2022, ജൂലൈ 5, ചൊവ്വാഴ്ച

(July 5)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

എസ്‌എസ്‌എല്‍‌സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവർക്ക് 5000 രൂപ വിദ്യാഭ്യാസ എന്‍ഡോവ്മെന്റ്: അപേക്ഷകള്‍ ക്ഷണിച്ചു

 കുവൈറ്റിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ജീവകാരുണ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ രൂപം കൊടുത്ത കുവൈറ്റ് കല ട്രസ്റ്റ് നല്‍കുന്ന വിദ്യാഭ്യാസ എന്‍ഡോവ്മെന്റിന് അപേക്ഷകള്‍ ക്ഷണിച്ചു.2022 ലെ എസ്‌എസ്‌എല്‍‌സി പരീക്ഷയില്‍ കേരളത്തിലെ മലയാളം മീഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച്‌ ഉയര്‍ന്ന മാര്‍ക്കു നേടിയ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളായിരിക്കണം അപേക്ഷകര്‍.വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും (ടെലിഫോണ്‍ നമ്പർ  സഹിതം), മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും, വില്ലേജ് ഓഫീസര്‍ നല്‍കിയ വരുമാന സര്‍ട്ടിഫിക്കറ്റും, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും ഉള്‍പ്പെടെ താഴെ പറയുന്ന ഏതെങ്കിലും ഒരു വിലാസത്തില്‍ 2022 ജൂലൈ 20 ന് മുന്‍പായി ലഭിക്കുന്ന വിധത്തില്‍ അയക്കണം.

1) എ കെ ബാലന്‍ , ചെയര്‍മാന്‍, കുവൈറ്റ് കല ട്രസ്റ്റ്, എ. കെ. ജി. സെന്റർ , തിരുവനന്തപുരം.

2) സുദര്‍ശനന്‍ കളത്തില്‍ , സെക്രട്ടറി, കുവൈറ്റ് കല ട്രസ്റ്റ്, അന്ധകാരനഴി(പോസ്റ്റ്),ചേര്‍ത്തല ആലപ്പുഴ ജില്ല, പിന്‍ 688531,

Email sudersancherthala@gmail.com

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റെൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ്, വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്‌സ്, ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംങ്, മൊബൈൽഫോൺ ടെക്‌നോളജി, എ.സി ആൻഡ് റഫ്രിജറേഷൻ, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ മാർക്കറ്റിങ് എന്നിവയാണ് കോഴ്‌സുകൾ. വിശദവിവരങ്ങൾക്ക്: 8590605260, 0471 2325154 എന്നീ നമ്പറിലോ, കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളജ് റോഡ്, വഴുതക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.

എം.സി.എ പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 364.

മാധ്യമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ ഡിജിറ്റല്‍ മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയില്‍ പരിശീലനം നല്‍കുന്ന മാധ്യമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനസമയത്ത് ചാനലില്‍ പരിശീലനം, പ്ലേസ്‌മെന്റ്റ് സഹായം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ ആണ് പരിശീലനം. 2022 ജൂലൈ 15 വരെ അപേക്ഷിക്കാം. ഫോണ്‍ – 954495 8182.

സിവില്‍ സര്‍വീസ് പഠനത്തിന് ഓൺലൈൻ ബാച്ചുമായി ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമി

ഫോർച്യൂൺ ഐഎഎസ് അക്കാദമി ഇപ്പോൾ ഓൺലൈൻ ബാച്ചും ആരംഭിച്ചിരിക്കുന്നു. ജോലിയോടൊപ്പം സിവില്‍ സര്‍വീസ് പരീക്ഷ പഠിച്ചെഴുതി വിജയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴികാട്ടിയാവുകയാണ് തിരുവനന്തപുരത്തെ ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമി നടത്തുന്ന വര്‍ക്കിങ് പ്രഫഷനല്‍സ് ബാച്ച്.സാധാരണ ദിവസങ്ങളില്‍ വൈകുന്നേരം ഏഴു മുതല്‍ ഒന്‍പതു വരെയും വാരാന്ത്യങ്ങളില്‍ വൈകുന്നേരം ആറു മുതല്‍ എട്ടര വരെയുമാണ് ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമിയിലെ ഓണ്‍ലൈന്‍ വര്‍ക്കിങ് പ്രഫഷനല്‍സ് ബാച്ച് സജ്ജീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം: https://fortuneias.com/cs-online/ ഫോണ്‍ നമ്പർ  : 9495015888/8138940888 .

സീറ്റ് ഒഴിവ്

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി നടത്തി വരുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സ് 41 മത് ബാച്ചിലേക്ക് പട്ടികവർഗ (എസ്.റ്റി) വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. യോഗ്യതയുള്ള എസ്.റ്റി വിഭാഗത്തിലെ വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ എട്ടിനു രാവിലെ 11ന് സ്റ്റേറ്റ് ലൈബ്രറിയന്റെ ഓഫീസിൽ ഹാജരാകണം.

പി.ജി.ഡിപ്ലോമ കോഴ്സ്  2022-23 ബാച്ച് പ്രവേശനത്തിന് അപേക്ഷിക്കാം 

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങ്, എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.ഇന്റേൺഷിപ്പും, പ്രാക്ടിക്കലും ഉൾപ്പെടെ കോഴ്സിന്റെ ദൈർഘ്യം ഒരുവർഷമാണ്. കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങൾ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ഓൺലൈനായി വെബ്സൈറ്റിലൂടെ സമർപ്പിക്കാം. 

പരീക്ഷ ഹാൾ ടിക്കറ്റ്

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ടു നടത്തുന്ന KSDAT പരീക്ഷയുടെ ഹാൾ ടിക്കറ്റ്   www.lbscentre.kerala.gov.in ൽ നിന്ന് ജൂലൈ 4 രാവിലെ 10  മണി  മുതൽ ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

മഹാത്മഗാന്ധി സർവകലാശാല 

പരീക്ഷാഫലം

2021നവംബറിൽ നടത്തിയ എം.എസ്.സി എൻവിയോൺമെന്റൽ സയൻസ് ആൻഡ് മാനേജ്‌മെന്റ് (സി.എസ്.എസ്) ഒന്നാം സെമസ്റ്റർ റെഗുലർ സപ്പ്ളിമെന്ററി പരീക്ഷാഫലം    പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും പരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ 14 വരെ ഓൺലൈനായിഅപേക്ഷിക്കാം.

അപേക്ഷ തീയതി

അഫീലിയേറ്റഡ് കോളേജുകളുടെ ഏഴാം സെമെസ്റ്റർ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി BA LLB (ഹോൺസ് ) കോഴ്സുകൾ 2016 അഡ്മിഷൻ സപ്പ്ളിമെന്ററി, BA LLB 5 വർഷ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സ് 2012-2015 അഡ്മിഷൻ സപ്പ്ളിമെന്ററി, BA (ക്രിമിനോളജി ) LLB (ഹോൺസ് ) 5 വർഷം 2011 അഡ്മിഷൻ സപ്പ്ളിമെന്ററി, അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി BBA LLB(ഹോൺസ്)കോഴ്സുകൾ 2013-2014 അഡ്മിഷൻ സപ്പ്ളിമെന്ററി /2015-2016 അഡ്മിഷൻസ് സപ്പ്ളിമെന്ററി &അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി. കോം LLB(ഹോൺസ്)കോഴ്സുകൾ 2013-2014 അഡ്മിഷൻ സപ്പ്ളിമെന്ററി /2015-2016 അഡ്മിഷൻസ് സപ്പ്ളിമെന്ററി &അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി. കോം LLB( ഹോൺസ് )കോഴ്സുകൾ 2013-2014 അഡ്മിഷൻസ് സപ്പ്ളിമെന്ററി /2015-2016 അഡ്മിഷൻ സപ്പ്ളിമെന്ററി ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 6 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 7 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 8 നും രജിസ്റ്റർ ചെയ്യാം. 

അപേക്ഷ തീയതി നീട്ടി

ഒന്നാം സെമസ്റ്റർ എം എ /എം എസ് സി /എം കോം /എം സി ജെ എം ടി എ / എം എച്ച് എം/ എം.എം.എച്ച് /എം.ടി.ടി.എം (സി എസ് എസ് 2021അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംമ്പ്രൂവ്മൻറ് 2020, 2019 അഡ്മിഷൻ സപ്ളിമൻററി ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ ഏഴു വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 11 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 12 നും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ

പ്രാക്ടിക്കൽ പരീക്ഷ

മെയ്‌, ജൂൺ മാസങ്ങളിൽ നടന്ന ആറാം സെമെസ്റ്റർ ഐ. എം സി. എ (2018 അഡ്മിഷൻ റെഗുലർ /2017 അഡ്മിഷൻ സപ്പ്ളിമെന്ററി) ഡി. ഡി. എം. സി.എ (2014 മുതൽ 2016 അഡ്മിഷൻസ് സപ്പ്ളിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലായ്‌ 4,5,6 തീയതികളിൽ അതത് കോളേജുകളിൽ വച്ചു നടത്തപ്പെടും.  വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ

പുതുക്കിയ പരീക്ഷാ തീയതി

5 വർഷ ഇൻ്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ.എൽ.ബി (Hons) യുടെ 12-04-2022 ൽ നടത്തപ്പെടുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത പരീക്ഷയുടെ പുന: പരീക്ഷ ജൂലൈ അഞ്ചിന് നടത്തപ്പെടും. സമയം ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

പി. എച്ച്. ഡി പ്രവേശന പരീക്ഷ

മഹാത്മാഗാന്ധി സർവകലാശാല -2022 വർഷത്തെ പി. എച്ച്. ഡി പ്രവേശനപരീക്ഷ ജൂലായ്‌ 9,10 തീയതികളിൽ കോട്ടയം സി.എം.എസ് കോളേജിൽ വച്ച് നടക്കും. ഫോൺ 0481-2732947

എം. എഡ് അഡ്മിഷൻ

2022-24 എം. എഡ്. ബാച്ചിലേക്ക് സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ അപേക്ഷകരും അഡ്മിഷൻ മെമ്മോ, ഷെഡ്യൂൾ എന്നിവ പ്രകാരം ജൂലായ്‌ അഞ്ചാം തീയതി സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് വകുപ്പ് മേധാവി മുൻപാകെ പ്രവേശനത്തിനായി ഹാജരാകേണ്ടതാണ്.വിശദ വിവരങ്ങൾ sps @mgu. ac.in എന്ന വെബ്സൈറ്റിലും അപേക്ഷകരുടെ ഇ മെയിലിലും ലഭ്യമാണ്.

ഇന്റേണൽ മാർക്ക് സമർപ്പണം

നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യു. (ഏപ്രിൽ 2022) പരീക്ഷയുടെ  ഇന്റേണൽ അസസ്മെന്റ് മാർക്ക് 04.07.2022, 05.07.2022 തീയതികളിൽ സമർപ്പിക്കാം.

കണ്ണൂർ യൂണിവേഴ്സിറ്റി 

പ്രായോഗിക പരീക്ഷ

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. എ. എക്കണോമിക്സ് ഡിഗ്രി (റെഗുലർ/ സപ്ലിമെൻറ്ററി/ ഇംപ്രൂവ്‌മെന്റ്) മാർച്ച് 2022 പ്രായോഗിക പരീക്ഷകൾ  കോവിഡ് - 19 മാനദണ്ഡം പാലിച്ച്   06.07.2022  ന് വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നതാണ്.  ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ

21.07.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി./ ബി. പി. എഡ്. (സപ്ലിമെന്ററി – 2015 സിലബസ്) മെയ് 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

22.07.2022 ന് മൂന്നാം സെമസ്റ്റർ എം. പി. എഡ്. (സപ്ലിമെന്ററി – 2015 സിലബസ്) നവംബർ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം
        
നാലാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 15.07.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി  അപേക്ഷിക്കാം

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. വുഡ് സയൻസ് & ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്)/ ബയോടെക്നോളജി/ മൈക്രോബയോളജി  റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 

ബി.കോം പ്രവേശനം 

കണ്ണൂർ സർവ്വകലാശാലയിൽ  അഫിലിയേറ്റ്  ചെയ്തിട്ടുള്ള ചെർക്കള  മാർത്തോമ കോളേജിൽ ശ്രവണ വൈകല്യമുള്ളവർക്കായി നടത്തുന്ന ബി.കോം. (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ)  പ്രോഗ്രാമിലേക്ക്       പ്രവേശനത്തിനുള്ള   അപേക്ഷ ക്ഷണിച്ചു. പ്രസ്തുത പ്രോഗ്രാം ഏക ജാലക സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ  2022 ജൂലൈ 20 വരെ കോളേജിൽ  നേരിട്ട് അപേക്ഷ  സമർപ്പിക്കാവുന്നതാണ്. കൂടുതൽ  വിവരങ്ങൾക്ക്  കോളേജുമായി ബന്ധപ്പെടുക  ഫോൺ:   04994-282858, 282382, 284612.

പരീക്ഷാവിജ്ഞാപനം

ബോട്ടണി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾക്ക് 06.07.2022, 07.07.2022 തീയതികളിൽ അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

19.07.2022 ന് ആരംഭിക്കുന്ന ബോട്ടണി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ

ഇരിട്ടി എം. ജി. കോളേജിൽ വച്ച് 30.06.2022 ന് ഉച്ചക്ക് 12 മണി  മുതൽ 01 മണി വരെയും, 01:45 മുതൽ 02:45   വരെയും നടത്താൻ തീരുമാനിക്കുകയും പിന്നീട് മാറ്റി വെക്കുകയും ചെയ്ത മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ  ബി. കോം., ബി. ബി. എ.  പ്രായോഗിക പരീക്ഷകൾ 04.07.2022 ന് യഥാക്രമം 09:30 മുതൽ 10:30 വരെയും, 10:45 മുതൽ 11:45 വരെയും അതേ പരീക്ഷാ കേന്ദ്രത്തിൽ  വച്ച് നടക്കും.   വിദ്യാർഥികൾ 04.07.2022 ന് യഥാസമയം പ്രായോഗിക പരീക്ഷക്ക് ഹാജരാകണം.

പരീക്ഷാ തീയതി

ഗവ. കോളേജ് തലശ്ശേരിയിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ്  വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിന്റെ MCS1C02-Computer Organization and Architecture പരീക്ഷ 04.07.2022 ന് നടക്കും. പരീക്ഷാസമയത്തിൽ മാറ്റമില്ല.

പയ്യന്നൂർ കോളേജിലെ എം.എസ്.സി. പ്ലാന്റ് സയൻസ് വിത്ത് ബയോഇൻഫമാറ്റിക്സ് റെഗുലർ (നവംബർ 2021) പരീക്ഷകൾ 04.07.2022 ന് ആരംഭിക്കും. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്

07.07.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ പി. ജി. (റെഗുലർ), നവംബർ 2021 പരീക്ഷയുടെ  ഹാൾടിക്കറ്റു് വെബ്സൈറ്റിൽ ലഭ്യമാണ്. ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റിനൊപ്പം ഫോട്ടോ രേഖപ്പെടുത്തിയ ഏതെങ്കിലും ഗവ. അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൈവശം വെക്കണം.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. മാത്തമാറ്റിക്സ്   റെഗുലർ, നവംബർ 2021 പരീക്ഷാഫലം  സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 11.07.2022 ന് വൈകുന്നേരം 5 മണി വരെ  അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം.  എ. ഇക്കണോമിക്സ് റെഗുലർ, നവംബർ 2021 പരീക്ഷാഫലം  സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 

0 comments: