2022, ജൂലൈ 10, ഞായറാഴ്‌ച

ജെഇഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു; ഫലം അറിയാം; സ്കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

 

എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍ 2022 ഫലം  പ്രഖ്യാപിച്ചു.ജൂണ്‍ 23 മുതല്‍ 29 വരെ നടന്ന ആദ്യ ഘട്ടത്തിന്റെ ഫലമാണ് പുറത്തുവന്നത്.നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തിയത്. jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം അറിയാം. റോള്‍ നമ്ബര്‍, ആപ്ലിക്കേഷന്‍ നമ്ബര്‍, പാസ് വേര്‍ഡ്, ജനനതീയതി എന്നിവ നല്‍കി സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

രണ്ടു ഘട്ടമായാണ് പരീക്ഷ നടത്തുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് എന്‍ടിഎ പരീക്ഷ സംഘടിപ്പിക്കുന്നത്. ജൂലൈയില്‍ നടക്കുന്ന പരീക്ഷ കഴിഞ്ഞാല്‍ എന്‍ടിഎ അന്തിമ ഫലം പുറത്തുവിടും.ജെഇഇ മെയിന്‍ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് എഞ്ചിനീയറിംഗ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാനും മികച്ച റാങ്ക് നേടുന്നവര്‍ക്ക് ഐഐടി പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡ് എഴുതാനും അര്‍ഹതയുണ്ട്. അതിനുമുമ്ബ്, JEE മെയിന്‍ 2022 ന്റെ രണ്ടാമത്തെയും അവസാനത്തെയും സെഷന്‍ ജൂലൈയില്‍ നടക്കും. സെഷന്‍ 2 ജൂലൈ 21 മുതല്‍ ജൂലൈ 30 വരെ നടത്താനാണ് ആലോചിക്കുന്നത്.

ജെഇഇ മെയിന്‍ ഫലം: എങ്ങനെ സ്കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

1. jeemain.nta.nic.in ഓപ്പണ്‍ ചെയ്യുക.

2. വലതു വശത്ത് താഴെയുള്ള സ്കോര്‍ കാര്‍ഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

3. ആവശ്യമായ വിവരങ്ങല്‍ നല്‍കി ലോഗിന്‍ ചെയ്യുക

4. ഫലം കാണാനാകും. തുടര്‍ന്ന് ഡൗണ്‍ലോഡ് ചെയ്യുക

0 comments: