2022, ജൂലൈ 2, ശനിയാഴ്‌ച

(July 2)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി ഡിപ്ലോമ കോഴ്‌സ്

 സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ്, എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂലൈ 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.കോഴ്‌സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ മീഡിയ അക്കാദമിയുടെ വെബ്‌സൈറ്റില്‍ (www.keralamediaacademy.org) ലഭിക്കും.

ഐ.എച്ച്.ആർ.ഡിയിൽ കോഴ്‌സുകൾ

 കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി.) ആഭിമുഖ്യത്തിൽ  ജൂലൈയിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.പോസ്റ്റ്  ഗ്രാജ്വേറ്റ്  ഡിപ്ലോമ  ഇൻ  കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) ,പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഓഡിയോ എൻജിനീയറിംഗ്  (പി.ജി.ഡി.എ.ഇ.)  ,ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ് (ഡി.എൽ.എസ്സ്.എം) എന്നീ കോഴ്‌സുകൾക്ക്  അപേക്ഷിക്കാം.അപേക്ഷാഫാറവും വിശദവിവരവും ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റായ www.ihrd.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫാറങ്ങൾ രജിസ്‌ട്രേഷൻ ഫീസായ 150 രൂപ (എസ്സി/ എസ്.റ്റി വിഭാഗങ്ങൾക്ക് 100 രൂപ) ഡി.ഡി സഹിതം ജൂലൈ 15നു വൈകുന്നേരം നാലിനു മുൻപായി  സ്ഥാപനമേധാവിക്കു സമർപ്പിക്കണം.

കുറഞ്ഞ ഫീസിൽ പിജിഐഎംഇആറിൽ നിന്ന് നേടാം പാരാമെഡിക്കൽ ബിരുദം: അപേക്ഷ ജൂലൈ 7 വരെ

 കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുളള സ്വയംഭരണ സ്ഥാപനമായ ചണ്ഡിഗഡിലെ പിജിഐഎംഇആറിൽ ((Postgraduate Institute of Medical Education & Research) കുറഞ്ഞ ഫീസിൽ പഠിക്കാവുന്ന പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലേക്കു ജൂലൈ 7 വരെ അപേക്ഷിക്കാം. വാർഷിക ട്യൂഷൻ ഫീ 250 രൂപ. മറ്റു ഫീസ് പുറമേ. . ദക്ഷിണേന്ത്യയിൽ എൻട്രൻസ് പരീക്ഷാകേന്ദ്രമില്ല. ഓഗസ്റ്റ് 5നു കംപ്യൂട്ടർ ഉപയോഗിച്ചുള്ള 90–മിനിറ്റ് എൻട്രൻസ് ടെസ്റ്റ്‌ വഴിയാണ് സിലക്‌ഷൻ. ക്ലാസുകൾ സെപ്റ്റംബറിൽ തുടങ്ങും. മിനിമം യോഗ്യതകളടക്കം പൂർണവിവരങ്ങൾ സൈറ്റിലെ പ്രോസ്പെക്ടസിൽ. 0172-2755569. www.pgimer.edu.in.

കാലിക്കറ്റില്‍ മൂന്ന് ഓണ്‍ലൈന്‍ ബിരുദ കോഴ്‌സുകള്‍

 കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം വഴി ഈ അധ്യയനവര്‍ഷം മൂന്ന് ബിരുദ കോഴ്‌സുകള്‍ ഓണ്‍ലൈനായി തുടങ്ങാന്‍ സിന്‍ഡിക്കേറ്റ് സ്ഥിരം സമിതി നിര്‍ദേശം.ബി.എ മള്‍ട്ടിമീഡിയ, ബി.കോം, ബി.എ ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ തുടങ്ങുന്നതിന് ഈ ആഴ്ച യു.ജി.സിക്ക് അപേക്ഷ സമര്‍പ്പിക്കും. ഇതുമായി ബന്ധപ്പെട്ട് യു.ജി.സി അധികൃതരുമായി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്‌ കൂടിക്കാഴ്ച നടത്തിയിരുന്നു. 10 പി.ജി കോഴ്‌സുകള്‍ ഓണ്‍ലൈനായി തുടങ്ങുന്ന കാര്യത്തില്‍ നിര്‍ദേശം നല്‍കാന്‍ കോഴ്‌സസ് ആന്‍ഡ് റിസര്‍ച്ച്‌ സ്ഥിരംസമിതി അധ്യക്ഷന്‍ ഡോ. എം. മനോഹരനെ യോഗം ചുമതലപ്പെടുത്തി.

സീറ്റ് ഒഴിവ്

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി നടത്തി വരുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സ് 41 മത് ബാച്ചിലേക്ക് പട്ടികവർഗ (എസ്.റ്റി) വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. യോഗ്യതയുള്ള എസ്.റ്റി വിഭാഗത്തിലെ വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ എട്ടിനു രാവിലെ 11ന് സ്റ്റേറ്റ് ലൈബ്രറിയന്റെ ഓഫീസിൽ ഹാജരാകണം.

പി.ജി.ഡിപ്ലോമ കോഴ്സ്  2022-23 ബാച്ച് പ്രവേശനത്തിന് അപേക്ഷിക്കാം 

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങ്, എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.ഇന്റേൺഷിപ്പും, പ്രാക്ടിക്കലും ഉൾപ്പെടെ കോഴ്സിന്റെ ദൈർഘ്യം ഒരുവർഷമാണ്. കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങൾ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ഓൺലൈനായി വെബ്സൈറ്റിലൂടെ സമർപ്പിക്കാം. 

പരീക്ഷ ഹാൾ ടിക്കറ്റ്

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ടു നടത്തുന്ന KSDAT പരീക്ഷയുടെ ഹാൾ ടിക്കറ്റ്   www.lbscentre.kerala.gov.in ൽ നിന്ന് ജൂലൈ 4 രാവിലെ 10  മണി  മുതൽ ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

മഹാത്മഗാന്ധി സർവകലാശാല 

പരീക്ഷാഫലം

2021നവംബറിൽ നടത്തിയ എം.എസ്.സി എൻവിയോൺമെന്റൽ സയൻസ് ആൻഡ് മാനേജ്‌മെന്റ് (സി.എസ്.എസ്) ഒന്നാം സെമസ്റ്റർ റെഗുലർ സപ്പ്ളിമെന്ററി പരീക്ഷാഫലം    പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും പരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ 14 വരെ ഓൺലൈനായിഅപേക്ഷിക്കാം.

അപേക്ഷ തീയതി

അഫീലിയേറ്റഡ് കോളേജുകളുടെ ഏഴാം സെമെസ്റ്റർ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി BA LLB (ഹോൺസ് ) കോഴ്സുകൾ 2016 അഡ്മിഷൻ സപ്പ്ളിമെന്ററി, BA LLB 5 വർഷ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സ് 2012-2015 അഡ്മിഷൻ സപ്പ്ളിമെന്ററി, BA (ക്രിമിനോളജി ) LLB (ഹോൺസ് ) 5 വർഷം 2011 അഡ്മിഷൻ സപ്പ്ളിമെന്ററി, അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി BBA LLB(ഹോൺസ്)കോഴ്സുകൾ 2013-2014 അഡ്മിഷൻ സപ്പ്ളിമെന്ററി /2015-2016 അഡ്മിഷൻസ് സപ്പ്ളിമെന്ററി &അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി. കോം LLB(ഹോൺസ്)കോഴ്സുകൾ 2013-2014 അഡ്മിഷൻ സപ്പ്ളിമെന്ററി /2015-2016 അഡ്മിഷൻസ് സപ്പ്ളിമെന്ററി &അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി. കോം LLB( ഹോൺസ് )കോഴ്സുകൾ 2013-2014 അഡ്മിഷൻസ് സപ്പ്ളിമെന്ററി /2015-2016 അഡ്മിഷൻ സപ്പ്ളിമെന്ററി ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 6 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 7 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 8 നും രജിസ്റ്റർ ചെയ്യാം. 

അപേക്ഷ തീയതി നീട്ടി

ഒന്നാം സെമസ്റ്റർ എം എ /എം എസ് സി /എം കോം /എം സി ജെ എം ടി എ / എം എച്ച് എം/ എം.എം.എച്ച് /എം.ടി.ടി.എം (സി എസ് എസ് 2021അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംമ്പ്രൂവ്മൻറ് 2020, 2019 അഡ്മിഷൻ സപ്ളിമൻററി ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ ഏഴു വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 11 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 12 നും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ

പ്രാക്ടിക്കൽ പരീക്ഷ

മെയ്‌, ജൂൺ മാസങ്ങളിൽ നടന്ന ആറാം സെമെസ്റ്റർ ഐ. എം സി. എ (2018 അഡ്മിഷൻ റെഗുലർ /2017 അഡ്മിഷൻ സപ്പ്ളിമെന്ററി) ഡി. ഡി. എം. സി.എ (2014 മുതൽ 2016 അഡ്മിഷൻസ് സപ്പ്ളിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലായ്‌ 4,5,6 തീയതികളിൽ അതത് കോളേജുകളിൽ വച്ചു നടത്തപ്പെടും.  വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ

പുതുക്കിയ പരീക്ഷാ തീയതി

5 വർഷ ഇൻ്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ.എൽ.ബി (Hons) യുടെ 12-04-2022 ൽ നടത്തപ്പെടുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത പരീക്ഷയുടെ പുന: പരീക്ഷ ജൂലൈ അഞ്ചിന് നടത്തപ്പെടും. സമയം ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

പി. എച്ച്. ഡി പ്രവേശന പരീക്ഷ

മഹാത്മാഗാന്ധി സർവകലാശാല -2022 വർഷത്തെ പി. എച്ച്. ഡി പ്രവേശനപരീക്ഷ ജൂലായ്‌ 9,10 തീയതികളിൽ കോട്ടയം സി.എം.എസ് കോളേജിൽ വച്ച് നടക്കും. ഫോൺ 0481-2732947

എം. എഡ് അഡ്മിഷൻ

2022-24 എം. എഡ്. ബാച്ചിലേക്ക് സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ അപേക്ഷകരും അഡ്മിഷൻ മെമ്മോ, ഷെഡ്യൂൾ എന്നിവ പ്രകാരം ജൂലായ്‌ അഞ്ചാം തീയതി സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് വകുപ്പ് മേധാവി മുൻപാകെ പ്രവേശനത്തിനായി ഹാജരാകേണ്ടതാണ്.വിശദ വിവരങ്ങൾ sps @mgu. ac.in എന്ന വെബ്സൈറ്റിലും അപേക്ഷകരുടെ ഇ മെയിലിലും ലഭ്യമാണ്.

ഇന്റേണൽ മാർക്ക് സമർപ്പണം

നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യു. (ഏപ്രിൽ 2022) പരീക്ഷയുടെ  ഇന്റേണൽ അസസ്മെന്റ് മാർക്ക് 04.07.2022, 05.07.2022 തീയതികളിൽ സമർപ്പിക്കാം.

കണ്ണൂർ യൂണിവേഴ്സിറ്റി 

പ്രായോഗിക പരീക്ഷ

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. എ. എക്കണോമിക്സ് ഡിഗ്രി (റെഗുലർ/ സപ്ലിമെൻറ്ററി/ ഇംപ്രൂവ്‌മെന്റ്) മാർച്ച് 2022 പ്രായോഗിക പരീക്ഷകൾ  കോവിഡ് - 19 മാനദണ്ഡം പാലിച്ച്   06.07.2022  ന് വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നതാണ്.  ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ

21.07.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി./ ബി. പി. എഡ്. (സപ്ലിമെന്ററി – 2015 സിലബസ്) മെയ് 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

22.07.2022 ന് മൂന്നാം സെമസ്റ്റർ എം. പി. എഡ്. (സപ്ലിമെന്ററി – 2015 സിലബസ്) നവംബർ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം
        
നാലാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 15.07.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി  അപേക്ഷിക്കാം

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. വുഡ് സയൻസ് & ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്)/ ബയോടെക്നോളജി/ മൈക്രോബയോളജി  റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 

ബി.കോം പ്രവേശനം 

കണ്ണൂർ സർവ്വകലാശാലയിൽ  അഫിലിയേറ്റ്  ചെയ്തിട്ടുള്ള ചെർക്കള  മാർത്തോമ കോളേജിൽ ശ്രവണ വൈകല്യമുള്ളവർക്കായി നടത്തുന്ന ബി.കോം. (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ)  പ്രോഗ്രാമിലേക്ക്       പ്രവേശനത്തിനുള്ള   അപേക്ഷ ക്ഷണിച്ചു. പ്രസ്തുത പ്രോഗ്രാം ഏക ജാലക സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ  2022 ജൂലൈ 20 വരെ കോളേജിൽ  നേരിട്ട് അപേക്ഷ  സമർപ്പിക്കാവുന്നതാണ്. കൂടുതൽ  വിവരങ്ങൾക്ക്  കോളേജുമായി ബന്ധപ്പെടുക  ഫോൺ:   04994-282858, 282382, 284612.

പരീക്ഷാവിജ്ഞാപനം

ബോട്ടണി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾക്ക് 06.07.2022, 07.07.2022 തീയതികളിൽ അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

19.07.2022 ന് ആരംഭിക്കുന്ന ബോട്ടണി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ

ഇരിട്ടി എം. ജി. കോളേജിൽ വച്ച് 30.06.2022 ന് ഉച്ചക്ക് 12 മണി  മുതൽ 01 മണി വരെയും, 01:45 മുതൽ 02:45   വരെയും നടത്താൻ തീരുമാനിക്കുകയും പിന്നീട് മാറ്റി വെക്കുകയും ചെയ്ത മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ  ബി. കോം., ബി. ബി. എ.  പ്രായോഗിക പരീക്ഷകൾ 04.07.2022 ന് യഥാക്രമം 09:30 മുതൽ 10:30 വരെയും, 10:45 മുതൽ 11:45 വരെയും അതേ പരീക്ഷാ കേന്ദ്രത്തിൽ  വച്ച് നടക്കും.   വിദ്യാർഥികൾ 04.07.2022 ന് യഥാസമയം പ്രായോഗിക പരീക്ഷക്ക് ഹാജരാകണം.

പരീക്ഷാ തീയതി

ഗവ. കോളേജ് തലശ്ശേരിയിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ്  വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിന്റെ MCS1C02-Computer Organization and Architecture പരീക്ഷ 04.07.2022 ന് നടക്കും. പരീക്ഷാസമയത്തിൽ മാറ്റമില്ല.

പയ്യന്നൂർ കോളേജിലെ എം.എസ്.സി. പ്ലാന്റ് സയൻസ് വിത്ത് ബയോഇൻഫമാറ്റിക്സ് റെഗുലർ (നവംബർ 2021) പരീക്ഷകൾ 04.07.2022 ന് ആരംഭിക്കും. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്

07.07.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ പി. ജി. (റെഗുലർ), നവംബർ 2021 പരീക്ഷയുടെ  ഹാൾടിക്കറ്റു് വെബ്സൈറ്റിൽ ലഭ്യമാണ്. ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റിനൊപ്പം ഫോട്ടോ രേഖപ്പെടുത്തിയ ഏതെങ്കിലും ഗവ. അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൈവശം വെക്കണം.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. മാത്തമാറ്റിക്സ്   റെഗുലർ, നവംബർ 2021 പരീക്ഷാഫലം  സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 11.07.2022 ന് വൈകുന്നേരം 5 മണി വരെ  അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം.  എ. ഇക്കണോമിക്സ് റെഗുലർ, നവംബർ 2021 പരീക്ഷാഫലം  സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 

0 comments: