സിബിഎസ്ഇ 10,12 പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസമുണ്ടായിട്ടില്ലെന്നു കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ‘ജൂൺ 15നാണു പരീക്ഷ കഴിഞ്ഞത്. മൂല്യനിർണയ നടപടികൾക്കു 45 ദിവസം വേണം. സിബിഎസ് ഇ അ ധികൃതരുമായി സംസാരിച്ചിരുന്നു. ഫലം കൃത്യസമയത്തു തന്നെ പ്രസിദ്ധീകരിക്കും’ – മന്ത്രി പ്രതികരിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രസിദ്ധീകരിക്കുമെന്നാണു വിവരം.
0 comments: