2022, ജൂലൈ 27, ബുധനാഴ്‌ച

ഗേറ്റ്-2023 ഫെബ്രുവരി 4, 5, 11, 12 തീയതികളില്‍; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ ആദ്യവാരം

അടുത്ത വര്‍ഷത്തെ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് (​ഗേറ്റ് 2023) ഫെബ്രുവരി 4, 5, 11, 12 തീയതികളില്‍ ദേശീയതലത്തില്‍ നടത്തും.ഐ.ഐ.ടി കാന്‍പൂരാണ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്. കമ്പ്യൂട്ടർ  അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷക്ക് 29 പേപ്പറുകളാണുള്ളത്. മൂന്ന് മണിക്കൂര്‍ സമയം അനുവദിക്കും. ജനറല്‍ ആപ്റ്റിറ്റ്യൂഡ് ഉള്‍പ്പെടെ 100 മാര്‍ക്കിനാണ് പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, കോട്ടയം, ഇടുക്കി, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, കോതമംഗലം, ആലപ്പുഴ, ആലുവ-എറണാകുളം, തൃശൂര്‍, അങ്കമാലി, കോഴിക്കോട്, മലപ്പുറം, വടകര, കണ്ണൂര്‍, കാസര്‍കോഡ് പരീക്ഷാകേന്ദ്രങ്ങളായിരിക്കും.

ഇനി പറയുന്ന യോഗ്യതയുള്ളവര്‍ക്ക് പരീക്ഷയെഴുതാം. ബി.ഇ/ബി.ടെക്/ബി.ഫാം, ബി.ആര്‍ക്, ബി.എസ് റിസര്‍ച്ച്‌, ഫാം ഡി, എം.ബി.ബി.എസ്, എം.എസ്.സി/എം.എ/എം.സി.എ, ഇന്റഗ്രേറ്റഡ് എം.ഇ/എം.ടെക്/എം.എസ്.സി, ബി.എ/ബി.എസ്.സി/ബി.കോം. മൂന്നാം വര്‍ഷ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധിയില്ല.

'ഗേറ്റ് 2023' ഹ്രസ്വവിജ്ഞാപനം https://gate.iitk.ac.in ല്‍ ലഭ്യമാണ്. വിശദവിവരങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ വെബ്സൈറ്റില്‍ യഥാസമയം പ്രസിദ്ധപ്പെടുത്തും. രജിസ്ടേഷന്‍ സെപ്റ്റംബര്‍ ആദ്യവാരം ആയിരിക്കും.

ഗേറ്റ് സ്കോറിന് 3 വര്‍ഷത്തെ പ്രാബല്യമുണ്ട്. യോഗ്യത നേടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പോടെ എം.ടെക് പഠനം നടത്താം. പ്രതിമാസം 12400 രൂപയാണ് സ്കോളര്‍ഷിപ്പ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റും ഉയര്‍ന്ന ഗേറ്റ് സ്കോര്‍ നേടുന്നവര്‍ക്ക് എന്‍ജിനീയറിങ്/മാനേജ്മെന്റ് ട്രെയിനികളായി നേരിട്ട് ജോലി ലഭിക്കും.

0 comments: