2022, ജൂലൈ 15, വെള്ളിയാഴ്‌ച

പ്രതിദിനം 50 രൂപ മാത്രം, കാലാവധി പൂര്‍ത്തിയാകുമ്പോൾ 35 ലക്ഷം കൈയിലേക്ക്; ആകര്‍ഷകമായ പോസ്റ്റ് ഓഫീസ് സ്‌കീം, വിശദാംശങ്ങള്‍

പ്രതിദിനം 50 രൂപ വീതം നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്ബോള്‍ 35 ലക്ഷം രൂപ കിട്ടും!.കേള്‍ക്കുമ്ബോള്‍ ഒരു ഞെട്ടല്‍ തോന്നാം. പോസ്റ്റ് ഓഫീസില്‍ പോയാല്‍ ഈ നിക്ഷേപ പദ്ധതിയില്‍ ചേരാം.ഗ്രാമീണ മേഖലയിലെ ജനങ്ങളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ഇന്ത്യ പോസ്റ്റ് നിരവധി നിക്ഷേപ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ യോജനയില്‍ ചേരുന്നവര്‍ക്കാണ് ആകര്‍ഷകമായ റിട്ടേണ്‍ ലഭിക്കുക.

ആജീവനാന്ത ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയാണിത്. പോളിസി എടുത്ത് അഞ്ചുവര്‍ഷം കഴിയുമ്പോൾ എന്‍ഡോവ്‌മെന്റ് ആഷുറന്‍സ് പോളിസിയാക്കി മാറ്റാനും അവസരമുണ്ട്. കുറഞ്ഞ പ്രീമിയത്തില്‍ കൂടുതല്‍ ആനുകൂല്യം ഓഫര്‍ ചെയ്യുന്നതാണ് ഈ പദ്ധതി. 55,58, 60 പ്രായപരിധിയില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത് പ്രീമിയം അടയ്ക്കാന്‍ കഴിയുന്ന വിധമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

19 വയസാണ് ഈ പദ്ധയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം. 55 ആണ് പരമാവധി പ്രായം. 10,000 രൂപയാണ് കുറഞ്ഞ ഗ്യാരണ്ടി തുക. നാലുവര്‍ഷം കഴിഞ്ഞാല്‍ വായ്പ സൗകര്യം ലഭ്യമാണ്. മൂന്ന് വര്‍ഷം കഴിയുമ്പോൾ  പോളിസി സറണ്ടര്‍ ചെയ്യാന്‍ സംവിധാനമുണ്ട്. അഞ്ചുവര്‍ഷം മുന്‍പ് പോളിസി സറണ്ടര്‍ ചെയ്താല്‍ ബോണസ് ലഭിക്കില്ല.

പ്രതിദിനം 50 രൂപ വീതം നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാവുമ്ബോള്‍ 35ലക്ഷം രൂപ വരെ റിട്ടേണ്‍ ആയി ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മാസംതോറും ഏകദേശം 1515 രൂപ പ്രീമിയം തുകയായി വരും. 10ലക്ഷം രൂപ സം അഷ്വേര്‍ഡ് ആയിട്ടുളള പോളിസിക്കാണ് ഈ തുക ലഭിക്കുക. 55 വയസ് വരെ പ്രീമിയം അടയ്ക്കുന്നതവര്‍ക്ക് 31,60,000 രൂപയും 58-ാം വയസില്‍ 33,40,000 രൂപയും 60ല്‍ 34.60 ലക്ഷം രൂപയുമാണ് ലഭിക്കുക.

0 comments: