2022, ജൂലൈ 6, ബുധനാഴ്‌ച

കേരള സർക്കാർ വഴി ബെൽജിയത്തിലേക്ക് കൂടുതൽ നഴ്സുമാരെ റിക്രൂട്ട് ചെയ്യും:മന്ത്രി വി ശിവൻകുട്ടി

 


സർക്കാർ ഏജൻസിയായ ഒഡിഇപിസി വഴി ബെൽജിയത്തിലേക്ക്  നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ബെൽജിയത്തിൽ നിന്നുള്ള പ്രതിനിധികൾ ഇന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ സന്ദർശിച്ചു. Koen Balcaen, Director UZLeuven hospital, Prakash Goossens, Project Manager and India Liason for Health Care recruitment Flanders, Toon Quaghebeur, Director Health Education University College Leuven Limburg UCLL , Kurt Surmont, Director ZOL, Hospital Genk , Els Anna S Verlinden എന്നിവരാണ് മൂന്ന് ആശുപത്രികളുടെയും ഒരു നഴ്‌സിംഗ് കോളേജിന്റെയും ഒരു കൺസോർഷ്യത്തെ പ്രതിനിധീകരിച്ചുകൊണ്ട് മന്ത്രിയെ സന്ദർശിച്ചത്. 

സംസ്ഥാന സർക്കാർ വഴി ബെൽജിയത്തിലേക്ക് കൂടുതൽ നഴ്സുമാരെ റിക്രൂട്ട് ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒഡിഇപിസി ചെയർമാൻ അഡ്വക്കേറ്റ് കെ.പി. അനിൽകുമാർ, മാനേജിംഗ് ഡയറക്ടർ, അനൂപ് കെ എ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഈ റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി നഴ്‌സുമാർക്ക് 6 മാസത്തേക്ക് ഡച്ച് ഭാഷയിൽ പരിശീലനം നൽകും. ആദ്യ ബാച്ച് 2022 ഓഗസ്റ്റിൽ ആരംഭിക്കും.

0 comments: