2022, ജൂലൈ 24, ഞായറാഴ്‌ച

നീറ്റ് (പി.ജി) കൗണ്‍സലിങ് സെപ്റ്റംബര്‍ ഒന്നിന് തുടങ്ങും

 ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്സുകളുടെ അഖിലേന്ത്യ ക്വോട്ടയിലേക്കുള്ള നീറ്റ് (പി.ജി) കൗണ്‍സലിങ് സെപ്റ്റംബര്‍ ഒന്നിന് തുടങ്ങും.നീറ്റ് പി.ജി 2022 പരീക്ഷ പാസായവര്‍ക്കായി സംസ്ഥാന മെഡിക്കല്‍ കോളജുകള്‍, ഡെന്റല്‍ കോളജുകള്‍, കേന്ദ്ര സര്‍വകലാശാലകള്‍, കല്‍പിത സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലേക്കാണ് ഒരേസമയം ഓണ്‍ലൈനായി പ്രവേശന നടപടി തുടങ്ങുന്നത്.2021ലെ നീറ്റ് സൂപ്പര്‍ സ്പെഷാലിറ്റി (നീറ്റ് എസ്.എസ്) വിഭാഗത്തില്‍ 748 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് കണക്കിലെടുത്ത് പെര്‍സൈന്റല്‍ കട്ട് ഓഫ് പരിഗണിക്കാതെ രണ്ടാം വട്ട പ്രത്യേക കൗണ്‍സലിങ്ങും നടത്തും. ഇത് ചൊവ്വാഴ്ച തുടങ്ങും.

0 comments: