ഹയർസെക്കൻഡറി പ്രവേശനം: മൂന്നുഘട്ടമെന്ന് വിദ്യാഭ്യാസമന്ത്രി
ഹയർസെക്കൻഡറി പ്രവേശനത്തിന് ഇത്തവണ മൂന്നുഘട്ടങ്ങൾ വേണ്ടിവരുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ. കഴിഞ്ഞവർഷം രണ്ടുഘട്ടമായിരുന്നു. അലോട്ട്മെന്റ് പട്ടിക തയ്യാറാക്കാൻ മെറിറ്റ് മാർക്കും ബോണസ് പോയന്റും നൽകുന്ന രീതിയാണിപ്പോൾ. അതിനാൽ, എല്ലാവർക്കും വീടിനടുത്തുള്ള സ്കൂളിൽ പ്രവേശനം കിട്ടണമെന്നില്ല. ഇനി മെറിറ്റിനു പ്രധാന്യംനൽകാൻ ഉദ്ദേശിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കെ.എം. സച്ചിൻദേവിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
നീന്തല്‍ സര്‍ട്ടിഫിക്കറ്റ്; സ്പോര്‍ട്സ് കൗണ്‍സില്‍ നടപടി തള്ളി വിദ്യാഭ്യാസ മന്ത്രി
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം പോലും പ്രസിദ്ധീകരിക്കും മുമ്ബ് വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ അറിവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ജില്ല സ്പോര്‍ട്സ് കൗണ്‍സിലുകളുടെ നടപടി തള്ളി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയന്‍റിനായി നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരു ഏജന്‍സിക്കും അധികാരം നല്‍കിയില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്കൃത സർവ്വകലാശാല : എം. എഫ് . എ. പരീക്ഷ 25ന്
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ രണ്ടാം സെമസ്റ്റർ എം. എഫ്. എ. ഹിസ്റ്ററി ഓഫ് ആർട്ട് ആൻഡ് ഈസ്തറ്റിക്സ് പരീക്ഷ ജൂലൈ 25ന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ.
സംസ്കൃത സർവ്വകലാശാല പരീക്ഷകൾ : ഫലം പ്രസിദ്ധീകരിച്ചു
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം. എ/എം. എസ്‍സി. (റഗുലർ/റീ-അഡ്മിഷൻ) പരീക്ഷകളുടെ പ്രൊവിഷണൽ പരീക്ഷഫലം പ്രസിദ്ധീകരിച്ചു.കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
ഹിന്ദി അധ്യാപക കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം
കേരള ഗവണ്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന് 2022-24 ബാച്ചിലേക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടു കൂടിയുള്ള പ്ലസ് ടൂ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 വയസിനും 35 ഇടയ്ക്ക് ആയിരിക്കണം.ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് ഇളവ് ഉണ്ടായിരിക്കും. ജൂലൈ 20 നകം രജിസ്ട്രേഷന്‍ നടത്തണം. കൂടുതല്‍ വിവരത്തിന് പ്രിന്‍സിപ്പാള്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. 04734296496, 8547126028.
കീം: അപേക്ഷ നല്‍കിയത് 1,22,083 പേര്‍; 346 പരീക്ഷാ കേന്ദ്രങ്ങള്‍
നാലിന് നടക്കുന്ന എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് 1,22,083 പേര്‍ രജിസ്റ്റര്‍ ചെയ്തു. 346 കേന്ദ്രങ്ങളിലാണ് പരീക്ഷ.ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ഒന്നാം പേപ്പര്‍ രാവിലെ 10 മുതല്‍ 12.30 വരെയും മാത്തമാറ്റിക്‌സ് ഉള്‍പ്പെടുന്ന രണ്ടാം പേപ്പര്‍ ഉച്ചയ്ക്കുശേഷം 2.30 മുതല്‍ വൈകീട്ട് അഞ്ചുവരെയും നടക്കും. പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ജൂലായ് നാലിന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ. ഇതിനായി പരീക്ഷാ കേന്ദ്രങ്ങളില്‍ കോവിഡ് സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി പ്രത്യേക അധ്യാപകരെ നിയമിക്കാന്‍ ചീഫ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രവേശന പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ പനി പടരുന്നതില്‍ ആശങ്ക; കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌കിന്റെയും വാക്‌സിന്‍ എടുക്കുന്നതിന്റെയും പ്രധാന്യം ഓര്‍മിപ്പിച്ച് ആരോഗ്യവകുപ്പ്
സംസ്ഥാനത്തെ സ്‌കൂളുകളില്‍ പനി പടരുന്നതില്‍ ആശങ്ക. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുന്നതിനെകുറിച്ചും വാക്‌സിന്‍ എടുക്കുന്നതിനെകുറിച്ചും എടുത്ത് പറഞ്ഞ് ആരോഗ്യവകുപ്പ് അധികൃതര്‍.പനി പടര്‍ന്നുപിടിക്കുന്നതിനാല്‍ സ്‌കൂളുകളില്‍ ഹാജര്‍ നില വളരെ കുറവാണെന്നാണ് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ആരോഗ്യ വകുപ്പിനോ വിദ്യാഭ്യാസ വകുപ്പിനോ ഔദ്യോഗികമായ കണക്കില്ലെങ്കിലും നാലിലൊരു ഭാഗം കുട്ടികള്‍ പനി കാരണം അവധിയിലാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
പത്ത് കഴിഞ്ഞവര്‍ക്ക് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാം
കേരളസര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴിലുള്ള 13 ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായവര്‍ക്ക് വിവിധ കോഴ്സുകളില്‍ പരിശീലനം നേടാം.അപേക്ഷഫോറവും പ്രോസ്‍പെക്ടസും www.fcikerala.org ല്‍.
സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ ബോര്‍ഡ് പരീക്ഷാ ഫലം ജൂലൈ 15ഓടെ
സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ 10,12 ക്ലാസ് പരീക്ഷാഫലം ജൂലൈ 15ഓടെ പ്രസിദ്ധീകരിച്ചേക്കും. മൂല്യനിര്‍ണയം പുരോഗമിക്കുകയാണെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.
പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി 2022 മാർച്ചിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമെഷൻ (ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) കോഴ്‌സുകളുടെ റഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും പരീക്ഷാകേന്ദ്രങ്ങളിലും www.ihrd.ac.in ലും ലഭിക്കും.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
എം .ജി .യൂണിവേഴ്സിറ്റി
പരീക്ഷാ ഫലം
2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. പ്രിന്റ് ആന്റ് ഇലക്ട്രോണിക് ജേർണലിസം (2019 അഡ്മിഷൻ - റെഗുലർ - സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.ജി. ബിരുദ ഏകജാലക പ്രവേശനം : ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു
മഹാത്മഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ / എയ്ഡഡ് / സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു, പ്രവേശനത്തിനായി ഈ വർഷവും ഏകജാലക സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
പരീക്ഷാ ഫീസ്
ജൂലൈ 18 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.പി.ഇ.എസ്. നാല് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (2019 അഡ്മിഷൻ - റെഗുലർ / 2018, 2017, 2016 അഡ്മിഷനുകൾ - സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ നാല് വരെയും 525 രൂപ ഫൈനോടു കൂടി ജൂലൈ അഞ്ചിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ ആറിനും അപേക്ഷിക്കാം
പരീക്ഷ മാറ്റി
ജൂലൈ ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.ബി.എ. (2018, 2017 അഡ്മിഷൻ - സപ്ലിമെന്ററി / 2016 അഡ്മിഷൻ - ഫസ്റ്റ് മെഴ്‌സി ചാൻസ് / 2015 അഡ്മിഷൻ - സെക്കന്റ് മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷ ജൂലൈ ഏഴിലേക്ക് മാറ്റി വച്ചു.
പരീക്ഷാ ഫലം
2021 ഒക്ടോബറിൽ നടത്തിയ എം.ബി.എ. ഒന്നാം സെമസ്റ്റർ (റെഗുലർ / റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ എട്ട് വരെ ഓൺലൈനായി അപേക്ഷിക്കാം
പരീക്ഷാ ഫലം
2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി - ജിയോളജി (റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ നാല് വരെ ഓൺലൈനായി അപേക്ഷിക്കാം
കണ്ണൂർ യൂണിവേഴ്സിറ്റി
ടൈംടേബിൾ
യഥാക്രമം 12.07.2022, 13.07.2022 തീയതികകളിൽ ആരംഭിക്കുന്ന ഒന്നും ഏഴും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം. എ. മ്യൂസിക് റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 02.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
പി.ജി പ്രവേശന പരീക്ഷ - പുനഃക്രമീകരണം
2022-23 അധ്യയന വർഷത്തിലെ പഠനവകുപ്പുകളിലെ പി. ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. 26-06-2022, 02-07-2022, 03-07-2022 തീയ്യതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് പുനഃക്രമീകരിച്ചിട്ടുള്ളത്. പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ - പിജി അസൈൻമെന്റ്
കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം ഏപ്രിൽ 2021 സെഷൻ അസൈൻമെന്റ് 2022 ജൂലൈ നാല്, 5 PM വരെ വിദൂര വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്. അവസാന തീയ്യതിക്കു ശേഷം ലഭിക്കുന്ന അസൈൻമെന്റ് സ്വീകരിക്കുന്നതല്ല.
പ്രായോഗിക പരീക്ഷ
0 comments: