നീറ്റ് യു.ജി പരീക്ഷ മാറ്റണമെന്ന ഹര്‍ജി ഡല്‍ഹി ഹൈകോടതി തള്ളി;ജൂലൈ 17നു തന്നെ പരീക്ഷ
നീറ്റ് യു.ജി പരീക്ഷ മാറ്റണമെന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. മലയാളികളടക്കമുള്ള വിദ്യാര്‍ഥികളാണ് ഹരജി നല്‍കിയത്.കോടതി വിധിയെ തുടര്‍ന്ന് നേരത്തേ തീരുമാനിച്ച പ്രകാരം ജൂലൈ 17നു തന്നെ പരീക്ഷ നടക്കും.പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്ക് നിയമപരമായ യാതൊരു അവകാശവുമില്ലെന്നു നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍.ടി.എ) വാദിച്ചു. 90 ശതമാനം വിദ്യാര്‍ഥികളും നീറ്റ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തതായും എന്‍.ടി.എ അറിയിച്ചു.
എൻഐടി തിരുച്ചിറപ്പള്ളി ട്രാൻസ്‌ലേഷൻ ഒാൺലൈൻ ട്രെയിനിങ് പ്രോഗ്രാം ; 18 വരെ അപേക്ഷിക്കാം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) തിരുച്ചിറപ്പള്ളി അഖിലേന്ത്യാതലത്തിൽ സർവ്വകലാശാലകൾ കോളേജുകൾ മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഭാഷാഅധ്യാപകർക്കും, ഗവേഷകർക്കും കൂടാതെ വിവർത്തനത്തിൽ താൽപര്യമുള്ള ഏവർക്കും വേണ്ടി ഓൺലൈനായി സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലന പ്രോഗ്രാം. പ്രോഗ്രാമിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂലൈ 18നു മുൻപായി റജിസ്റ്റർ ചെയ്യണം .കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : ഡോ. വി.കെ. കാർത്തിക - 8078238829, ഡോ. ജോസഫ് പൊന്നയ്യ - 9487368155.
പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം; ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ; അപേക്ഷ ഓഗസ്റ്റ് 2 വരെ
2022-23 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് കോളേജ് പ്രവേശന നടപടികൾ 15ന് ആരംഭിക്കും. കേരളത്തിലെ മുഴുവൻ സർക്കാർ എയ്ഡഡ്, ഐ.എച്ച്.ആർ.ഡി, കേപ്പ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്ക് പ്രവേശനം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org. പൊതു വിഭാഗങ്ങൾക്ക് 200 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് www.polyadmission.org മുഖേന വൺ ടൈം രജിസ്‌ട്രേഷൻ നടത്തി ഫീസടയ്ക്കണം. ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. ആഗസ്റ്റ് 2 വരെ അപേക്ഷ നൽകാം.
'വിദ്യാർഥികളായതിനാൽ പിഴ ചുമത്തുന്നില്ല'; നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ഹർജിക്കാർക്കെതി കോടതി
ജൂലൈ 17ന് നടക്കാനിരിക്കുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യുജി 2022 പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഹർജി നൽകിയവർക്കെതിരെ ദില്ലി ഹൈക്കോടതി. ഹർജികൾ പരിഗണിക്കാൻ ദില്ലി ഹൈക്കോടതി വിസമ്മതിച്ചു. പരീക്ഷ നടത്തുന്നത് നാലോ ആറോ ആഴ്‌ച നീട്ടിവെക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. ഹർജി നൽകാൻ വളരെ വൈകിയെന്നും ഹർജി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികളായതിനാൽ കോടതി ചെലവ് ഈടാക്കുന്നില്ല. ഹരജിക്കാരനെതിരെ നടപടിയെടുക്കേണ്ടതായിരുന്നു. എന്നാൽ ഇവർ വിദ്യാർത്ഥികളായതിനാൽ നടപടിയെടുക്കുന്നില്ല. ഇത്തരം ഹർജികൾ ഫയൽ ചെയ്താൽ, ചെലവ് ചുമത്തുമെന്നും ജസ്റ്റിസ് നരുല ഹരജി തള്ളിക്കൊണ്ട് പറഞ്ഞു. ഹർജിയിൽ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
എം.ജി. യൂണിവേഴ്സിറ്റി
എം.ജി. ഓൺലൈൻ എം.കോം. കോഴ്‌സിന് അപേക്ഷിക്കാം
മഹാത്മാഗാന്ധി സർവ്വകലാശാലയുടെ സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷൻ നടത്തുന്ന എം.കോം. - ഫിനാൻസ് ആന്റ് ടാക്സേഷൻ എന്ന രണ്ട് വർഷത്തെ (നാല് സെമസ്റ്ററുകൾ) ബിരുദാനന്തര - ബിരുദ കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പൂർണ്ണമായും ഓൺലൈനായി നടത്തുന്ന കോഴ്സ് യു.ജി.സി. അംഗീകാരമുള്ളതാണ്. ദേശീയതലത്തിലും അന്തർദേശീയതലത്തിലുമുളള വിദ്യാർത്ഥികൾക്ക് പ്രായഭേദമില്ലാതെ അപേക്ഷിക്കാം. ജോലി ചെയ്യുന്നവർക്കും റെഗുലർ പഠനം സാധിക്കാത്തവർക്കും അധികബിരുദം നേടാൻ താൽപര്യമുളളവർക്കും പഠനം സാധ്യമാകുന്ന രീതിയിലാണ് കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവ്വകലാശാല പഠന വകുപ്പായ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ (2022-2024) എസ്.സി. സംവരണ വിഭാഗത്തിൽ ഒന്നും എസ്.ടി. സംവരണ വിഭാഗത്തിൽ രണ്ടും സീറ്റുകൾ ഒഴിവുണ്ട്. എം.ജി. സർവ്വകലാശാല അംഗീകരിച്ചിട്ടുള്ള ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / ബി.സി.എ. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമായുള്ള ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 15 ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം .
വൈവാ വോസി
മൂന്നാം സെമസ്റ്റർ എം.ബി.എ. (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി) ജൂലൈ 2022 പരീക്ഷയുടെ വൈവാ വോസി പരീക്ഷ ജൂലൈ 18 ന് വിവിധ കോളേജുകളിൽ നടത്തും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ .
പരീക്ഷാ ഫലം
ഒന്നാം വർഷ ബി.എം.ആർ.ടി. (2016 അഡ്മിഷൻ - സപ്ലിമെന്ററി / 2016 ന് മുൻപുള്ള അഡ്മിഷൻ - മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ .
ഓപ്പൺ അഡ്മിഷൻ
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോടെക്‌നോളജി വകുപ്പിൽ എം.ടെക്. നാനോസയൻസ് ആന്റ് നാനോടെക്‌നോളജി, എം.എസ്.സി നാനോസയൻസ് ആന്റ് നാനോടെക്‌നോളജി (ഫിസിക്‌സ്) പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ വിഭാഗം വിദ്യാർത്ഥികൾക്കായി ഓപ്പൺ അഡ്മിഷൻ നടത്തുന്നു. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി ജൂലൈ 14 മുതൽ 31 വരെ സി.എ.പി. സെല്ലിലെ റൂം നമ്പർ 88 ബിയിൽ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം.
എം.ജി. പി.ജി. ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലൈ 20 വരെ
എം.ജി. സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്‌സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമൂകളിലേക്കും ബി.എഡ്. പ്രോഗ്രാമൂകളിലേക്കുമുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഈ മാസം 20 വരെ നടത്താം. സാധ്യതാ അലോട്ട്‌മെന്റ് ജൂലൈ 25 നും ഒന്നാം അലോട്ട്‌മെന്റ് ജൂലൈ 30 നും പ്രസിദ്ധീകരിക്കുന്നതാണ്. സ്‌പോർട്ട്‌സ് / വികലാംഗ ക്വാട്ടാകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ജൂലൈ 18 വരെ അവസരമുണ്ടായിരിക്കും.
അപേക്ഷാ തീയതി
ഒന്ന്, രണ്ട് സെമസ്റ്ററുകൾ എം.എ./ എം.എസ്.സി./ എം.കോം. (പ്രൈവറ്റ് രജിസ്‌ട്രേഷൻ - 2019 അഡ്മിഷൻ - സപ്ലിമെന്ററി) ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 29 മുതൽ ആഗസ്ത് നാല് വരെയും 525 രൂപ പിഴയോടു കൂടി ആഗസ്റ്റ് അഞ്ച് മുതൽ ഒൻപത് വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്ത് 11 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 45 രൂപ (പരമാവധി 210 രൂപ) വീതം സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമേ അടക്കണം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ .
ഡിപ്ലോമ കോഴ്‌സ്
മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്.) ൽ 'പാലിയേറ്റീവ് കെയർ' എന്ന വിഷയത്തിൽ മൂന്ന് മാസ ഡിപ്ലോമ കോഴ്‌സ് ജൂലൈ 15 ന് ആരംഭിക്കുന്നു. യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. കോഴ്‌സിൽ ചേരുവാൻ താല്പര്യമുള്ളവർക്ക്് iucdxmgu@gmail.com എന്ന ഇ-മെയിൽ മുഖേന രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 0481 - 2731580 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
മാറ്റി വച്ച പരീക്ഷകൾ ജൂലൈ 15 മുതൽ
മഹാത്മാഗാന്ധി സർവ്വകലാശാല ജൂലൈ ഏഴ്, 11 തീയതികളിൽ നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച പരീക്ഷകൾ ജൂലൈ 15 മുതൽ ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്്‌സൈറ്റിൽ
പരീക്ഷാ ഫീസ്
ആഗസ്ത് 10 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യുക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി / ലേണിംഗ് ഡിസെബിലിറ്റി) (2020 അഡ്മിഷൻ - റെഗുലർ / 2017 - 2019 അഡ്മിഷനുകൾ - സപ്ലിമെന്ററി / 2016 അഡ്മിഷൻ - ഫസ്റ്റ് മെഴ്‌സി ചാൻസ് / 2015 അഡ്മിഷൻ - സെക്കന്റ് മെഴ്‌സി ചാൻസ്) (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 20 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 21 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 22 നും അപേക്ഷിക്കാം
പ്രാക്ടിക്കൽ പരീക്ഷ
2022 മെയ് മാസം നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് (2018, 2017, 2016 അഡ്മിഷനുകൾ - സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷനുകൾ - മെഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 18 ന് മാറമ്പള്ളി, എം.ഇ.എസ്. കോളേജിൽ വച്ച് നടത്തു. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം
സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് 2022 ജനുവരി, 2021 ഡിസംബർ, 2021 സെപ്റ്റംബർ, 2022 ജനുവരി മാസങ്ങളിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ (ജനറൽ സെഷ്യൽ സയൻസസ്) 2013, 2014, 2016, 2017 അഡ്മിഷനുകൾ (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി
0 comments: