2022, ജൂലൈ 15, വെള്ളിയാഴ്‌ച

ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് നേടേണ്ടത് എങ്ങനെ?

 ഡ്രൈവിങ് ലൈസന്‍സ് കൈയില്‍ കൊണ്ട് നടക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നഷ്ടപ്പെട്ട പോകാനും മറ്റും സാധ്യത കൂടുതല്‍ ആണ് താനും.അതിനാല്‍ തന്നെ ഇപ്പോള്‍ മറ്റെല്ലാത്തിനും മൊബൈല്‍ ആപ്പുകള്‍ ഉള്ളത് പോലെ ഇതിനും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിങ്ങളെ സഹായിക്കും. ഇപ്പോള്‍ നിങ്ങള്‍ക്ക് ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കും. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ ഡിജിലോക്കര്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ നിങ്ങള്‍ക്ക് മറ്റെല്ലാ രേഖകളെയും പോലെ ഡ്രൈവിങ് ലൈസന്‍സും സൂക്ഷിക്കാം.

ശരിക്കുള്ള ഡ്രൈവിങ് ലൈസന്‍സ് കൊണ്ട് നടക്കുന്നതിന് സാമാനം തന്നെയാണ് ഡിജി ലോക്കറില്‍ ആഡ് ചെയ്തിട്ടുള്ള ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സും. പരിവാഹന്‍ സേവ വെബ്‌സൈറ്റ്, ഡിജിലോക്കര്‍ വെബ്സൈറ്റ് എന്നിവയിലും നിങ്ങള്‍ക്ക് ഡിജിറ്റലായി നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കും. ഇത് ചെയ്യുന്നതോട് കൂടി ലൈസന്‍സ് കൈയില്‍ കൊണ്ട് നടക്കേണ്ട ആവശ്യവുമില്ല. കളഞ്ഞ് പോകുമെന്ന പേടിയും വേണ്ട.

ഡിജിലോക്കര്‍ ആപ്പില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യേണ്ടത് എങ്ങനെ?

സ്റ്റെപ് 1 : പ്ലേ സ്റ്റോറില്‍ നിന്ന് ഡിജിലോക്കര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.

സ്റ്റെപ് 2 : 'നിങ്ങള്‍ക്ക് ആവശ്യമാകുന്ന രേഖകള്‍' എന്ന വിഭാഗത്തില്‍ പോകുക

സ്റ്റെപ് 3 : 'ഡ്രൈവിംഗ് ലൈസന്‍സ്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 4 : ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് "റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവേകളുടെ മന്ത്രാലയം" എന്നതില്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 5 : 'ഡ്രൈവര്‍ ലൈസന്‍സ് നമ്ബര്‍' നല്‍കുക

സ്റ്റെപ് 6 " 'രേഖകള്‍ ലഭിക്കുക' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക

സ്റ്റെപ് 7 : ഡ്രൈവിംഗ് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്തും സൂക്ഷിക്കാം.

ഡിജിലോക്കര്‍ വെബ്സൈറ്റില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യേണ്ടത് എങ്ങനെ?

സ്റ്റെപ് 1 " ഡിജിലോക്കര്‍ വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക

സ്റ്റെപ് 2 " പേജിന്റെ മുകളില്‍ ഇടത് കോണില്‍, "രേഖകള്‍ തിരയുക" എന്ന ലിങ്ക് തിരഞ്ഞെടുക്കുക

സ്റ്റെപ് 3 : 'ഡ്രൈവിംഗ് ലൈസന്‍സ്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 5 : 'ഡ്രൈവര്‍ ലൈസന്‍സ് നമ്ബര്‍' നല്‍കുക

സ്റ്റെപ് 6 " 'രേഖകള്‍ ലഭിക്കുക' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക

സ്റ്റെപ് 7 : ഡ്രൈവിംഗ് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്തും സൂക്ഷിക്കാം.

പരിവാഹന്‍ വെബ്സൈറ്റില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യേണ്ടത് എങ്ങനെ?

സ്റ്റെപ് 1 " പരിവാഹന്‍ സേവ വെബ്സൈറ്റ് സന്ദര്‍ശിക്കുക

സ്റ്റെപ് 2 " "ഓണ്‍ലൈന്‍ സേവനങ്ങള്‍" വിഭാഗത്തില്‍ നിന്ന് "ഡ്രൈവര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍" എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 3 : അപ്പോള്‍ ലഭിക്കുന്ന ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന് നിങ്ങളുടെ സംസ്ഥാനത്തിന്റെ പേര് തിരഞ്ഞെടുക്കുക

സ്റ്റെപ് 4 : "ഡ്രൈവിംഗ് ലൈസന്‍സ്" വിഭാഗത്തിലെ "ഡ്രൈവിംഗ് ലൈസന്‍സ് പ്രിന്റ് ചെയ്യുക" എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 5 : നിങ്ങളുടെ അപേക്ഷ നമ്ബറും ജനനത്തീയതിയും ഉള്‍പ്പെടുത്തുക.

സ്റ്റെപ് 6 : നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും ഡൗണ്‍ലോഡ് ചെയ്തും സൂക്ഷിക്കാം


0 comments: