കുവൈറ്റിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ജീവകാരുണ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ രൂപം കൊടുത്ത കുവൈറ്റ് കല ട്രസ്റ്റ് നല്‍കുന്ന വിദ്യാഭ്യാസ എന്‍ഡോവ്മെന്റിന് അപേക്ഷകള്‍ ക്ഷണിച്ചു.2022 ലെ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ കേരളത്തിലെ മലയാളം മീഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് ഉയര്‍ന്ന മാര്‍ക്കു നേടിയ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളായിരിക്കണം അപേക്ഷകര്‍.
ഒരു ജില്ലയില്‍ നിന്നും രണ്ടു കുട്ടികള്‍ വീതം 28 പേര്‍ക്ക് 5000 രൂപ വീതമാണ് എന്‍ഡോവ്മെന്റ്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും (ടെലിഫോണ്‍ നമ്പർ സഹിതം), മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും, വില്ലേജ് ഓഫീസര്‍ നല്‍കിയ വരുമാന സര്‍ട്ടിഫിക്കറ്റും, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും ഉള്‍പ്പെടെ താഴെ പറയുന്ന ഏതെങ്കിലും ഒരു വിലാസത്തില്‍ 2022 ജൂലൈ 20 ന് മുന്‍പായി ലഭിക്കുന്ന വിധത്തില്‍ അയക്കണം.
1) എ കെ ബാലന്‍ , ചെയര്‍മാന്‍, കുവൈറ്റ് കല ട്രസ്റ്റ്, എ. കെ. ജി. സെന്‍്റര്‍, തിരുവനന്തപുരം.
2) സുദര്‍ശനന്‍ കളത്തില്‍ , സെക്രട്ടറി, കുവൈറ്റ് കല ട്രസ്റ്റ്, അന്ധകാരനഴി(പോസ്റ്റ്),ചേര്‍ത്തല ആലപ്പുഴ ജില്ല, പിന്‍ 688531,
0 comments: