ബി.എസ്‌സി നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വർഷത്തെ ബി.എസ്‌സി. നഴ്‌സിംഗ്, ബി.എസ്‌സി എം.എൽ.റ്റി, ബി.എസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്‌സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി, ബി.എസ്‌സി ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്‌സി ഡയാലിസിസ് ടെക്‌നോളജി, ബി.എസ്‌സി ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്‌സി മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, ബി.എസ്‌സി മെഡിക്കൽ റേഡിയോതെറാപ്പി ടെക്‌നോളജി, ബി.എസ്‌സി ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.www.lbscentre.kerala.gov.in വഴി ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ജുലൈ 19 മുതൽ ആഗസ്റ്റ് 17 വരെ അപേക്ഷാ ഫീസ് അടയ്ക്കാം.
സിബിഎസ്ഇ ഫലം വൈകിയിട്ടില്ല, കൃത്യസമയത്തു തന്നെ പ്രസിദ്ധീകരിക്കും:മന്ത്രി
സിബിഎസ്ഇ 10,12 പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസമുണ്ടായിട്ടില്ലെന്നു കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ‘ജൂൺ 15നാണു പരീക്ഷ കഴിഞ്ഞത്. മൂല്യനിർണയ നടപടികൾക്കു 45 ദിവസം വേണം. സിബിഎസ് ഇ അ ധികൃതരുമായി സംസാരിച്ചിരുന്നു. ഫലം കൃത്യസമയത്തു തന്നെ പ്രസിദ്ധീകരിക്കും’ – മന്ത്രി പ്രതികരിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രസിദ്ധീകരിക്കുമെന്നാണു വിവരം.
മൂന്നാം വർഷം വിദേശത്ത് പഠിക്കാം; ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസിൽ പുതിയ കോഴ്സുകൾ
വിദേശ വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കാൻ ലക്ഷ്യമിട്ട് അന്താരാഷ്ട്ര ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ അവതരിപ്പിച്ച് ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ്. യു.കെ ആസ്ഥാനമായ ഇന്റർനാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഐ.എസ്.ഡി.സി), സ്‌കോട്ടിഷ് ക്വാളിഫിക്കേഷൻ അതോറിറ്റി (എസ്.ക്യു.എ) എന്നിവയുമായി സഹകരിച്ചാണ് പ്രോഗ്രാമുകൾ.ഈ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്നവർക്ക് മൂന്നാം വർഷ ബിരുദ പഠനം യു.കെയിലെയും മറ്റു വിദേശരാജ്യങ്ങളിലെയും മികച്ച യൂണിവേഴ്സിറ്റികളിൽ പൂർത്തീകരിക്കാൻ അവസരം ലഭിക്കും. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ബികോം, ബി.ബി.എ പ്രോഗ്രാമുകളിലേക്കും ലാറ്ററൽ എൻട്രി നേടാം.
മലബാറില്‍ കൂടുതല്‍ കോളജ് വേണമെന്ന് ഉന്നത വിദ്യാഭ്യാസ കമീഷന്‍
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്ന കുട്ടികളുടെ അനുപാതം (ജി.ഇ.ആര്‍) വര്‍ധിപ്പിക്കാന്‍ മലബാര്‍ മേഖലയില്‍ കൂടുതല്‍ കോളജുകള്‍ അനുവദിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമീഷന്‍റെ ശിപാര്‍ശ.ഉന്നത പഠനത്തിന് ഏറ്റവും കുറവ് സൗകര്യം അനുഭവപ്പെടുന്ന കാസര്‍കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട് എന്നീ പിന്നാക്ക ജില്ലകളില്‍ കോളജുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ബി.ആര്‍. അംബേദ്കര്‍ യൂനിവേഴ്സിറ്റി മുന്‍ വി.സിയും ഡല്‍ഹി യൂനിവേഴ്സിറ്റി മുന്‍ പ്രഫസറുമായ ഡോ. ശ്യാം ബി. മേനോന്‍ അധ്യക്ഷനായ കമീഷന്‍റെ ഇടക്കാല റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.
ബി എസ് എൻ എൽ ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ കോഴ്സിന് അപേക്ഷകൾ ക്ഷണിച്ചു
ബി എസ് എൻ എൽ ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ കോഴ്സിന് തിരുവനന്തപുരത്തെ കൈമനത്തുള്ള ബി.എസ്.എൻ.എൽ റീജണൽ ടെലികോം സെന്റർ (ആർ ടി ടി സി ) അപേക്ഷകൾ ക്ഷണിക്കുന്നു.ഒരു മാസം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത കോഴ്സിൽ തിരുവനന്തപുരത്തുള്ള ബി എസ് എൻ എൽ ആർടിടിസിയിൽ വച്ചുള്ള പരിശീലനവും വിവിധ ബി.എസ്.എൻ.എൽ യൂണിറ്റുകളിൽ വച്ചുള്ള പ്രായോഗിക പരിശീലനവും ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും http://rttctvm.bsnl.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
എംബിഎ സ്‌പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാരിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്റ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ടൈം) 2022-24 ബാച്ചിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഈ മാസം 29ന് ആറന്മുള പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ വച്ച് പത്ത് മണി മുതല്‍ പന്ത്രണ്ടര വരെ നടത്തും.50 % മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഇതേവരെ അപേക്ഷ ഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ഈ അഡ്മിഷന്‍ പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. വെബ്‌സൈറ്റ് : www.kicma.ac.in. ഫോണ്‍. 9446835303, 8547618290.
ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിൽ സീറ്റൊഴിവ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.അപേക്ഷകർ പ്ലസ്ടു/വി.എച്ച്.എസ്.ഇ /ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം.അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-695024 ഫോൺ: 0471-2474720, 0471-2467728 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. വെബ്‌സൈറ്റ്: www.captkerala.com.
ബി .എഫ്.എ ഡിഗ്രി കോഴ്‌സ് പ്രവേശനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) നടത്തുന്ന ബി.എഫ്.എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ്) ഡിഗ്രി കോഴ്‌സിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി ജൂലൈ 24 വരെ നീട്ടി.പ്രോസ്‌പെക്ടസും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും www.admissions.dtekerala.gov.in ൽ ലഭിക്കും.
യൂണിവേഴ്സിറ്റി വാർത്തകൾ
എം .ജി .യൂണിവേഴ്സിറ്റി
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ എം.സി.എ. (2021 അഡ്മിഷൻ - റെഗുലർ / 2020 അഡ്മിഷൻ - സപ്ലിമെന്ററി) 2022 ജൂൺ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 21 മുതൽ 29 വരെ അതത് കോളേജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം
അഞ്ച്, ആറ് സെമസ്റ്ററുകൾ എൽ.എൽ.ബി. (ത്രിവത്സരം) (2015-2017 അഡ്മിഷനുകൾ - സപ്ലിമെന്ററി, 2014 അഡ്മിഷൻ - ഫസ്റ്റ് മെഴ്‌സി ചാൻസ് / 2013 അഡ്മിഷൻ - സെക്കന്റ് മെഴ്‌സി ചാൻസ് / 2013 വരെയുള്ള അഡ്മിഷനുകൾ - തേർഡ് മെഴ്‌സി ചാൻസ്) ഏപ്രിൽ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് ഒന്ന് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.വോക് അഗ്രിക്കൾച്ചർ ടെക്‌നോളജി (2021 അഡ്മിഷൻ - റെഗുലർ - പുതിയ സ്‌കീം) ബിരുദ പരീക്ഷ ജൂൺ 2022 ന്റെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 21, 25 തീയതികളിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിൽ വച്ച് നടത്തും. വിശദവിവങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ
പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമെസ്റ്റർ ബി. എസ്. സി ഫിസിക്സ് (2013 ന് മുൻപുള്ള അഡ്മിഷൻ -മേഴ്‌സി ചാൻസ് ) ബിരുദ പരീക്ഷ ഡിസംബർ 2020-ന്റെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 19 ന് ന്യൂമാൻ കോളേജ് തൊടുപുഴയിലെ ഫിസിക്സ് വിഭാഗത്തിൽ വച്ചു നടത്തുന്നതായിരിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
റാങ്ക് ലിസ്റ്റ്
സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ 2022-2024 എം.ബി.എ. ബാച്ചിൽ അഡ്മിഷന് യോഗ്യരായവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.mgu.ac.in, smbs.mgu.ac.in എന്നീ വെബ്‌സൈറ്റുകളിൽ പരിശോധിക്കാം.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ സ്‌കൂൾ സെന്റർ ആയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസിൽ (ഐ.ഐ.ആർ.ബി.എസ്.) അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി. (2022-2027) എസ്്.ടി. വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. സയൻസ് മുഖ്യവിഷയമായുള്ള പ്ലസ്ടു ആണ് യോഗ്യത.
കണ്ണൂർ യൂണിവേഴ്സിറ്റി
പഞ്ചവത്സര എം. കോം. പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവ്വകലാശാലയുടെ നീലേശ്വരത്തുള്ള ഡോ: രാജൻ മെമ്മോറിയൽ ക്യാമ്പസിൽ 2022-23 അദ്ധ്യയന വർഷത്തിൽ പുതുതായി ആരംഭിച്ചിട്ടുള്ള എം.കോം (Five Year Integrated) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് 2022 ജൂലൈ 27 അഞ്ച് മണിവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഹയർ സെക്കന്ററി അല്ലെങ്കിൽ കണ്ണൂർ സർവകലാശാല അംഗീകരിച്ച തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്
പ്രവേശന പരീക്ഷ എഴുതാൻ അവസരം
ജൂലൈ 11,13 തീയ്യതികളിൽ നടത്തിയ M Sc. Clinical and Counselling Psychology, M Sc. Environmental Science, Master of Library and Information Science എന്നീ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ എഴുതാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് ജൂലൈ 23 ന് അതത് പഠന വകുപ്പുകളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ്. ഒരിക്കൽ എഴുതിയവർക്ക് വീണ്ടും അവസരം ലഭിക്കുന്നതല്ല.
ബി.എ. അഫ്സൽ - ഉൽ - ഉലമ അസൈൻമെന്റ്
കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ (2020 പ്രവേശനം) രണ്ടാം സെമസ്റ്റർ ബി.എ. അഫ്സൽ-ഉൽ-ഉലമ (ഏപ്രിൽ 2021 സെഷൻ) ഇന്റേണൽ ഇവാലുവേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് ചോദ്യപേപ്പറുകളിൽ, 2C02AUA- HISTORY OF ARABIC LITERATURE- PART 1 എന്ന പേപ്പറിന്റെ പുതുക്കിയ ചോദ്യപേപ്പർ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബി.കോം. (റെഗുലർ-2020 പ്രവേശനം) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 29.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.
എൻ.ഐ.ആർ.എഫ്.റാങ്കിങ്ങിൽ ഇടംപിടിച്ച് കണ്ണൂർ സർവകലാശാല
നാഷണൽ ഇൻസിസ്റ്റൂഷണൽ റാങ്കിങ് ഫ്രെയിംവർക് (എൻ.ഐ.ആർ.എഫ്) 2022ൽ, പങ്കെടുത്ത 1,875 സ്ഥാപനങ്ങളിൽ 151-200 ബാൻഡിൽ ഇടം പിടിച്ച് കണ്ണൂർ സർവകലാശാല. രാജ്യത്തുടനീളമുള്ള വിവിധ സർവ്വകലാശാലകളെയും വിദ്യാഭാസ സ്ഥാപനങ്ങളെയും വിശാലമായ മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തി റാങ്ക് ചെയ്യുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സംവിധാനമാണ് എൻ.ഐ.ആർ.എഫ്. കഴിഞ്ഞ വർഷമാണ് കണ്ണൂർ സർവകലാശാല ആദ്യമാ
ടൈംടേബിൾ
02.08.2022 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ ഒക്ടോബർ 2021 (ന്യൂ ജനറേഷൻ) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
പരീക്ഷാവിജ്ഞാപനം
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം.സി.എ ഡിഗ്രി (സി.ബി.എസ്.എസ്-റെഗുലർ-2020 അഡ്‌മിഷൻ), എം.സി.എ ഡിഗ്രി (സി.ബി.എസ്.എസ്-സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്-2016-2019 അഡ്‌മിഷൻ), നവംബർ 2021 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. പരീക്ഷകൾക്ക് 19.07.2022 മുതൽ 22.07.2022 വരെ പിഴയില്ലാതെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും ഫീസ് സ്റ്റേറ്റ്മെന്റും 23.07.2022 നകം സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
പുനർമൂല്യനിർണ്ണയ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.കോം. ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ, 2021) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാഫലം
പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എസ്.സി. ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി (സി ബി സി എസ് എസ് -റെഗുലർ) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 27.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.
ബി.എ.എൽ.എൽ.ബി പ്രവേശന പരീക്ഷ.
സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നടത്തുന്ന പഞ്ചവത്സര ബി.എ.എൽ.എൽ.ബി പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ 25.07.2022 ന് ഉച്ചയ്ക്ക് 3 മണിമുതൽ 5 മണി വരെ നടക്കുന്നതായിരിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ
എം.ബി.എ പ്രവേശനം - റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2022-23 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാല പഠനവകുപ്പ്, സെന്ററുകൾ, ഐ.സി.എം പറശ്ശിനിക്കടവ് എന്നിവിടങ്ങളിലെ എം.ബി.എ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ
0 comments: