2022, ജൂലൈ 22, വെള്ളിയാഴ്‌ച

(July 22)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

സംസ്ഥാനത്തെ ബോയ്സ്, ഗേള്‍സ് സ്കൂളുകള്‍ മിക്സഡ് സ്കൂളുകളാക്കാന്‍ ബാലാവകാശ കമീഷന്‍ ഉത്തരവ്

2023-24 അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ ബോയ്സ്, ഗേള്‍സ് സ്കൂളുകള്‍ നിര്‍ത്തലാക്കാന്‍ ബാലാവകാശ കമീഷന്‍ ഉത്തരവ്.എല്ലാ സ്കൂളുകളും മിക്സഡ് സ്കൂളുകളാക്കി സഹവിദ്യാഭ്യാസം നടപ്പാക്കണം. ഇതിന് മുന്നോടിയായി സ്കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കള്‍ക്ക്സഹവിദ്യാഭ്യാസത്തിന്‍റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളണമെന്നും കമീഷന്‍ ഉത്തരവിട്ടു.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ലിംഗനീതി നിഷേധിക്കപ്പെടുകയാണെന്നും ഇവിടങ്ങളില്‍ സഹവിദ്യാഭ്യാസം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചല്‍ സ്വദേശി ഡോ. ഐസക് പോള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കമീഷന്‍റെ ഉത്തരവ്.

അനിശ്ചിതത്വത്തിനൊടുവിൽ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

അനിശ്ചിതത്വത്തിന് ഒടുവിൽ സിബിഎസ്ഇ(CBSE) പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 92.71  ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. ഏറ്റവും കൂടുതൽ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. 94.54 ശതമാനം പെൺകുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. ട്രാൻജെൻഡർ വിഭാഗത്തിൽ നൂറ് ശതമാനം വിജയമുണ്ട്. cbse.nic.in എന്ന സെറ്റിൽ ഫലം ലഭ്യമാകും.

സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 94.4 % വിജയം

കാത്തിരിപ്പിനൊടുവില്‍ സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 94.4 ആണ് വിജയശതമാനം. cbseresults.nic.in, cbse.gov.in.എന്നീ വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും ഫലമറിയാം.ഫലം പ്രസിദ്ധീകരിക്കാത്തതിനാല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടണമെന്ന് സി.ബി.എസ്.ഇ..സ്‌കീമില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കോടതി ഇടപെട്ട് ജൂലായ് 21 വരെ സമയം നീട്ടി നല്‍കിയിരുന്നു.

കുസാറ്റ് ക്യാറ്റ്-2022 ഫലം പ്രഖ്യാപിച്ചു

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല യു.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (ക്യാറ്റ് -2022) ഫലം പ്രസിദ്ധീകരിച്ചു.അഡ്മിഷന്‍ വെബ്‌സൈറ്റായ https://admissions.cusat.ac.in ഫലം ലഭ്യമാണ്. ബി.ടെക് ബി.ലെറ്റ് പ്രോഗ്രാമുകളുടെ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ തീയതി പിന്നീട് അറിയിക്കും. ബി.ബി.എ, ബി.കോം എല്‍എല്‍.ബി ഓപ്ഷന്‍ റീ അറേഞ്ച്മെന്‍റിനുള്ള അവസരം ജൂലൈ 24 വരെ ഉണ്ടാകും. പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് ഓപ്ഷന്‍ റീ അറേഞ്ച്മെന്‍റ് ചെയ്യാം. ഫോണ്‍: 0484-2577100.

ബി.വോക് കോഴ്സുകൾ പഠിക്കാം സാങ്കേതിക സർവകലാശാലയിൽ; ഈ അക്കാദമിക് വർഷം മുതൽ ആരംഭിക്കാൻ അനുമതി

സാങ്കേതിക സർവകലാശാലയിൽ (കെടിയു) എഐസിടിഇ അനുമതിയോടെ ബാച്‍ലർ ഓഫ് വൊക്കേഷനൽ ഡിഗ്രി (ബി.വോക്) കോഴ്സുകൾ ഈ അക്കാദമിക് വർഷം  ആരംഭിക്കാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. അധ്യാപക, ഉദ്യോഗസ്ഥ പരിശീലനത്തിന് യുജിസി അക്കാദമിക് സ്റ്റാഫ് കോളജ് മാതൃകയിലുള്ള കേന്ദ്രം അടുത്ത മാസം ഉദ്ഘാടനം ചെയ്യും.ഇരുനൂറോളം കുട്ടികൾക്കുള്ള ഹോസ്റ്റൽ സൗകര്യത്തോടെ ട്രാൻസിറ്റ് ക്യാംപസ് ആരംഭിക്കാനും സിൻഡിക്കറ്റ് അനുമതി നൽകി. സർവകലാശാലയുടെ 5 പഠന സ്കൂളുകൾ ട്രാൻസിറ്റ് ക്യാംപസിലാകും ആദ്യം ആരംഭിക്കുക.

കേരളത്തിൽ നഴ്സിങ് ബിരുദ പഠനം; ഏകജാലക പ്രവേശന നടപടികൾ ഉടൻ

കേരളത്തിലെ വിവിധ സർക്കാർ - സ്വാശ്രയ കോളേജുകളിലെ നഴ്സിംഗ് ബിരുദപ്രവേശനം എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ നേതൃത്വത്തിലാണ് നടക്കുക. നഴ്സിങ്ങിനു പുറമെ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനനടപടികളും എൽ.ബി.എസിന്റെ നേതൃത്വത്തിൽ അധികം വൈകാതെ ആരംഭിക്കും. സ്വാഭാവികമായും പട്ടികജാതി/പട്ടിക വർഗ്ഗം/ ഭിന്നശേഷി/ മുന്നോക്കക്കാരിലെ പിന്നോക്കക്കാർ തുടങ്ങിയ സംവരണാനുകൂല്യമുള്ളവർ ആവശ്യമായ സർട്ടിഫിക്കേറ്റുകൾ വാങ്ങിവെയ്ക്കണം. ഓൺലൈൻ അപേക്ഷയോടൊപ്പം നിർദ്ദിഷ്ട സർട്ടിഫിക്കേറ്റുകളും വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യേണ്ടതുണ്ട്.

18,000 വിദ്യാർത്ഥികൾക്ക് ഓട്ടോമോട്ടീവ് ജോലികളിൽ പരിശീലനം നൽകാൻ ഒരുങ്ങി NSDCയും ടൊയോട്ടയും

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോർ (Toyota Kirloskar Motor), ഓട്ടോമോട്ടീവ സ്‌കില്‍ ഡെവലപ്മെന്റ് കൗണ്‍സിൽ (NSDC) എന്നിവയുമായി ചേര്‍ന്ന് നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (എന്‍എസ്ഡിസി) മൂന്ന് വര്‍ഷത്തിനുള്ളില്‍ 18,000 വിദ്യാര്‍ത്ഥികൾക്ക് വിവിധ ഓട്ടോമോട്ടീവ് ജോലികളിൽ  പരിശീലനം നൽകും.വിദ്യാര്‍ത്ഥികള്‍ക്ക് ജനറല്‍ ടെക്‌നീഷ്യന്‍, ബോഡി ആന്‍ഡ് പെയിന്റ് ടെക്‌നീഷ്യന്‍, സര്‍വീസ് അഡ്വൈസര്‍, സെയില്‍സ് കണ്‍സള്‍ട്ടന്റുകള്‍, കോള്‍ സെന്റര്‍ സ്റ്റാഫ് തുടങ്ങി അഞ്ച് മേഖലകളിലാണ് പരിശീലനം നല്‍കുക.ടൊയോട്ട ടെക്നിക്കല്‍ എജ്യുക്കേഷന്‍ പ്രോഗ്രാമിലൂടെ (T-TEP) വിദ്യാര്‍ത്ഥികളെ തൊഴിലിന് യോഗ്യരാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പദ്ധതി.

ഐ.എച്ച്.ആർ.ഡി. പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാം

ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി എന്നീ കോഴ്‌സുകളുടെ റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ (2018, 2020, 2021 സ്‌കീം)  2022 ഓഗസ്റ്റിലും രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, രണ്ടാം സെമസ്റ്റർ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്‌സുകളുടെ റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ (2018, 2020 സ്‌കീം) 2022 സെപ്റ്റംബറിലും നടത്തും.വിശദവിവരങ്ങൾക്ക്: www.ihrd.ac.in.

കേരള സർവകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ആദരം

 നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) അക്രഡിറ്റേഷനിൽ എ++ ഗ്രേഡ് നേടിയ കേരള സർവകലാശാലയെ നാളെ(22 ജൂലൈ) ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആദരിക്കും.വൈകിട്ടു 3.30നു കേരള സർവകലാശാലാ സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, ആന്റണി രാജു,  ജി.ആർ. അനിൽ തുടങ്ങിയവർ പങ്കെടുക്കും.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം .ജി .യൂണിവേഴ്സിറ്റി 

പ്രവൃത്തി പരിചയ ശില്പശാല ആഗസ്റ്റ് 22 മുതൽ 28 വരെ

മഹാത്മാഗാന്ധി സർവ്വകലാശാലയുടെയും ഛണ്ഡീഗഢ്, പഞ്ചാബ് സർവ്വകലാശാലയുടെയും ആഭിമുഖ്യത്തിൽ 'ആസാദി കാ അമൃത് മഹോത്സവത്തിന്റെ' ഭാഗമായി ആഗസ്റ്റ് 22 മുതൽ 28 വരെ പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിക്കുന്നു.  മൈക്രോസ്‌കോപ്പി, സ്‌പെക്ട്രോസ്‌കോപ്പി എന്നീ സാങ്കേതിക വിദ്യകളിലെ നൂതനമായ ഉപകരണങ്ങളുടെ പ്രവൃത്തി പരിചയം ലക്ഷ്യമാക്കിക്കൊണ്ട് സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസിൽ വച്ചാണ് ശില്പശാല നടത്തുന്നത്.  ഇന്ത്യയിലുടനീളമുള്ള അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മുപ്പത് പേർക്കാണ് അവസരം ലഭിക്കുക.  

പ്രാക്ടിക്കൽ പരീക്ഷ

എട്ടാം സെമസ്റ്റർ ബി.എച്ച്.എം. (2018 അഡ്മിഷൻ - റെഗുലർ / 2014-2017 അഡ്മിഷൻ - സപ്ലിമെന്ററി / 2013 അഡ്മിഷൻ - മെഴ്‌സി ചാൻസ്) ജൂലൈ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ പാലാ, സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയിൽ ജൂലൈ 30 ന് നടത്തും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

അപേക്ഷാ തീയതി

എട്ടാം സെമസ്റ്റർ ബി.പി.ഇ.എസ്. (2018 അഡ്മിഷൻ - റെഗുലർ / 2017, 2016 അഡ്മിഷൻ - സപ്ലിമെന്ററി) ബിരുദ പ്രോഗ്രാമിന്റെ പ്രോജക്ട് ഇവാല്യുവേഷന് പിഴയില്ലാതെ ആഗസ്റ്റ് ഒന്ന് വരെയും 525 രൂപ പിഴയോടു കൂടി ആഗസ്റ്റ് രണ്ടിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് മൂന്നിനും അപേക്ഷിക്കാം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർസ്‌കൂൾ സെന്റർ ആയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസിൽ (ഐ.ഐ.ആർ.ബി.എസ്.) അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി. (2022-2027) എസ്.ടി. സംവരണ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്.  സയൻസ് മുഖ്യവിഷയമായി പ്ലസ് ടു യോഗ്യതയുള്ള അർഹരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.  എസ്.ടി. വിഭാഗം വിദ്യാർത്ഥികളുടെ അഭാവത്തിൽ എസ്.സി. വിഭാഗം വിദ്യാർത്ഥികളെ പരിഗണിക്കും.

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് 2022 ഏപ്രിൽ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ടി.ടി.എം. - റെഗുലർ (2020-2022 ബാച്ച്) (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി. ജി., ബി. എഡ്. പ്രവേശന തീയതി നീട്ടി

മഹാത്മാ ഗാന്ധി സർവകലാശാല ബിരുദാനന്തര ബിരുദ, ബി എഡ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി.  പുതുക്കിയ സമയക്രമം അനുസരിച്ച് ബിരുദാനന്തര ബിരുദ, ബി എഡ് പ്രോഗ്രാമുകൾക്ക് ജൂലായ് 30 വരെ അപേക്ഷിക്കാം.  സാധ്യത അലോട്മെൻറ് ഓഗസ്റ്റ് അഞ്ചിനും ഒന്നാം അലോട്മെൻറ് ഓഗസ്റ്റ് 12 നും പ്രസിദ്ധീകരിക്കും സ്പോർട്സ് കൾച്ചറൽ വികലാംഗ ക്വാട്ടയിലേക്ക് ജൂലായ് 27 വരെ അപേക്ഷിക്കാം.

കണ്ണൂർ യൂണിവേഴ്സിറ്റി

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം. എസ് സി. കൌൺലിങ്ങ് സൈക്കോളജി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധന പകർപ്പിനും 01.08.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

പരീക്ഷാവിജ്ഞാപനം

പത്തും എട്ടും സെമസ്റ്റർ ബി. എ. എൽഎൽ. ബി.(റെഗുലർ/ സപ്ലിമെന്ററി– 2012 അഡ്മിഷൻ മുതൽ), മെയ് 2022 പരീക്ഷകൾക്ക് 29.07.2022 വരെ പിഴയില്ലാതെയും 01.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ

ഹാൾടിക്കറ്റ്

25.07.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഇന്റേണൽ മാർക്ക്

·        രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ (റെഗുലർ), ഏപ്രിൽ 2021 പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 23.07.2022 ന് വൈകുന്നേരം 5 മണി വരെ സമർപ്പിക്കാം.

·        ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് വിത്ത് ബയോഇൻഫമാറ്റിക്സ് (റെഗുലർ), ഒക്റ്റോബർ 2021 പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 23.07.2022 ന് വൈകുന്നേരം 5 മണി വരെ സമർപ്പിക്കാം.

അപേക്ഷകളുടെ പ്രിന്റൌട്ട്

നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്കുള്ള അപേക്ഷകളുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും 22.07.2022 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം.

കോളേജുകളിലെ പി. ജി പ്രവേശനം - ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു:

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജിലേക്കുള്ള 2022-23 അധ്യയന വർഷത്തെ പി. ജി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ലോഗിൻ ചെയ്ത് അലോട്ട്മെന്റ് വിവരങ്ങൾ അറിയാവുന്നതാണ്.ജൂലൈ 19 വരെ  ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് ട്രയൽ അലോട്ട്മെന്‍റ്  നടത്തിയിട്ടുള്ളത്.  അലോട്ട്മെന്‍റ് ലഭിക്കുന്നത് എങ്ങനെയാണ് എന്നറിയുന്നതിന് വേണ്ടി മാത്രമാണ് ട്രയൽ അലോട്ട്മെന്‍റ്   നടത്തുന്നത്.

പി.ജി പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ -  തിയതി  നീട്ടി 

കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയിതിട്ടുള്ള കോളേജുകളിലെ പി.ജി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂലൈ 24 വരെ നീട്ടിയിട്ടുണ്ട്.  പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.  രജിസ്ട്രേഷൻ നടത്തുമ്പോൾ 10 ഓപ്‌ഷനുകൾ നൽകാവുന്നതാണ്.   ഒരിക്കൽ  അലോട്ട്മെന്‍റ് ലഭിച്ചാൽ  പിന്നീട്   നടത്തുന്ന അലോട്ട്മെന്‍റുകളിൽ   ഹയർ ഓപ്ഷൻ  ആയി നൽകിയവ മാത്രമേ പരിഗണിക്കുകയുള്ളൂ.

എം. എഡ്. പ്രോഗ്രാം പ്രവേശനം - തിയതി  നീട്ടി

കണ്ണൂർ സർവകലാശാലയുടെ ധർമശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന രണ്ട് വർഷ എം.എഡ്. പ്രോഗ്രാമിലേക്ക്   അപേക്ഷിക്കാനുള്ള  അവസാന തീയതി 10-08-2022 വരെ നീട്ടിയിരിക്കുന്നു

ബി.എ.എൽ.എൽ.ബി  പ്രവേശന പരീക്ഷ.

കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നടത്തുന്ന   പഞ്ചവത്സര ബി.എ.എൽ.എൽ.ബി പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ  ജൂലൈ 25ന് 3 മണി മുതൽ 5 മണി വരെ കോഴിക്കോട്, മാനന്തവാടി, മാങ്ങാട്ടുപറമ്പ്, നിലേശ്വരം, പാലയാട് എന്നീ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്നതായിരിക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ അപേക്ഷകര്‍ക്ക് അവരുടെ പ്രൊഫൈല്‍ പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 

0 comments: