സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ ഫലം നാളെ, ജൂലൈ 4 ന് പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസിദ്ധികരണത്തിന് ശേഷം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍ സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, ഡിജിലോക്കര്‍, എസ്‌എംഎസ് എന്നിവയിലൂടെ പരീക്ഷ ഫലം കുട്ടികള്‍ക്ക് ലഭ്യമാകും. അതേസമയം സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷ ഫലം ജൂലൈ 10 ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സിബിഎസ്‌ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് പറയുന്നതനുസരിച്ച് ഫലം പ്രഖ്യാപിക്കുന്ന തീയതിയും സമയവും ഉടന്‍ പ്രഖ്യാപിക്കും. വിവിധ കോളേജുകളിലെ അഡ്മിഷനും മറ്റും കണക്കിലെടുത്ത് അധികം താമസിക്കാതെ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്താം ക്ലാസ്, പ്ലസ് ടു ഫല പ്രഖ്യാപനത്തിന് മുന്നോടിയായി സിബിഎസ്‌ഇ പരീക്ഷ സംഘം പോര്‍ട്ടലും പുറത്തിറക്കിയിരുന്നു
എന്താണ് പരീക്ഷ സംഘം പോര്‍ട്ടല്‍?
പരീക്ഷയും ഫലവുമായി ബന്ധപ്പെട്ട എല്ലാത്തരം അപേക്ഷകളും പ്രൊസസ്സറുകളും ഇനി മുതല്‍ പരീക്ഷ സംഘം പോര്‍ട്ടലിലൂടെയാണ് ചെയ്യേണ്ടത്. cbse.gov.in, parikshasangam.cbse.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ഈ പോര്‍ട്ടല്‍ ലഭ്യമാണ്. സ്കൂള്‍ റീജിയണല്‍ ഓഫീസുകളും ബോര്‍ഡിന്റെ ആസ്ഥാനവും നടത്തുന്ന വിവിധ പ്രൊസസുകള്‍ സമന്വയിപ്പിക്കുക എന്നതാണ് ഈ പോര്‍ട്ടലിന്റെ ലക്‌ഷ്യം.
പരീക്ഷ ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ പരിശോധിക്കേണ്ടത് എങ്ങനെ?
1. വിദ്യാര്‍ത്ഥികള്‍ cbse.gov.in അല്ലെങ്കില്‍ cbseresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
2. CBSE ബോര്‍ഡ് പത്താം ക്ലാസ് ടേം-2 ഫലത്തിന്‍റെ (CBSE Board Class 10th Term-2 Result) ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. ഇനി അടുത്ത ഘട്ടത്തില്‍ നിങ്ങളുടെ റോള്‍ നമ്പർ അല്ലെങ്കില്‍ രജിസ്ട്രേഷന്‍ നമ്പർ നല്‍കി സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
4. സ്ക്രീനില്‍ നിങ്ങളുടെ പരീക്ഷാഫലം കാണുവാന്‍ സാധിക്കും.
5. പരീക്ഷാഫലത്തിന്‍റെ പ്രിന്‍റ് എടുത്ത് സൂക്ഷിക്കുക.
പരീക്ഷ ഫലം ഡിജിലോക്കറില്‍ പരിശോധിക്കേണ്ടത് എങ്ങനെ?
1) ഔദ്യോഗിക വെബ്സൈറ്റായ digilocker.gov.in അല്ലെങ്കില്‍ ഔദ്യോഗിക മൊബൈല്‍ ആപ്പ് സന്ദര്‍ശിക്കുക
2) ആധാര്‍ നമ്പർ മുതലായ നിങ്ങളുടെ ലോഗിന്‍ വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്യുക.
3) ഡിജിലോക്കറിന്റെ ഹോംപേജില്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ എന്ന ഫോള്‍ഡറില്‍ ക്ലിക്ക് ചെയ്യുക
4) 'സിബിഎസ്‌ഇ പത്താം ക്ലാസിലെ ടേം 2 ഫലങ്ങള്‍' എന്ന ഫയല്‍ നിങ്ങള്‍ക്ക് ലഭിക്കും, അതില്‍ ക്ലിക്ക് ചെയ്യുക
5) സ്ക്രീനില്‍ നിങ്ങളുടെ പരീക്ഷാഫലം കാണുവാന്‍ സാധിക്കും.
6) പരീക്ഷാഫലത്തിന്‍റെ പ്രിന്‍റ് എടുത്ത് സൂക്ഷിക്കുക.
പരീക്ഷ ഫലം എസ്.എം.എസ് വഴി പരിശോധിക്കേണ്ടത് എങ്ങനെ?
1) നിങ്ങളുടെ ഫോണില്‍ SMS ആപ്പ് തുറക്കുക
2) cbse10 < space > roll number എന്ന നിങ്ങളുടെ മെസ്സേജ് റോള്‍ നമ്ബര്‍ ഉള്‍പ്പെടുത്തി ടൈപ്പ് ചെയ്യുക
3) മെസ്സേജ് 7738299899 എന്ന നമ്ബറിലേക്ക് അയക്കുക.
4) നിങ്ങളുടെ സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം എസ്‌എംഎസ് വഴി നിങ്ങള്‍ക്ക് ലഭിക്കും
0 comments: