2022, ജൂലൈ 7, വ്യാഴാഴ്‌ച

(July 8)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

ജെഇഇ മെയിൻ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

നാഷണൽ ടെസ്റ്റിംഗ് ഏജൻസി  (NTA) ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) മെയിൻ 2022 സെഷൻ 1 പേപ്പർ 1 പരീക്ഷയുടെ അന്തിമ ഉത്തരസൂചിക പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് അവരുടെ JEE മെയിൻ 2022 സെഷൻ 1 B.E/ B.Tech പേപ്പർ 1 ഉത്തരസൂചിക ഔദ്യോഗിക വെബ്സൈറ്റായ www.jeemain.nta.nic.in-ൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും.

മാധ്യമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ ഡിജിറ്റല്‍ മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയില്‍ പരിശീലനം നല്‍കുന്ന മാധ്യമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനസമയത്ത് ചാനലില്‍ പരിശീലനം, പ്ലേസ്‌മെന്റ്റ് സഹായം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. ബിരുദമാണ് യോഗ്യത.തിരുവനന്തപുരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ ആണ് പരിശീലനം. 2022 ജൂലൈ 15 വരെ അപേക്ഷിക്കാം. ഫോണ്‍ – 954495 8182.

ചുമട്ടുതൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ്പ് വിതരണം; സംസ്ഥാനതല ഉദ്ഘാടനം

ചുമട്ടുതൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ്പ്, പഠനോപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ജൂലൈ എട്ടിനു വൈകിട്ട് നാലിനു തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തിലാണു ചടങ്ങ്. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും സർക്കാർ മെഡിക്കൽ/എഞ്ചിനീയറിംഗ് കോളേജുകളിൽ 2018-19, 2019-20, 2020-21, 2021-22 അധ്യായന വർഷങ്ങളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയ അർഹരായ വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പ് വിതരണവും ചടങ്ങിൽ നടക്കും

എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ എറണാകുളം (8547005097, 04842575370), ചെങ്ങന്നൂർ (8547005032, 04792454125), അടൂർ (8547005100, 04734231995), കരുനാഗപ്പള്ളി (8547005036, 04762665935), കല്ലൂപ്പാറ (8547005034, 04692677890), ചേർത്തല (8547005038, 04782553416) എന്നിവിടങ്ങളിൽ പ്രവൃത്തിക്കുന്ന ആറ് എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2022-2023 അധ്യായന വർഷത്തിൽ എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.ihrdonline.org/ihrdnri എന്ന വെബ്സൈറ്റിലോ മുകളിൽ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴിയോ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം

2022-23 അധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി നേരിട്ട് പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കുള്ള പ്രവേശന നടപടികൾ ഏഴിന് ആരംഭിക്കും. സർക്കാർ, സർക്കാർ എയ്ഡഡ്, IHRD, CAPE,  സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു / വി എച്ച് എസ് ഇ അല്ലെങ്കിൽ ITI / KGCE പാസായവർക്ക്  നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും www.polyadmission.org. 20 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂൾ പതിനൊന്നാം ക്ലാസ് പ്രവേശനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർസെക്കന്ററി സ്‌കൂളുകളിൽ  ഈ അദ്ധ്യയനവർഷത്തിലെ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerela.gov.in/thss വെബ്‌സൈറ്റ് മുഖേന ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷയും അനുബന്ധ രേഖകളും 110 രൂപ രജിസ്‌ട്രേഷൻ ഫീസ് സഹിതം (എസ്.സി/എസ്.റ്റി വിദ്യാർത്ഥികൾക്ക് 55 രൂപ) ജൂലൈ 25ന് വൈകിട്ട് 3 മൂന്നിനു മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളിൽ സമർപ്പിക്കണം.

എസ് എസ് എൽ സി സേ പരീക്ഷകളുടെ ഹാൾടിക്കറ്റ് പുറത്തിറക്കി; ഈ വെബ്സൈറ്റുകളിൽ നിന്നും ലഭിക്കും.

എസ് എസ് എൽ സി സേ പരീക്ഷകളുടെ ഹാൾടിക്കറ്റ് പുറത്തിറക്കി; ഈ വെബ്സൈറ്റുകളിൽ നിന്നും ലഭിക്കും2022 ജൂലൈ 11 ന് ആരംഭിക്കുന്ന എസ് എസ് എൽ സി സേ, ടി എച്ച് എസ് എൽ സി സേ, എ എച്ച് എസ് എൽ സി സേ പരീക്ഷകളുടെ ഹാൾ ടിക്കറ്റ്, sslcexam.kerala.gov.in, thlsexam.kerala.gov.in, ahslcexam.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്നും ലഭിക്കുന്നതാണെന്ന് പരീക്ഷ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു. 

വി​ദ്യാർത്ഥികൾക്ക് 6000 രൂപ വീതം തപാൽ വകുപ്പിന്റെ ദീന്‍ ദയാല്‍ സ്പര്‍ശ് യോജന സ്‌കോളര്‍ഷിപ്പ്

തപാല്‍ വകുപ്പ്  ആറ് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള  'ദീന്‍ ദയാല്‍ സ്പര്‍ശ് യോജന 2022 -23 (സ്റ്റാമ്പുകളിലെ അഭിരുചിയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്‌കോളര്‍ഷിപ്പ്) സ്‌കോളര്‍ഷിപ്പ്  പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.പദ്ധതി പ്രകാരം ഈ അധ്യയന വര്‍ഷത്തില്‍ കേരള തപാല്‍ സര്‍ക്കിളിലെ 40 വിദ്യാര്‍ത്ഥികള്‍ക്ക്  6000 രൂപ വീതം സ്‌കോളര്‍ഷിപ്പ് തുക നല്‍കും.ആറാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെ  പഠിക്കുന്നതും, ഈയിടെ നടന്ന അവസാന പരീക്ഷയില്‍ 60% മാര്‍ക്ക് (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക്  5% ഇളവ്) നേടിയതും കൂടാതെ കേരള തപാല്‍ സര്‍ക്കിളിലെ ഏതെങ്കിലും ഫിലാറ്റലി ബ്യൂറോയിലെ ഫിലാറ്റലിക് നിക്ഷേപ അക്കൗണ്ട് ഉള്ളവര്‍ക്കും  അപേക്ഷിക്കാം. 

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിൽ അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ടിത ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിൽ 18 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് പാസായവർക്ക് പ്രായപരിധി  ഇല്ലാതെ അപേക്ഷ നൽകാം. www.fcikerala.org യിൽ നിന്ന് അപേക്ഷഫോം ഡൗൺലോഡ് ചെയ്യാം. പ്രിൻസിപ്പൽ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ അതത് സ്ഥലത്തെ എസ്.ബി.ഐ ശാഖയിൽ മാറാവുന്ന 100, 50 രൂപയ്ക്കുള്ള ഡ്രാഫ്റ്റ് എടുക്കണം. പൂരിപ്പിച്ച അപേക്ഷകൾ നിർദ്ധിഷ്ട രേഖകൾ സഹിതം താത്പര്യമുള്ള സെന്ററിൽ നൽകാം. ഒരു അപേക്ഷാഫോം ഉപയോഗിച്ച് മുൻഗണന ക്രമത്തിൽ ആറ് കോഴ്‌സുകൾക്ക് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2310441.

 യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

മഹാത്മഗാന്ധി സർവകലാശാല 

പരീക്ഷാഫലം

2021നവംബറിൽ നടത്തിയ എം.എസ്.സി എൻവിയോൺമെന്റൽ സയൻസ് ആൻഡ് മാനേജ്‌മെന്റ് (സി.എസ്.എസ്) ഒന്നാം സെമസ്റ്റർ റെഗുലർ സപ്പ്ളിമെന്ററി പരീക്ഷാഫലം    പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും പരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ 14 വരെ ഓൺലൈനായിഅപേക്ഷിക്കാം.

അപേക്ഷ തീയതി

അഫീലിയേറ്റഡ് കോളേജുകളുടെ ഏഴാം സെമെസ്റ്റർ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി BA LLB (ഹോൺസ് ) കോഴ്സുകൾ 2016 അഡ്മിഷൻ സപ്പ്ളിമെന്ററി, BA LLB 5 വർഷ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സ് 2012-2015 അഡ്മിഷൻ സപ്പ്ളിമെന്ററി, BA (ക്രിമിനോളജി ) LLB (ഹോൺസ് ) 5 വർഷം 2011 അഡ്മിഷൻ സപ്പ്ളിമെന്ററി, അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി BBA LLB(ഹോൺസ്)കോഴ്സുകൾ 2013-2014 അഡ്മിഷൻ സപ്പ്ളിമെന്ററി /2015-2016 അഡ്മിഷൻസ് സപ്പ്ളിമെന്ററി &അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി. കോം LLB(ഹോൺസ്)കോഴ്സുകൾ 2013-2014 അഡ്മിഷൻ സപ്പ്ളിമെന്ററി /2015-2016 അഡ്മിഷൻസ് സപ്പ്ളിമെന്ററി &അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി. കോം LLB( ഹോൺസ് )കോഴ്സുകൾ 2013-2014 അഡ്മിഷൻസ് സപ്പ്ളിമെന്ററി /2015-2016 അഡ്മിഷൻ സപ്പ്ളിമെന്ററി ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 6 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 7 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 8 നും രജിസ്റ്റർ ചെയ്യാം. 

അപേക്ഷ തീയതി നീട്ടി

ഒന്നാം സെമസ്റ്റർ എം എ /എം എസ് സി /എം കോം /എം സി ജെ എം ടി എ / എം എച്ച് എം/ എം.എം.എച്ച് /എം.ടി.ടി.എം (സി എസ് എസ് 2021അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംമ്പ്രൂവ്മൻറ് 2020, 2019 അഡ്മിഷൻ സപ്ളിമൻററി ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ ഏഴു വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 11 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 12 നും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ

പ്രാക്ടിക്കൽ പരീക്ഷ

മെയ്‌, ജൂൺ മാസങ്ങളിൽ നടന്ന ആറാം സെമെസ്റ്റർ ഐ. എം സി. എ (2018 അഡ്മിഷൻ റെഗുലർ /2017 അഡ്മിഷൻ സപ്പ്ളിമെന്ററി) ഡി. ഡി. എം. സി.എ (2014 മുതൽ 2016 അഡ്മിഷൻസ് സപ്പ്ളിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലായ്‌ 4,5,6 തീയതികളിൽ അതത് കോളേജുകളിൽ വച്ചു നടത്തപ്പെടും.  വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ

പുതുക്കിയ പരീക്ഷാ തീയതി

5 വർഷ ഇൻ്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ.എൽ.ബി (Hons) യുടെ 12-04-2022 ൽ നടത്തപ്പെടുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത പരീക്ഷയുടെ പുന: പരീക്ഷ ജൂലൈ അഞ്ചിന് നടത്തപ്പെടും. സമയം ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

പി. എച്ച്. ഡി പ്രവേശന പരീക്ഷ

മഹാത്മാഗാന്ധി സർവകലാശാല -2022 വർഷത്തെ പി. എച്ച്. ഡി പ്രവേശനപരീക്ഷ ജൂലായ്‌ 9,10 തീയതികളിൽ കോട്ടയം സി.എം.എസ് കോളേജിൽ വച്ച് നടക്കും. ഫോൺ 0481-2732947

എം. എഡ് അഡ്മിഷൻ

2022-24 എം. എഡ്. ബാച്ചിലേക്ക് സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ അപേക്ഷകരും അഡ്മിഷൻ മെമ്മോ, ഷെഡ്യൂൾ എന്നിവ പ്രകാരം ജൂലായ്‌ അഞ്ചാം തീയതി സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് വകുപ്പ് മേധാവി മുൻപാകെ പ്രവേശനത്തിനായി ഹാജരാകേണ്ടതാണ്.വിശദ വിവരങ്ങൾ sps @mgu. ac.in എന്ന വെബ്സൈറ്റിലും അപേക്ഷകരുടെ ഇ മെയിലിലും ലഭ്യമാണ്.

ഇന്റേണൽ മാർക്ക് സമർപ്പണം

നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യു. (ഏപ്രിൽ 2022) പരീക്ഷയുടെ  ഇന്റേണൽ അസസ്മെന്റ് മാർക്ക് 04.07.2022, 05.07.2022 തീയതികളിൽ സമർപ്പിക്കാം.

കണ്ണൂർ യൂണിവേഴ്സിറ്റി 

പ്രായോഗിക പരീക്ഷ

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. എ. എക്കണോമിക്സ് ഡിഗ്രി (റെഗുലർ/ സപ്ലിമെൻറ്ററി/ ഇംപ്രൂവ്‌മെന്റ്) മാർച്ച് 2022 പ്രായോഗിക പരീക്ഷകൾ  കോവിഡ് - 19 മാനദണ്ഡം പാലിച്ച്   06.07.2022  ന് വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നതാണ്.  ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ

21.07.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി./ ബി. പി. എഡ്. (സപ്ലിമെന്ററി – 2015 സിലബസ്) മെയ് 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

22.07.2022 ന് മൂന്നാം സെമസ്റ്റർ എം. പി. എഡ്. (സപ്ലിമെന്ററി – 2015 സിലബസ്) നവംബർ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം
        
നാലാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 15.07.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി  അപേക്ഷിക്കാം

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. വുഡ് സയൻസ് & ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്)/ ബയോടെക്നോളജി/ മൈക്രോബയോളജി  റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 

ബി.കോം പ്രവേശനം 

കണ്ണൂർ സർവ്വകലാശാലയിൽ  അഫിലിയേറ്റ്  ചെയ്തിട്ടുള്ള ചെർക്കള  മാർത്തോമ കോളേജിൽ ശ്രവണ വൈകല്യമുള്ളവർക്കായി നടത്തുന്ന ബി.കോം. (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ)  പ്രോഗ്രാമിലേക്ക്       പ്രവേശനത്തിനുള്ള   അപേക്ഷ ക്ഷണിച്ചു. പ്രസ്തുത പ്രോഗ്രാം ഏക ജാലക സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ  2022 ജൂലൈ 20 വരെ കോളേജിൽ  നേരിട്ട് അപേക്ഷ  സമർപ്പിക്കാവുന്നതാണ്. കൂടുതൽ  വിവരങ്ങൾക്ക്  കോളേജുമായി ബന്ധപ്പെടുക  ഫോൺ:   04994-282858, 282382, 284612.

പരീക്ഷാവിജ്ഞാപനം

ബോട്ടണി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾക്ക് 06.07.2022, 07.07.2022 തീയതികളിൽ അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

19.07.2022 ന് ആരംഭിക്കുന്ന ബോട്ടണി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ

ഇരിട്ടി എം. ജി. കോളേജിൽ വച്ച് 30.06.2022 ന് ഉച്ചക്ക് 12 മണി  മുതൽ 01 മണി വരെയും, 01:45 മുതൽ 02:45   വരെയും നടത്താൻ തീരുമാനിക്കുകയും പിന്നീട് മാറ്റി വെക്കുകയും ചെയ്ത മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ  ബി. കോം., ബി. ബി. എ.  പ്രായോഗിക പരീക്ഷകൾ 04.07.2022 ന് യഥാക്രമം 09:30 മുതൽ 10:30 വരെയും, 10:45 മുതൽ 11:45 വരെയും അതേ പരീക്ഷാ കേന്ദ്രത്തിൽ  വച്ച് നടക്കും.   വിദ്യാർഥികൾ 04.07.2022 ന് യഥാസമയം പ്രായോഗിക പരീക്ഷക്ക് ഹാജരാകണം.

പരീക്ഷാ തീയതി

ഗവ. കോളേജ് തലശ്ശേരിയിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ്  വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിന്റെ MCS1C02-Computer Organization and Architecture പരീക്ഷ 04.07.2022 ന് നടക്കും. പരീക്ഷാസമയത്തിൽ മാറ്റമില്ല.

പയ്യന്നൂർ കോളേജിലെ എം.എസ്.സി. പ്ലാന്റ് സയൻസ് വിത്ത് ബയോഇൻഫമാറ്റിക്സ് റെഗുലർ (നവംബർ 2021) പരീക്ഷകൾ 04.07.2022 ന് ആരംഭിക്കും. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്

07.07.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ പി. ജി. (റെഗുലർ), നവംബർ 2021 പരീക്ഷയുടെ  ഹാൾടിക്കറ്റു് വെബ്സൈറ്റിൽ ലഭ്യമാണ്. ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റിനൊപ്പം ഫോട്ടോ രേഖപ്പെടുത്തിയ ഏതെങ്കിലും ഗവ. അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൈവശം വെക്കണം.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. മാത്തമാറ്റിക്സ്   റെഗുലർ, നവംബർ 2021 പരീക്ഷാഫലം  സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 11.07.2022 ന് വൈകുന്നേരം 5 മണി വരെ  അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം.  എ. ഇക്കണോമിക്സ് റെഗുലർ, നവംബർ 2021 പരീക്ഷാഫലം  സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 


0 comments: