2022, ജൂലൈ 1, വെള്ളിയാഴ്‌ച

ഡി.ആര്‍.ഡി.ഒ.(ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷൻ) യില്‍ നിരവധി അവസരങ്ങള്‍; സയന്‍സ്, എഞ്ചിനീയറിം​ഗ് ബിരുദധാരികള്‍ക്ക് അവസരം

 

ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ (ഡി.ആര്‍.ഡി.ഒ.) സയന്റിസ്റ്റ്-ബി തസ്തികയിലെ 630 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.ഡി.ആര്‍.ഡി.ഒ-579, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്‌ സയന്‍സ് ആന്‍ഡ് ടെക്‌നോളജി-8, ഏറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി-43 എന്നിങ്ങനെയാണ് ഒഴിവുകള്‍. എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കും സയന്‍സ് ബിരുദാനന്തര ബിരുദധാരികള്‍ക്കുമാണ് അവസരം. ഗേറ്റ് സ്കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

വിഷയങ്ങള്‍

ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ്, മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/ മെറ്റലര്‍ജിക്കല്‍ എന്‍ജിനിയറിങ്, ഫിസിക്‌സ്, കെമിസ്ട്രി, കെമിക്കല്‍ എന്‍ജിനിയറിങ്, ഏറോനോട്ടിക്കല്‍ എന്‍ജിനിയറിങ്, മാത്തമാറ്റിക്‌സ്, സിവില്‍ എന്‍ജിനിയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങ്, മെറ്റീരിയല്‍ സയന്‍സ്, നേവല്‍ ആര്‍ക്കിടെക്ചര്‍, എന്‍വയണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, അറ്റ്‌മോസ്ഫറിക് സയന്‍സ്, മൈക്രോബയോളജി, ബയോകെമിസ്ട്രി.

തിരഞ്ഞെടുപ്പ്

ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് എന്നിവയിലേക്ക് ഗേറ്റ് സ്കോര്‍, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്. മറ്റു വിഷയങ്ങളിലേക്ക് ഗേറ്റ് സ്കോറും അഭിമുഖത്തിലെ പ്രകടനവുമായിരിക്കും പരിഗണിക്കുക.

പ്രായപരിധി

ഡി.ആര്‍.ഡി.ഒ.യിലെ ഒഴിവുകളിലേക്ക് 28 വയസ്സും ഡി.എസ്.ടി.യിലെ ഒഴിവുകളിലേക്ക് 35 വയസ്സും എ.ഡി.എ.യിലെ ഒഴിവുകളിലേക്ക് 30 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ട്.അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ആരംഭിക്കുന്ന അന്നു മുതല്‍ 21 ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: www.rac.gov.in

0 comments: