2022, ജൂലൈ 24, ഞായറാഴ്‌ച

'നാറ്റ' മൂന്നാമത് പരീക്ഷ ആഗസ്റ്റ് ഏഴിന്; രജിസ്ട്രേഷന്‍ 27 വരെ

 

കോവിഡ് സാഹചര്യത്തില്‍ ബി.ആര്‍ക് പ്രവേശന യോഗ്യതയില്‍ 2022-23 അധ്യയനവര്‍ഷത്തേക്കും ഇളവ് അനുവദിച്ചു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായാല്‍ മതി.ത്രിവത്സര ഡിപ്ലോമക്കാരെയും (മാത്തമാറ്റിക്സ് നിര്‍ബന്ധ വിഷയമായിരിക്കണം) പരിഗണിക്കും. എന്നാല്‍, ദേശീയ ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷയില്‍ (നാറ്റ-2022) യോഗ്യത നേടണം.

കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറിന്റെ ആഭിമുഖ്യത്തില്‍ 'നാറ്റ' മൂന്നാമത് പരീക്ഷ ആഗസ്റ്റ് ഏഴിന് ഞായറാഴ്ച ദേശീയതലത്തില്‍ നടത്തും. ജൂലൈ 27ന് രാത്രി എട്ടുവരെ രജിസ്റ്റര്‍ ചെയ്യാം. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും www.nata.in, www.coa.gov.in വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ പഞ്ചവത്സര ബി.ആര്‍ക് പ്രവേശനമാഗ്രഹിക്കുന്നവര്‍ 'നാറ്റ-2022'ല്‍ യോഗ്യത നേടണം

0 comments: