നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് എം.ബി.ബി.എസ്, ബി.ഡി.എസ് ഉള്‍പ്പെടെ മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കും ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്) കോഴ്സുകളിലേക്കും അപേക്ഷിക്കാന്‍ വീണ്ടും അവസരം.
പുതുതായി അപേക്ഷിക്കാനും കോഴ്സ് കൂട്ടിച്ചേര്‍ക്കാനും 26ന് വൈകീട്ട് മൂന്നുവരെ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ സൗകര്യമുണ്ടാകും. 'കീം' മുഖേന എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ എന്നിവയിലേതെങ്കിലും കോഴ്സുകള്‍ക്ക് ഇതിനകം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പുതിയ കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കാനും അവസരമുണ്ട്.
നേരത്തേ സമര്‍പ്പിച്ച അപേക്ഷയില്‍ ഫാര്‍മസി (ബി.ഫാം) കോഴ്സ് തെരഞ്ഞെടുക്കാന്‍ വിട്ടുപോകുകയും എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ പേപ്പര്‍ 1 എഴുതുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ആവശ്യമുള്ള പക്ഷം ഫാര്‍മസി കോഴ്സ് പ്രസ്തുത അപേക്ഷയില്‍ കൂട്ടിച്ചേര്‍ക്കാനും അവസരമുണ്ട്.
ആര്‍ക്കിടെക്ചര്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തിയ 'നാറ്റ' പരീക്ഷയെഴുതി യോഗ്യത നേടണം.മെഡിക്കല്‍ കോഴ്സിന് അപേക്ഷിക്കുന്നവര്‍ എന്‍.ടി.എ നടത്തിയ നീറ്റ് യു.ജി 2022 പരീക്ഷയെഴുതി യോഗ്യത നേടണം. വിവരങ്ങള്‍ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെല്പ് ലൈന്‍ നമ്ബര്‍: 04712525300
0 comments: