2022, ജൂലൈ 1, വെള്ളിയാഴ്‌ച

കാലിക്കറ്റില്‍ മൂന്ന് ഓണ്‍ലൈന്‍ ബിരുദ കോഴ്‌സുകള്‍

 


കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം വഴി ഈ അധ്യയനവര്‍ഷം മൂന്ന് ബിരുദ കോഴ്‌സുകള്‍ ഓണ്‍ലൈനായി തുടങ്ങാന്‍ സിന്‍ഡിക്കേറ്റ് സ്ഥിരം സമിതി നിര്‍ദേശം.ബി.എ മള്‍ട്ടിമീഡിയ, ബി.കോം, ബി.എ ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ തുടങ്ങുന്നതിന് ഈ ആഴ്ച യു.ജി.സിക്ക് അപേക്ഷ സമര്‍പ്പിക്കും. ഇതുമായി ബന്ധപ്പെട്ട് യു.ജി.സി അധികൃതരുമായി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്‌ കൂടിക്കാഴ്ച നടത്തിയിരുന്നു. 10 പി.ജി കോഴ്‌സുകള്‍ ഓണ്‍ലൈനായി തുടങ്ങുന്ന കാര്യത്തില്‍ നിര്‍ദേശം നല്‍കാന്‍ കോഴ്‌സസ് ആന്‍ഡ് റിസര്‍ച്ച്‌ സ്ഥിരംസമിതി അധ്യക്ഷന്‍ ഡോ. എം. മനോഹരനെ യോഗം ചുമതലപ്പെടുത്തി.

വിദൂര വിഭാഗം വഴി 2026 വരെ കോഴ്‌സുകള്‍ നടത്താന്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് യു.ജി.സിയുടെ അംഗീകാരമുണ്ട്. നിലവിലെ 'നാക്' ഗ്രേഡിങ് പ്രകാരം ഓണ്‍ലൈന്‍ കോഴ്‌സുകളുടെ നടത്തിപ്പിനും തടസ്സമില്ല. ഓണ്‍ലൈന്‍ കോഴ്‌സിന്റെ ഭാഗമായി ഡെപ്യൂട്ടി ഡയറക്ടര്‍, അസി. ഡയറക്ടര്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തും. യോഗത്തില്‍ വിദൂര വിദ്യാഭ്യാസ വിഭാഗം സ്ഥിരം സമിതി അധ്യക്ഷന്‍ യൂജിന്‍ മൊറേലി, സിന്‍ഡിക്കേറ്റംഗങ്ങളായ  കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്‍, ഡോ. ജി. റിജുലാല്‍, എ.കെ. രമേഷ് ബാബു, ഡോ. ഷംസാദ് ഹുസൈന്‍, വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

0 comments: