ശാസ്ത്രവിഷയങ്ങളില്‍ CSIR-UGC നെറ്റ് ലെക്ചര്‍ഷിപ് പരീക്ഷക്ക് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ഓണ്‍ലൈനായി ആഗസ്റ്റ് 10വരെ അപേക്ഷകള്‍ സ്വീകരിക്കും.പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയില്‍ കെമിക്കല്‍ സയന്‍സസ്, എര്‍ത്ത് അത്കോസ് ഫെറിക് ഓഷാന്‍ ആന്‍ഡ്, പ്ലാനറ്ററി സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് ടെസ്റ്റ് പേപ്പറുകളാണുള്ളത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ചോദ്യപേപ്പര്‍. ഇന്ത്യയിലെ സര്‍വകലാശാലകളിലും കോളജുകളിലും ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്പോടെ ഗവേഷണ പഠനത്തിനും അസിസ്റ്റന്റ് പ്രഫസറാകാനും യോഗ്യത നിര്‍ണയിക്കുന്ന പരീക്ഷയാണിത്.
പരീക്ഷാവിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും https://csirnet.nta.nic.inല്‍.അപേക്ഷാഫീസ് ജനറല്‍/EWS വിഭാഗങ്ങള്‍ക്ക് 1000 രൂപ, OBC നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 500 രൂപ, പട്ടികജാതി/വര്‍ഗക്കാര്‍ക്കും തേര്‍ഡ് ഇന്ഡറിനും 250 രൂപ, ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കുകള്‍ വഴി SBI/ICICI ഗേറ്റ് വേയിലൂടെ ഫീസ് അടക്കാം. അപേക്ഷാസമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. ഒരാള്‍ക്ക് ജെ.ആര്.എഫിനോ ലെക്ചര്ഷിപ്പിനോ അല്ലെങ്കില്‍, ഇവ രണ്ടിനും കൂടിയോ അപേക്ഷിക്കാം.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ എം.എസ് സി/ഇന്റഗ്രേറ്റഡ് BS-MS/നാലു വര്‍ഷത്തെ BS/BE/BTech/B.Pharma/MBBS ബിരുദമുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. 'SC/ST തേര്‍ഡ് ജന്‍ഡര്‍ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് യോഗ്യതാപരീക്ഷക്ക് 50 ശതമാനം മാര്‍ക്ക് മതിയാകും. എം.എസ്.സിക്ക് എന്റോള്‍ ചെയ്തിട്ടുള്ളവര്‍ക്കും ഫലം കാത്തിരിക്കുന്ന കാറ്റഗറിയില്‍ അപേക്ഷിക്കാം.
നെറ്റ് പരീക്ഷാ ഫലപ്രഖ്യാപന തീയതി മുതല്‍ രണ്ട് വര്‍ഷത്തിനകം യോഗ്യത നേടണം.ജെ.ആര്.എഫിന് പ്രായപരിധി 28. SC/ST/തേര്‍ഡ് ജന്‍ഡര്‍/ഭിന്നശേഷിക്കാര്‍ വിഭാഗങ്ങള്‍ക്കും വനിതകള്‍ക്കും അഞ്ചു വര്‍ഷവും OBC നോണ്‍ക്രീമിലെയര്‍ വിഭാഗത്തിന് മൂന്നു വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്. എന്നാല്‍, ലെക്ചര്‍ഷിപ് പരീക്ഷക്ക് പ്രായപരിധിയില്ല.
വിശദമായ യോഗ്യതാമാനദണ്ഡങ്ങളും പരീക്ഷാ സിലബസും ഘടനയും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭ്യമാണ്.കേരളത്തില്‍ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയുമാണ് പരീക്ഷാകേന്ദ്രങ്ങള്‍.
0 comments: