2022, ജൂലൈ 4, തിങ്കളാഴ്‌ച

ഒരു വഴിക്ക് പോകാന്‍ എത്രരൂപ ടോളാകും, നേരത്തെ അറിയാന്‍ ഗൂഗിള്‍ മാപ്പ് സഹായിക്കും

 


നിങ്ങള്‍ ഒരുവഴിക്ക് നിങ്ങളുടെ വണ്ടിയില്‍ യാത്ര ചെയ്യുകയാണെങ്കില്‍ എത്ര രൂപ ടോള്‍ രൂപത്തില്‍ ചിലവാകും എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് പലപ്പോഴും സംശയങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഈ കണക്ക് നെരത്തെ തന്നെ നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ അത് യാത്ര ചെയ്യാന്‍ വളരെയധികം സൗകര്യപ്രദമായിരിക്കും. ഇപ്പോഴിതാ ഈ ഫീച്ചര്‍ ഗൂഗിളില്‍ ഉടന്‍ വരുമെന്നാണ് വാര്‍ത്തകള്‍

2022 ഏപ്രിലിലാണ് ഈ ഫീച്ചര്‍ ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നെരത്തെ ഒരു പ്രത്യേക റൂട്ടില്‍ ടോളുകളൂണ്ടോ എന്ന് മാത്രമെ ഗൂഗിള്‍ മാപ്പ്സില്‍ കാണിച്ചിരുന്നുള്ളു. എന്നാല്‍ പുതിയ ഫീച്ചറിലൂടെ ഉപഭോക്താക്കള്‍ക്ക് ആ റൂട്ടിനായി എത്ര രൂപ ടോള്‍ നിരക്കായി ചിലവാകും എന്നതിനെ പറ്റി കൃത്യമായ വിവരം ലഭിക്കും.

പ്രവൃത്തിദിവസങ്ങളിലും വാരാന്ത്യങ്ങളിലും ടോള്‍ നിരക്കുകള്‍ വ്യത്യാസപ്പെടാം, കൂടാതെ നിങ്ങള്‍ അത് കടക്കുന്ന നിര്‍ദ്ദിഷ്ട സമയത്ത് ടോള്‍ നിരക്ക് എത്രയായിരിക്കുമെന്നും ഗൂഗിള്‍ പറഞ്ഞുതരും. ടോള്‍ നിരക്കുകള്‍ കാണാാനുള്ള ഓപ്ഷന്‍ ഡിഫോള്‍ട്ടായി സെറ്റ് ചെയ്യാവുന്നതാണ്. ഇതിനായി Settings > Navigation > See Toll Prices എന്ന ഓപ്ഷന്‍ ഉപയോഗിക്കാം.

ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്ബോള്‍ ബദല്‍ ടോള്‍ ഫ്രീ റൂടുകളും ഗൂഗിള്‍ കാണിക്കും. ഇതിനായി ഗൂഗിള്‍ മാപ്സിന് മുകളില്‍ വലത് വശഠുള്ള മൂന്ന് ഡോടുകളില്‍ അമര്‍ത്തിയാല്‍ ഒരു റൂട്ട് തിരഞ്ഞെടുക്കാനും ആവശ്യാനുസരണം ടോളുകള്‍ ഒഴിവാക്കാനും ഉപയോക്താക്കളെ അനുവദിക്കും.

0 comments: