2022, ജൂലൈ 14, വ്യാഴാഴ്‌ച

നീറ്റ് യു.ജി പരീക്ഷ മാറ്റണമെന്ന ഹര്‍ജി ഡല്‍ഹി ഹൈകോടതി തള്ളി;ജൂലൈ 17നു തന്നെ പരീക്ഷ

 

നീറ്റ് യു.ജി പരീക്ഷ മാറ്റണമെന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. മലയാളികളടക്കമുള്ള വിദ്യാര്‍ഥികളാണ് ഹരജി നല്‍കിയത്.കോടതി വിധിയെ തുടര്‍ന്ന് നേരത്തേ തീരുമാനിച്ച പ്രകാരം ജൂലൈ 17നു തന്നെ പരീക്ഷ നടക്കും.പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്ക് നിയമപരമായ യാതൊരു അവകാശവുമില്ലെന്നു നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍.ടി.എ) വാദിച്ചു. 90 ശതമാനം വിദ്യാര്‍ഥികളും നീറ്റ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തതായും എന്‍.ടി.എ അറിയിച്ചു.

3500 പരീക്ഷ കേന്ദ്രങ്ങളിലായി 18 ലക്ഷം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷ എഴുതുന്നത്. പരീക്ഷക്ക് പഠിക്കാന്‍ സമയം പോരെന്നു കാണിച്ചാണ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. നാലു മുതല്‍ ആറാഴ്ചത്തേക്ക് പരീക്ഷ നീട്ടണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. നീറ്റ് പരീക്ഷയുടെ സമയത്ത് ദേശീയ തലത്തില്‍ മറ്റ് മത്സരപരീക്ഷകള്‍ നടക്കുന്നുണ്ടെന്നും ഇവ തമ്മില്‍ അന്തരമില്ലാത്തതിനാല്‍ പഠിക്കാന്‍ സമയം മതിയാകില്ലെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ വാദം.


0 comments: