2022, ജൂലൈ 14, വ്യാഴാഴ്‌ച

(July 14)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടാ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

 2022-2023 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.spotsr.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയതിനു ശേഷം ലഭിക്കുന്ന രജിസ്ട്രേഷന്റെ പകര്‍പ്പ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത കോപ്പി എന്നിവയുമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നേരിട്ടെത്തുകയോ അല്ലെങ്കില്‍ സ്വന്തം ഇ-മെയില്‍ ഐഡിയില്‍ നിന്നും sportsidukki21@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചു നല്‍കണം.

നീറ്റ് യു.ജി മാറ്റിവെക്കാന്‍ ഹരജി

 ഈ മാസം 17ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ദേശീയ യോഗ്യത പ്രവേശനപരീക്ഷ (നീറ്റ്-യു.ജി) മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതിയില്‍ ഹരജി.ഹരജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. മെഡിക്കല്‍, ഡെന്റല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ മാറ്റിവെക്കണമെന്നാണ് ആവശ്യം.പ്രളയം മൂലമുള്ള ഗുരുതര സാഹചര്യത്തില്‍ ചില പരീക്ഷകേന്ദ്രങ്ങളില്‍ എത്താനുള്ള ദുരവസ്ഥ പരിഗണിക്കണം. പരീക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിന് പരാതി പരിഹാര സംവിധാനം സ്ഥാപിക്കണം. പരാതികള്‍ പരിഹരിച്ചശേഷം പരീക്ഷ തീയതി പുനഃക്രമീകരിച്ച്‌ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് അപേക്ഷകര്‍ ആവശ്യപ്പെട്ടു.

സര്‍വകലാശാലകള്‍ ബിരുദ പ്രവേശന നടപടി നീട്ടണമെന്ന് യു.ജി.സി

 സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ സര്‍വകലാശാലകള്‍ ബിരുദ പ്രവേശന നടപടികള്‍ നീട്ടിവെക്കണമെന്ന് യു.ജി.സി.സി.ബി.എസ്.ഇ 12ം ക്ലാസ് ഫലം പ്രഖ്യാപിക്കുന്ന കാര്യം കൂടി സര്‍വകലാശാലകള്‍ പരിഗണിക്കണം. ചില സര്‍വകലാശാലകള്‍ ഒന്നാംവര്‍ഷ ബിരുദ കോഴ്സുകളുടെ പ്രവേശന നടപടികള്‍ തുടങ്ങിയത് ചൂണ്ടിക്കാട്ടിയാണ് യു.ജി.സി രംഗത്തുവന്നത്.കോവിഡ് മൂലം സി.ബി.എസ്.ഇ പരീക്ഷകള്‍ രണ്ടു ടേമുകളായാണ് ബോര്‍ഡ് പരീക്ഷ നടത്തിയത്. ടേം വണ്ണിന്റെ ഫലം സ്കൂളുകളിലെത്തിയിട്ടുണ്ട്. ടേം രണ്ടിന്റെ മൂല്യനിര്‍ണയം പുരോഗമിക്കുകയാണ്. രണ്ടു ടേമുകളിലെയും വെയിറ്റേജ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അന്തിമ ഫലം പ്രഖ്യാപനം. അതിനാല്‍ ഫലം പ്രഖ്യാപിക്കാന്‍ കുറച്ചു ദിവസങ്ങള്‍കൂടി വേണ്ടിവരുമെന്നും യു.ജി.സി ചൂണ്ടിക്കാട്ടി.

സെറ്റ് പരീക്ഷ 24ന്; അഡ്മിറ്റ് കാര്‍ഡ് എല്‍.ബി.എസ് വെബ്‌സൈറ്റില്‍

 സെറ്റ് പരീക്ഷ ജൂലൈ 24ന് സംസ്ഥാനത്തെ 14 ജില്ല ആസ്ഥാനങ്ങളിലുമുള്ള പരീക്ഷ കേന്ദ്രങ്ങളില്‍ നടത്തും.പരീക്ഷക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യണം.ഇതു തപാല്‍ മാര്‍ഗം ലഭിക്കില്ല. പരീക്ഷാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. അഡ്മിറ്റ് കാര്‍ഡും ഫോട്ടോയും പതിച്ച അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാത്ത പരീക്ഷാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു.

മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് എൻ.ആർ.ഐ അഡ്മിഷൻ

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജായ മൂന്നാർ എൻജിനിയറിങ് കോളേജിൽ 2022-23 അദ്ധ്യയന വർഷം കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ ഒന്നാം വർഷ ബി.ടെക് കോഴ്‌സുകളിൽ ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ ആകെ 45 ശതമാനം നേടി പ്ലസ് ടു പാസായ വിദ്യാർഥികൾക്ക് ഓൺലൈനായി www.cemunnar.ac.in മുഖേന ജൂലൈ 30 വരെ അപേക്ഷ സമർപ്പിക്കാം. എൻട്രൻസ് യോഗ്യത ആവശ്യമില്ല. 

ഭവന്‍സ് ജേണലിസം കോഴ്സിന് അപേക്ഷിക്കാം

 രാജേന്ദ്ര പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് കമ്മ്യൂണിക്കേഷന്‍ മുംബൈയുടെ ആഭിമുഖ്യത്തില്‍ ഭവന്‍സ് കോളേജ് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന ബിരുദാനന്തര ജേണലിസം,പബ്ലിക് റിലേഷന്‍സ് ഡിപ്ളോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള ഒരുവര്‍ഷ കോഴ്‌സുകള്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം വേണം.ഈ വര്‍ഷം കൂടുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനിലും 20 ശതമാനം ക്ലാസുകള്‍ ഓഫ്‌ലൈനിലും നടത്തും. പ്രിന്റ് മുതല്‍ ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ വരെ ഉള്‍പ്പെട്ട കോഴ്‌സിന് പ്രവേശനം അഭിമുഖം വഴിയാകും.ജൂലൈ 15 നു ക്ലാസുകള്‍ ആരംഭിക്കും.വിവരങ്ങള്‍ക്ക് 9496938353

ആക്‌സോ നോബല്‍ പെയിന്റിങ് കോഴ്സ് : ജൂലൈ 21-വരെ അപേക്ഷിക്കാം

നെതെര്‍ലാന്‍ഡ് ആസ്ഥാനമായ ലോകോത്തര പെയിന്റ് നിര്‍മാതാക്കളായ ആക്‌സോ നോബല്‍ നടത്തുന്ന കണ്‍സ്ട്രക്ഷന്‍ ഡെക്കറേറ്റീവ് പെയിന്റര്‍ തൊഴിലധിഷ്ഠിത പരിശീലനത്തിന് അവസരം.സംസ്ഥാന തൊഴില്‍ വകുപ്പിനു കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലാണ് പരിശീലനം. ഹോസ്റ്റല്‍ ആവശ്യമില്ലാത്ത പഠിതാക്കള്‍ക്ക് 7,820 രൂപയും ക്യാമ്ബസ്സില്‍ താമസിച്ചു പഠിക്കുവാന്‍ 13,900 രൂപയും ആണ് അടയ്ക്കേണ്ടത്. കെട്ടിടനിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്കും അംഗങ്ങളുടെ മക്കള്‍ക്കും ഫീസിനത്തില്‍ അയ്യായിരം രൂപ ബോര്‍ഡ് അനുവദിക്കും. ഫോണ്‍: 8078980000. വെബ്‌സൈറ്റ് : www.iiic.ac.in

എസ്.ഐ.സി 'ലീഡ്' സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 നിയമപഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, തൊഴില്‍പരമായ സാമൂഹിക ശാക്തീകരണം ലക്ഷ്യംവെച്ചും ഉന്നത നിയമപഠന മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് സമസ്ത ഇസ്‍ലാമിക് സെന്റര്‍ (എസ്.ഐ.സി) ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ഒരുക്കുന്ന ലീഗല്‍ എജുക്കേഷന്‍ ആന്‍ഡ് എംപവര്‍മെന്‍റ് ഡ്രൈവ് പദ്ധതിയുടെ ഭാഗമായ ജുഡീഷ്യല്‍ സര്‍വിസ് സ്കോളര്‍ഷിപ്പിനുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച അഭിഭാഷകരുടെയും നിയമരംഗത്തുള്ളവരുടെയും മേല്‍നോട്ടത്തിലുള്ള അക്കാദമിക് ടീം നടത്തുന്ന എന്‍ട്രന്‍സ് എക്സാം, ഇന്റര്‍വ്യൂ എന്നിവയിലൂടെ തെരഞ്ഞെടുക്കുന്ന യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ് നല്‍കുക.സ്കോളര്‍ഷിപ് സംബന്ധമായ വിശദ വിവരങ്ങള്‍ക്ക് 00919539157414 എന്ന നമ്പറിൽ  ബന്ധപ്പെടാമെന്ന് എസ്.ഐ.സി നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം.ജി. യൂണിവേഴ്സിറ്റി 

എം.ജി. ഓൺലൈൻ എം.കോം. കോഴ്‌സിന് അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷൻ നടത്തുന്ന എം.കോം. - ഫിനാൻസ് ആന്റ് ടാക്സേഷൻ എന്ന രണ്ട് വർഷത്തെ (നാല് സെമസ്റ്ററുകൾ) ബിരുദാനന്തര - ബിരുദ കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  പൂർണ്ണമായും ഓൺലൈനായി നടത്തുന്ന കോഴ്സ് യു.ജി.സി. അംഗീകാരമുള്ളതാണ്.  ദേശീയതലത്തിലും അന്തർദേശീയതലത്തിലുമുളള വിദ്യാർത്ഥികൾക്ക് പ്രായഭേദമില്ലാതെ അപേക്ഷിക്കാം.  ജോലി ചെയ്യുന്നവർക്കും റെഗുലർ പഠനം സാധിക്കാത്തവർക്കും അധികബിരുദം നേടാൻ താൽപര്യമുളളവർക്കും പഠനം സാധ്യമാകുന്ന രീതിയിലാണ് കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല പഠന വകുപ്പായ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ (2022-2024) എസ്.സി. സംവരണ വിഭാഗത്തിൽ ഒന്നും എസ്.ടി. സംവരണ വിഭാഗത്തിൽ രണ്ടും സീറ്റുകൾ ഒഴിവുണ്ട്.  എം.ജി. സർവ്വകലാശാല അംഗീകരിച്ചിട്ടുള്ള ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / ബി.സി.എ. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമായുള്ള ബിരുദമാണ് യോഗ്യത.  താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 15 ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം .

വൈവാ വോസി

മൂന്നാം സെമസ്റ്റർ എം.ബി.എ. (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി) ജൂലൈ 2022 പരീക്ഷയുടെ വൈവാ വോസി പരീക്ഷ ജൂലൈ 18 ന് വിവിധ കോളേജുകളിൽ നടത്തും.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ .

പരീക്ഷാ ഫലം

ഒന്നാം വർഷ ബി.എം.ആർ.ടി. (2016 അഡ്മിഷൻ - സപ്ലിമെന്ററി / 2016 ന് മുൻപുള്ള അഡ്മിഷൻ - മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ .

ഓപ്പൺ അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോടെക്‌നോളജി വകുപ്പിൽ എം.ടെക്. നാനോസയൻസ് ആന്റ് നാനോടെക്‌നോളജി, എം.എസ്.സി നാനോസയൻസ് ആന്റ് നാനോടെക്‌നോളജി (ഫിസിക്‌സ്) പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ വിഭാഗം വിദ്യാർത്ഥികൾക്കായി ഓപ്പൺ അഡ്മിഷൻ നടത്തുന്നു.  അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി ജൂലൈ 14 മുതൽ 31 വരെ സി.എ.പി. സെല്ലിലെ റൂം നമ്പർ 88 ബിയിൽ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം.  

എം.ജി. പി.ജി. ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലൈ 20 വരെ

എം.ജി. സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്‌സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമൂകളിലേക്കും ബി.എഡ്. പ്രോഗ്രാമൂകളിലേക്കുമുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഈ മാസം 20 വരെ നടത്താം.  സാധ്യതാ അലോട്ട്‌മെന്റ് ജൂലൈ 25 നും ഒന്നാം അലോട്ട്‌മെന്റ് ജൂലൈ 30 നും പ്രസിദ്ധീകരിക്കുന്നതാണ്.  സ്‌പോർട്ട്‌സ് / വികലാംഗ ക്വാട്ടാകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ജൂലൈ 18 വരെ അവസരമുണ്ടായിരിക്കും.

അപേക്ഷാ തീയതി

ഒന്ന്, രണ്ട് സെമസ്റ്ററുകൾ എം.എ./ എം.എസ്.സി./ എം.കോം. (പ്രൈവറ്റ് രജിസ്‌ട്രേഷൻ - 2019 അഡ്മിഷൻ - സപ്ലിമെന്ററി) ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 29 മുതൽ ആഗസ്ത് നാല് വരെയും 525 രൂപ പിഴയോടു കൂടി ആഗസ്റ്റ് അഞ്ച് മുതൽ ഒൻപത് വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്ത് 11 വരെയും അപേക്ഷിക്കാം.  വിദ്യാർത്ഥികൾ പേപ്പറൊന്നിന് 45 രൂപ (പരമാവധി 210 രൂപ) വീതം  സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമേ അടക്കണം.  വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ .

ഡിപ്ലോമ കോഴ്‌സ്

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്.) ൽ 'പാലിയേറ്റീവ് കെയർ' എന്ന വിഷയത്തിൽ മൂന്ന് മാസ ഡിപ്ലോമ കോഴ്‌സ് ജൂലൈ 15 ന് ആരംഭിക്കുന്നു.  യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.  കോഴ്‌സിൽ ചേരുവാൻ താല്പര്യമുള്ളവർക്ക്് iucdxmgu@gmail.com എന്ന ഇ-മെയിൽ മുഖേന രജിസ്റ്റർ ചെയ്യാം.  കൂടുതൽ വിവരങ്ങൾക്ക് 0481 - 2731580 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

മാറ്റി വച്ച പരീക്ഷകൾ ജൂലൈ 15 മുതൽ

മഹാത്മാഗാന്ധി സർവ്വകലാശാല ജൂലൈ ഏഴ്, 11 തീയതികളിൽ നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച പരീക്ഷകൾ ജൂലൈ 15 മുതൽ ആരംഭിക്കും.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്്‌സൈറ്റിൽ

പരീക്ഷാ ഫീസ്

ആഗസ്ത് 10 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യുക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി / ലേണിംഗ് ഡിസെബിലിറ്റി) (2020 അഡ്മിഷൻ - റെഗുലർ / 2017 - 2019 അഡ്മിഷനുകൾ - സപ്ലിമെന്ററി / 2016 അഡ്മിഷൻ - ഫസ്റ്റ് മെഴ്‌സി ചാൻസ് / 2015 അഡ്മിഷൻ - സെക്കന്റ് മെഴ്‌സി ചാൻസ്) (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 20 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 21 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 22 നും അപേക്ഷിക്കാം

പ്രാക്ടിക്കൽ പരീക്ഷ

2022 മെയ് മാസം നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് (2018, 2017, 2016 അഡ്മിഷനുകൾ - സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷനുകൾ - മെഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 18 ന് മാറമ്പള്ളി, എം.ഇ.എസ്. കോളേജിൽ വച്ച് നടത്തു.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് 2022 ജനുവരി, 2021 ഡിസംബർ, 2021 സെപ്റ്റംബർ, 2022 ജനുവരി മാസങ്ങളിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ (ജനറൽ സെഷ്യൽ സയൻസസ്) 2013, 2014, 2016, 2017 അഡ്മിഷനുകൾ (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ യൂണിവേഴ്സിറ്റി 

പരീക്ഷാഫലം

മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി. എ.  ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, മലയാളം, അഫ്സൽ ഉൽ ഉലമ, സോഷ്യോളജി, ബി. എസ സി. മാത്തമാറ്റിക്സ്, ബി. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മാർച്ച് 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധന പകർപ്പിനും 23.07.2022 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. ഗ്രേഡ്കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

പരീക്ഷാവിജ്ഞാപനം

അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2018 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 13.07.2022 മുതൽ 16.07.2022 വരെ പിഴയില്ലാതെയും 19.07.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് 22.07.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. 2018 അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്.

തീയതി നീട്ടി

നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെയും 18.07.2022 വരെയും പിഴയോടെ 19.07.2022  വരെയും നീട്ടി. അപേക്ഷകളുടെ പ്രിന്റൌട്ട് 22.07.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.



 


0 comments: