍: 9544 958 182. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695 014, കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.

കെൽട്രോൺ കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഗവൺമെന്റ് അംഗീകൃത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഡി.സി.എ, പി.ജി.ഡി.സി.എ, അക്കൗണ്ടിംഗ്, വെബ്ഡിസൈനിംഗ് ആൻഡ് ഡെവലപ്‌മെന്റ്, ഡാറ്റ എൻട്രി, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾക്ക് തിരുവനന്തപുരത്തുള്ള സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471-2337450, 8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

 

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

മഹാത്മാഗാന്ധി സർവ്വകലാശാല


പരീക്ഷാ ഫലം

2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. (മോഡൽ I, II, III) ബി.എസ്.സി. / ബി.എ. / ബി.കോം. (2020 അഡ്മിഷൻ - റെഗുലർ / 2017-2019 അഡ്മിഷൻ - റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസടച്ച് ആഗസ്റ്റ് ഒമ്പത് വരെ ഓൺലൈനായി അപേക്ഷിക്കാം.

എം.ജി. ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് മൂന്ന് വരെ

എം.ജി. സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ നടത്തുന്ന ബിരുദ/ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് മൂന്ന്  വരെ നടത്താം.  സാധ്യതാ അലോട്ട്‌മെന്റ് ആഗസ്റ്റ് ഒമ്പതിനും ഒന്നാം അലോട്ട്‌മെന്റ് ആഗസ്റ്റ് 17 നും പ്രസിദ്ധീകരിക്കും.  സ്‌പോർട്ട്‌സ് / കൾച്ചറൽ / വികലാംഗ ക്വാട്ടകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ജൂലൈ 29 വരെ അവസരമുണ്ടായിരിക്കും.  ഇതിലേക്കുള്ള താത്കാലിക റാങ്ക് ലിസ്റ്റ് ആഗസ്റ്റ് രണ്ടിനും അന്തിമ റാങ്ക് ലിസ്റ്റ് നാലിനും പ്രസിദ്ധീകരിക്കും. 

ജെ.ആർ.എഫ്. ഒഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിന്റെയും ടി.ഇ.പി.ഒ.എഫ്.ഒ.എൽ. ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ 'ഫയർ റെസിസ്റ്റന്റ് പോളിത്തിലീൻ ഫോം' എന്ന ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ജൂനിയർ റിസർച്ച് ഫെലോയുടെ താത്ക്കാലിക ഒഴിവുണ്ട്.  നിയമനം മൂന്ന് വർഷത്തേക്കായിരിക്കും.  അപേക്ഷകർ  എം.ടെക്. പോളിമർ ടെക്‌നോളജി/ എം.എസ്. നാനോസയൻസ്, എം.എസ്.സി. (പോളിമർ സയൻസ്. പോളിമർ കെമിസ്ട്രി) തുടങ്ങിയവയിലേതെങ്കിലും യോഗ്യതയുള്ളവരായിരിക്കണം.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ (പുതിയ സ്‌കീം - 2021 അഡ്മിഷൻ - റെഗുലർ) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 26 മുതൽ ആഗസ്റ്റ് ഒന്ന് വരെ മാറമ്പള്ളി എം.ഇ.എസ്. കോളേജിൽ വച്ച് നടത്തും.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി 

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ - റീ-അപ്പിയറൻസ് / 2013 അഡ്മിഷൻ - മെഴ്‌സി ചാൻസ്), ബി.എസ്.സി. സൈബർ ഫോറെൻസിക് (2014-2018 അഡ്മിഷൻ - റീ-അപ്പിയറൻസ്) ആഗസ്റ്റ് 2022 ബിരുദ പരീക്ഷകൾ ആഗസ്റ്റ് 19 ന് ആരംഭിക്കും.  വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

കേരള സര്‍വകലാശാലാ വാര്‍ത്തകള്‍

സ്പെഷ്യല്‍ പരീക്ഷ

കോവിഡ് പശ്ചാത്തലത്തില്‍ ഒമ്പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എല്‍എല്‍.ബി. ഡിസംബര്‍ 2021 പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് സ്പെഷ്യല്‍ പരീക്ഷ എഴുതാം. സ്പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാം (കോഴ്സ്) കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യ വകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം ഓഗസ്റ്റ് 3നു മുന്‍പായി അതത് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കണം.

പരീക്ഷാഫലം
 
എം.ബി.എ. (ഇന്റഗ്രേറ്റഡ്) റെഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി- 2015 സ്‌കീമിന്റെ രണ്ട്, നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .
പ്രാക്ടിക്കല്‍ മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.പി.എ. പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് രണ്ടിന് ആരംഭിക്കും..

സൂക്ഷ്മപരിശോധന 

രണ്ടാം സെമസ്റ്റര്‍ എം.കോം./എം.എസ്‌സി. ബോട്ടണി (റെഗുലര്‍/സപ്ലിമെന്ററി/മേഴ്സി ചാന്‍സ്) നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 

കണ്ണൂർ യൂണിവേഴ്സിറ്റി 

ടൈംടേബിൾ

17.08.2022 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം.സി.എ ഡിഗ്രി (സി.ബി.എസ്.എസ്-റെഗുലർ-2020 അഡ്‌മിഷൻ), എം.സി.എ ഡിഗ്രി (സി.ബി.എസ്.എസ്-സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്-2016-2019 അഡ്‌മിഷൻ), നവംബർ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പി.ജി. ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

2022-23 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദപ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് www.admission.kannuruniversity.ac.in എന്ന വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 28.07.2022 ന് വൈകുന്നേരം 5 മണിക്കകം അഡ്മിഷൻ ഫീസ് ഓൺലൈനായി (SBI epay വഴി) നിർബന്ധമായും അടയ്ക്കേണ്ടതാണ്.


 തെറ്റ് തിരുത്താം

ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇതിനകം ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തവർക്ക് അപേക്ഷയിലെ തെറ്റുകൾ (പേര്, ജനനതിയ്യതി എന്നിവ ഒഴികെ) ലോഗിൽ ചെയ്ത് തിരുത്താവുന്നതാണ്. റീ വാല്യേഷനിൽ മാർക്കിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അത് തിരുത്താവുന്നതാണ്.  പേര്, ജനനതിയ്യതി എന്നിവയിലെ തെറ്റുകൾ തിരുത്തുന്നതിനായി ugsws@kannuruniv.ac.in എന്ന മെയിൽ ഐഡിയിയിലേക്ക്  അയക്കേണ്ടതാണ്.

എം.സി.എ,  എം.എസ്. സി  കമ്പ്യൂട്ടർ  സയൻസ്  -   പ്രവേശന   ഇന്റർവ്യൂ

കണ്ണൂർ സർവ്വകലാശാല  മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠനവകുപ്പിലെ എം.സി.എ, എം.എസ്.സി.  കമ്പ്യൂട്ടർ സയൻസ്   കോഴ്‌സുകളുടെയും  പാലയാട്  ഐ.ടി  സെൻറ്ററിലേക്കുള്ള  എം.സി.എ  കോഴ്‌സിന്റെയും 2022-24  ബാച്ചിലേക്കുള്ള പ്രവേശന നടപടികൾ   ആരംഭിച്ചു.




0 comments: