2022, ജൂലൈ 1, വെള്ളിയാഴ്‌ച

IBPS Clerk 2022 : ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് ഐബിപിഎസ്; കേരളത്തിലും ഒഴിവുകൾ; അവസാന തീയതി ജൂലൈ 21

 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ (ഐബിപിഎസ്) വിവിധ ബാങ്കുകളിൽ ക്ലർക്ക് തസ്തികയിലെ ഒഴിവുകളിലേക്കുള്ള  അപേക്ഷാ നടപടികൾ ആരംഭിച്ചു. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യുകോ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ക്ലർക്ക് തസ്തികയിൽ 6035 ഒഴിവുകളാണുള്ളത്. 

അപേക്ഷകരായ ഉദ്യോ​ഗാർത്ഥികളെ പ്രിലിമിനറി പരീക്ഷക്ക് ക്ഷണിക്കും. IBPS കലണ്ടർ 2022 അനുസരിച്ച്, പ്രിലിംസ് പരീക്ഷ ഓഗസ്റ്റ് 28, സെപ്റ്റംബർ 3, സെപ്റ്റംബർ 4, 2022 തീയതികളിൽ നടക്കും. 2022 ഒക്ടോബർ 8-ന്, പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കായി IBPS ക്ലർക്ക് മെയിൻ പരീക്ഷ നടത്തും. ജൂൺ 30നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ജൂലൈ 1 മുതൽ അപേക്ഷിച്ചു തുടങ്ങാം. ജൂലൈ 21 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. 

IBPS ക്ലർക്ക് 2022-ലെ ഒഴിവുകളുടെ വിശദാംശങ്ങൾ 

 • ആൻഡമാൻ & നിക്കോബാർ, ആന്ധ്രാപ്രദേശ് - 4
 • അരുണാചൽ പ്രദേശ്, അസം - 14
 • ബീഹാർ, ചണ്ഡീഗഡ് - 281
 • ഛത്തീസ്ഗഡ്, ദാദർ നഗർ / ദാമൻ ദിയു - 104
 • ഡൽഹി NCT, ഗോവ - 295
 • ഗുജറാത്ത്, ഹരിയാന - 304
 • ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ - 91
 • ജാർഖണ്ഡ്, കർണാടക - 69
 • കേരളം, ലക്ഷദീപ് - 70
 • മധ്യപ്രദേശ്, മഹാരാഷ്ട്ര - 309
 • മണിപ്പൂർ, മേഘാലയ - 4
 • മിസോറാം, നാഗാലാൻഡ് - 4
 • ഒഡീഷ, പുതുച്ചേരി - 126
 • പഞ്ചാബ്, രാജസ്ഥാൻ - 407
 • സിക്കിം, തമിഴ്നാട് - 11
 • തെലങ്കാന, ത്രിപുര - 99
 • ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് - 1089
 • പശ്ചിമ ബംഗാൾ - 528

യോഗ്യത 

 • ഉദ്യോ​ഗാർത്ഥിക്ക് അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. 
 • രജിസ്ട്രേഷൻ ദിവസം ബിരുദധാരിയാണെന്ന് തെളിയിക്കുന്ന സാധുവായ മാർക്ക് ഷീറ്റ് / ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 
 • ഓൺലൈൻ രജിസ്റ്റർ ചെയ്യുമ്പോൾ ബിരുദത്തിൽ നേടിയ മാർക്കിന്റെ ശതമാനം സൂചിപ്പിക്കണം. 
 • കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. 
 • പ്രായപരിധി 20 നും 28 നും ഇടയിൽ. 

അപേക്ഷിക്കേണ്ടതെങ്ങനെ?

 • IBPS-ന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in സന്ദർശിക്കുക
 • CRP Clerk-XII ലിങ്കിൽ ക്ലിക്ക് ചെയ്യുക
 • പുതിയ പേജിൽ, CRP RRBs-XI-ന് കീഴിൽ ക്ലാർക്ക് റിക്രൂട്ട്‌മെന്റിനായി ഓൺലൈനായി അപേക്ഷിക്കാൻ ക്ലിക്കുചെയ്യുക.
 • അപേക്ഷാ ഫോമിലെ ആവശ്യമായ വിവരങ്ങളിലെ 'ന്യൂ രജിസ്ട്രേഷൻ' കീയിൽ ക്ലിക്ക് ചെയ്യുക
 • ഫോട്ടോഗ്രാഫുകൾ, ഒപ്പ്, ഇടത് വിരലടയാളം തുടങ്ങിയ രേഖകൾ അപ്‌ലോഡ് ചെയ്യുക
 • അപേക്ഷ ഫീസടക്കുക
 • വിശദാംശങ്ങൾ പരിശോധിക്കുക
 • അപേക്ഷ സമർപ്പിക്കുക

0 comments: