ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി അടുത്തുവരികയാണ്. ജൂലൈ 31 ആണ് അവസാന തീയതി. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെങ്കില്‍ പാന്‍ കാര്‍ഡ് അത്യാവശ്യമാണ്.ഒരു പക്ഷേ പാന്‍ കാര്‍ഡ് നഷ്‌ടപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്‌താല്‍ എങ്ങനെ ഐ.ടി.ആര്‍ ഫയല്‍ ചെയ്യും എന്നാണോ ആലോചിക്കുന്നത്? വിഷമിക്കേണ്ട, എങ്ങനെ ഇ-പാന്‍ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് നോക്കാം.
ഇ-പാന്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം
പാന്‍ കാര്‍ഡ് നഷ്ട്ടമായവര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ Instant PAN നല്‍കാന്‍ തുടങ്ങിയത്. ഇതിനായി ആദ്യം ചെയ്യേണ്ടത് incometax.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടലാണിത്. 'Instant e-PAN' എന്ന ഓപ്ഷന്‍ കാണും, അതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് 'New e-PAN' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ശേഷം നിങ്ങളുടെ പാന്‍ നമ്പർ നല്‍കണം. ഇതോടൊപ്പം ആധാര്‍ നമ്ബറും നല്‍കേണ്ടിവരും. തുടര്‍ന്ന് നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക. ശേഷം രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്ബറില്‍ ഒരു OTP വരും. അത് നല്‍കി സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. സബ്മിറ്റ് ക്ലിക്ക് ചെയ്യുന്നതിന് മുമ്ബ് എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂര്‍വ്വം പരിശോധിക്കേണ്ടതുണ്ട്. തുടര്‍ന്ന് ഇ-മെയില്‍ ഐഡിയിലേക്ക് ഇ-പാന്‍ കാര്‍ഡിന്റെ PDF പകര്‍പ്പ് ലഭിക്കുന്നതാണ്.
0 comments: