2022, ജൂലൈ 11, തിങ്കളാഴ്‌ച

എഞ്ചിനിയർ ബിരുദധാരികൾക്ക് അവസരം; 18,000 രൂപ ഓണറേറിയത്തിന് അർഹതയും

 

അക്രഡിറ്റഡ് എഞ്ചിനീയർ / ഓവർസിയർ നിയമനത്തിനായുള്ള അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാന സർക്കാർ പട്ടികജാതി വിഭാഗക്കാരായ 300 എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ പരിചയത്തിനും പരിശീലനത്തിനുമായി അവസരമൊരുക്കുകയാണ്. സിവിൽ എഞ്ചിനീയറിംഗ് B.Tech/Diploma/ITI വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21 മുതൽ 35 വരെയാണ്. പരമാവധി രണ്ട് വർഷക്കാലയളവിലേക്കാണ് നിയമനം. നിയമിക്കപ്പെടുന്നവർക്ക് പരിശീലന കാലയളവിൽ പ്രതിമാസം 18000/- ഓണറേറിയത്തിന് അർഹതയുണ്ടായിരിക്കുന്നതാണ്.നിയമനം ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ 2022 ജൂലൈ 23 വൈകുന്നേരം 5 മണി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

0 comments: