ഐ.ഐ.എമ്മുകളിലും രാജ്യത്തുടനീളമുള്ള മറ്റ് ബി-സ്‌കൂളുകളിലും മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയായ കാറ്റ് 2022 (കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്) നവംബര്‍ 27ന് നടക്കും.
യോഗ്യത
അപേക്ഷകര്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം അഥവാ അല്ലെങ്കില്‍ തത്തുല്യമായ CGPA. പിന്നാക്ക വിഭാഗങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്-ബാംഗ്ലൂര്‍ ആണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ആഗസ്റ്റ് മൂന്നു മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ഇക്കൊല്ലത്തെ പരീക്ഷ നടത്തുന്നത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്-ബാംഗ്ലൂര്‍ ആണ്.ഔദ്യോഗിക വെബ്സൈറ്റ് ആയ iimcat.ac.in ല്‍ ലൂടെ വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാ നടപടികള്‍ സെപ്റ്റംബര്‍ 14 വൈകീട്ട് അഞ്ചു മണിയോടെ അവസാനിക്കും. ഒക്ടോബര്‍ 27 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
അഹമ്മദാബാദ്, അമൃത്‌സര്‍, ബാംഗ്ലൂര്‍, ബോധ് ഗയ, കല്‍ക്കട്ട, ഇന്‍ഡോര്‍, ജമ്മു, കാശിപൂര്‍, കോഴിക്കോട്, ലഖ്‌നോ, നാഗ്പൂര്‍, റായ്പൂര്‍, റാഞ്ചി, റോഹ്തക്, സമ്ബല്‍പൂര്‍, ഷില്ലോങ്, സിര്‍മൗര്‍, തിരുച്ചിറപ്പള്ളി, ഉദയ്പൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലെ ഐ.ഐ.എമ്മുകളില്‍ ബിരുദാനന്തര ബിരുദ, സഹ മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് കാറ്റ് വേണം.
മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് പരീക്ഷ. 100 മാര്‍ക്കിന്റെ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും വെര്‍ബല്‍ എബിലിറ്റി റീഡിങ്്, കോംപ്രിഹെന്‍ഷന്‍, ഡാറ്റ ഇന്റര്‍പ്രെട്ടേഷന്‍, ലോജിസ്റ്റിക്കല്‍ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളുമുണ്ടാകും. ഓരോ വര്‍ഷവും ഏതാണ്ട് 2.44 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്.
0 comments: