ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരു ആശ്വാസ വാര്‍ത്ത നല്‍കിയിരിക്കുകയാണ്.നിങ്ങളും ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ വാര്‍ത്ത ശ്രദ്ധിക്കുക. അതായത് ഇനി നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാക്കാന്‍ RTO സന്ദര്‍ശിക്കേണ്ടതില്ല. ആര്‍ടിഒ സന്ദര്‍ശിക്കാതെയും ആര്‍ടിഒയില്‍ ഡ്രൈവിംഗ് ടെസ്റ്റ് നല്‍കാതെയും ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇപ്പോള്‍ അത് സാധ്യമാകുമെന്നര്‍ത്ഥം.
കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയം പുറത്തിറക്കിയ പുതിയ നിയമ പ്രകാരം അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിന്റെ സഹായത്തോടെ നിങ്ങള്‍ക്കിനി ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാക്കാം. ഇതിനായി അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രം നടത്തുന്ന ടെസ്റ്റ് പാസാകണം. ടെസ്റ്റ് പാസായ ശേഷം യോഗ്യരായവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കും.
അതായത് ഇനി ആര്‍ടിഒയില്‍ പോയി ഡ്രൈവിംഗ് ലൈസന്‍സ് (Driving License) എടുക്കാന്‍ ആളുകള്‍ക്ക് അലയേണ്ടിവരില്ല. കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന ഗതാഗത വകുപ്പാണ് ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തില്‍ പരിശീലനത്തിന് ചേരുകയും അവര്‍ നടത്തുന്ന ടെസ്റ്റ് പാസാകുകയും വേണം. ടെസ്റ്റ് പാസായാല്‍ പരിശീലന കേന്ദ്രം ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം. ശേഷം ഒരു ടെസ്റ്റും കൂടാതെ പരിശീലന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ആര്‍ടിഒ നിങ്ങള്‍ക്ക് ലൈസന്‍സ് നല്‍കും.
പരിശീലന കേന്ദ്രങ്ങളില്‍ സിമുലേറ്ററുകളും പ്രത്യേക ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കും സജ്ജീകരിക്കും. പരിശീലന കേന്ദ്രങ്ങളില്‍ ടെസ്റ്റ് പാസാകുന്നവര്‍ക്ക് ആര്‍ടിഒ-യില്‍ വന്ന് ടെസ്റ്റ് നല്‍കാതെ തന്നെ ലൈസന്‍സ് നല്‍കും. അംഗീകൃത പരിശീലന കേന്ദ്രങ്ങള്‍ക്ക് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് (LMV), മീഡിയം, ഹെവി വെഹിക്കിള്‍ (HMV) എന്നിവയ്ക്ക് പരിശീലനം നല്‍കാം. LMV കളുടെ പരിശീലനത്തിന്റെ ആകെ ദൈര്‍ഘ്യം 29 മണിക്കൂറാണ്. അത് കോഴ്‌സ് ആരംഭിച്ച് നാലാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണം എന്നാണ് വ്യവസ്ഥ.
0 comments: