പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പണം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും.സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്കു കൂടി അപേക്ഷിക്കാന്‍ ഹൈകോടതി ഇടപെടലിനെ തുടര്‍ന്ന് ദീര്‍ഘിപ്പിച്ചുനല്‍കിയ സമയമാണ് അവസാനിക്കുന്നത്. ഞായറാഴ്ച രാത്രി വരെയുള്ള കണക്ക് പ്രകാരം 4,65,532 പേര് അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കി. ഇതില്‍ 26,568 പേര് സി.ബി.എസ്.ഇ 10ാംതരം ജയിച്ചവരാണ്. 3031 പേര് ഐ.സി.എസ്.ഇ 10ാം ക്ലാസ് പരീക്ഷ വിജയിച്ചവരും.
0 comments: