2022, ജൂലൈ 3, ഞായറാഴ്‌ച

ഇനി മുതല്‍ നിങ്ങള്‍ ഓണ്‍ലൈനില്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് അറിയാന്‍ കഴിയില്ല; പുതിയ ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്

 


ഇനി മുതല്‍ നിങ്ങള്‍ ഓണ്‍ലൈനില്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് അറിയാന്‍ കഴിയില്ല.ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്‌സ്‌ആപ്പ് . പുതിയ അപ്ഡേറ്റില്‍ ഇത് ലഭ്യമാക്കുമെന്നാണ് സൂചന. ചില ബീറ്റാ ടെസ്റ്ററുകള്‍ക്കായി മെറ്റായുടെ ഉടമസ്ഥതയിലുള്ള കമ്ബനി മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയ പരിധി അപ്ഡേറ്റ് ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. ഗൂഗിള്‍ പ്ലേ ബീറ്റ പ്രോഗ്രാം വഴി ലഭ്യമായ ആന്‍ഡ്രോയിഡ് ബീറ്റ 2.22.15.8-നുള്ള വാട്ട്സ്‌ആപ്പില്‍ ഈ സവിശേഷത കണ്ടെത്തിയിരുന്നു.കൂടാതെ വിന്‍ഡോസ് ബീറ്റയില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ കണ്‍ടെക്സ്റ്റ് മെനു വാട്ട്സ്‌ആപ്പ് പുറത്തിറക്കുമെന്നും പറയപ്പെടുന്നു.

വാട്ട്സ്‌ആപ്പ് ഫീച്ചറുകള്‍ ട്രാക്കര്‍ വാബെറ്റ്‌ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌, തിരഞ്ഞെടുത്ത കോണ്‍ടാക്റ്റുകളില്‍ നിന്ന് ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള സെറ്റിങ്‌സ് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്‌ആപ്പ് വികസിപ്പിക്കുന്നുണ്ട്. വാട്ട്സ്‌ആപ്പ് പ്രൈവസി സെറ്റിംഗ്സില്‍ നിന്ന് തന്നെ ഓണ്‍ലൈനില്‍ ഉപയോക്താവിനെ ആര്‍ക്കൊക്കെ കാണാനാകുമെന്ന് തിരഞ്ഞെടുക്കാന്‍ ഈ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കും. പുതിയ സ്വകാര്യത ക്രമീകരണ ഫീച്ചര്‍ കാണിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഓപ്ഷന്‍ ഡവലപ്പ് ചെയ്യുകയാണെന്നാണ് വിവരങ്ങള്‍.

റിപ്പോര്‍ട്ട് അനുസരിച്ച്‌, വാട്ട്സ്‌ആപ്പ് 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' ഫീച്ചറിന്റെ സമയപരിധി നിലവിലുള്ള ഒരു മണിക്കൂര്‍, എട്ട് മിനിറ്റ്, 16 സെക്കന്‍ഡ് സമയ ഓപ്ഷനുകളില്‍ നിന്ന് രണ്ട് ദിവസവും 12 മണിക്കൂറുമായി നീട്ടുന്നു. തെറ്റായി അയച്ച സന്ദേശങ്ങള്‍ ഇല്ലാതാക്കാനുള്ള നീണ്ട സമയപരിധി ഉപയോക്താക്കള്‍ക്ക് പ്രയോജനപ്രദമാകും. മൈക്രോസോഫ്റ്റ് സ്റ്റോറില്‍ നിന്ന് വിന്‍ഡോസ് 2.2225.2.70-നായി ഏറ്റവും പുതിയ വാട്ട്‌സ്‌ആപ്പ് ബീറ്റ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാണ്.

പുനര്‍രൂപകല്‍പ്പന ചെയ്ത കണ്‍ടെക്സ്റ്റ് മെനു കാണിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ട് റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇത് ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്‌ആപ്പ് നല്‍കുമെന്ന് പറയുന്ന അപ്‌ഡേഷനുകളെ കുറിച്ച്‌ ഏകദേശ രൂപം നല്‍കുന്നതാണ്. സ്‌ക്രീന്‍ഷോട്ടില്‍ കാണുന്നത് പോലെ, പേസ്റ്റ് ചെയ്യുക, പഴയപടിയാക്കുക, എല്ലാ ടെക്സ്റ്റ് ഓപ്ഷനുകളും തിരഞ്ഞെടുക്കുക. വാചകം ബോള്‍ഡ് അല്ലെങ്കില്‍ ഇറ്റാലിക്ക് ഫോര്‍മാറ്റ് ചെയ്യുക എന്നീ ഓപ്ഷനുകളും ഉണ്ടാകും.പുതിയ അപ്‌ഡേഷന്‍ വരുന്നതിന് മുൻപ്  ആപ്പിന്റെ പ്രവര്‍ത്തനക്ഷമതയില്‍ മാറ്റങ്ങള്‍ വരുമെന്നാണ് പ്രതീക്ഷ.

0 comments: