2022, ജൂലൈ 23, ശനിയാഴ്‌ച

(July 23)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

പ്ലസ്ടുവിന്റെ ഓണപ്പരീക്ഷ ഓണം കഴിഞ്ഞ്‌ നടത്തുന്നത് ആലോചനയിൽ

ക്ലാസ്‌ നഷ്ടം മൂലം അധ്യയനം ഇഴയുന്നതിനാൽ പ്ലസ്ടുവിന്റെ ഓണപ്പരീക്ഷ ഓണം കഴിഞ്ഞ്‌ നടത്തുന്നത് ആലോചനയിൽ. പത്താം ക്ലാസ് വരെയുള്ള പരീക്ഷകൾ ഓണത്തിനുമുമ്പ് നടത്താനാണ് സാധ്യത. തീയതി അന്തിമമായി തീരുമാനിക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ല.വിദ്യാഭ്യാസരംഗത്ത് കോവിഡ് ഉണ്ടാക്കിയ താളംതെറ്റിക്കലിന്റെ അവസാനത്തെ കണ്ണികളാണ് ഇപ്പോഴത്തെ പ്ലസ്ടു വിദ്യാർഥികൾ. കഴിഞ്ഞ മാർച്ചിൽ നടക്കേണ്ട പ്ലസ്‌വൺ  പരീക്ഷകൾ ജൂണിൽ എഴുതേണ്ടി വന്നവരാണിവർ. പ്ലസ്ടുവിന്റെ സ്‌കീം ഓഫ് വർക്ക് ഇക്കൊല്ലത്തേത് പുറത്തിറക്കിയിട്ടില്ല. 2018-ലെ സ്‌കീം ഓഫ് വർക്കാണ് ഇപ്പോഴും നിലവിലുള്ളത്. ജൂൺ, ജൂലായ്‌, ഓഗസ്റ്റ് മാസങ്ങളിൽ പഠിപ്പിച്ചുതീരേണ്ട പാഠഭാഗങ്ങളുടെ വിവരങ്ങളാണിതിലുള്ളത്.

യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിന് അനുമതിയില്ലെന്ന് കേന്ദ്രം

യുക്രെയിനില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിന് പദ്ധതിയില്ലെന്ന് കേന്ദ്രം.ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളില്‍ അവരെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ല. നിയമ പ്രകാരം വിദേശ സര്‍വ്വകലാശാലയില്‍ നിന്ന് ഇന്ത്യന്‍ സര്‍വ്വകലാശാലയിലേക്കുള്ള പഠനമാറ്റവും സാധ്യമല്ലെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കി. ഇതോടെ, യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

പ്ലസ് വണ്‍ പ്രവേശനം നീട്ടി; തിങ്കളാഴ്ച വരെ അപേക്ഷ നല്‍കാം

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണി വരെ നീട്ടി.സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്. സി.ബി.എസ്.ഇ വിദ്യാര്‍ഥികളുടെ ഹരജി പരിഗണിച്ചാണ് ഹൈകോടതിയുടെ തീരുമാനം.സി.ബി.എസ്.ഇ ഫലം വരുന്നതു വരെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകളുടെ ഫലം ഇന്നലെ  പ്രഖ്യാപിച്ചിരുന്നു.നീട്ടിയ സമയ പരിധി അവസാനിച്ച സാഹചര്യത്തിലാണ് തുടര്‍പഠനം നടത്താന്‍ സാധിക്കില്ലെന്ന് കാണിച്ച്‌ വിദ്യാര്‍ഥികള്‍ ഹൈകോടതിയെ സമീപിച്ചത്.

2023 ലെ പ്ലസ് ടൂ പരീക്ഷ തീയതി പ്രഖ്യാപിച്ച് സിബിഎസ്ഇ

അടുത്ത വർഷത്തെ പ്ലസ് ടു പരീക്ഷ തീയ്യതി  മുൻകൂട്ടി പ്രഖ്യാപിച്ചു (CBSE) സിബിഎസ്ഇ. 2023 ഫെബ്രുവരി 15 മുതൽ പ്ലസ്ടു പരീക്ഷ നടത്തും.  കൊവിഡ് സാഹചര്യം മാറിയതോടെയാണ് തീരുമാനം. ജൂലൈ 22നാണ് സിബിഎസ് ഇ 2022 ലെ പ്ലസ് ടൂ പരീ​ക്ഷ ഫലം പ്രഖ്യാപിച്ചത്. 92.71 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോ​ഗ്യത നേടിയത്.

കലാസ്വാദന പഠനത്തിന് അപേക്ഷ ക്ഷണിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ പരിശീലന ഏജന്‍സിയായ അസാപ് കേരളയും അമ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്നു നടത്തുന്ന ആര്‍ട്ട് അപ്രീസിയേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.14 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു പങ്കെടുക്കാം.ശില്‍പ, ചിത്ര, കലാചരിത്ര മേഖലകളിലെ പ്രമുഖരാണു കോഴ്സ് നയിക്കുന്നത്. 4000 രൂപയാണ് കോഴ്സ് ഫീസ്. വിദ്യാര്‍ഥികള്‍ക്ക് 1500 രൂപ. ആഗസ്റ്റ് 25 ന് ആരംഭിക്കുന്ന ആദ്യ ബാച്ചിലേക്ക് ആഗസ്റ്റ് 15 ന് മുമ്ബ് അസാപ് കേരളയുടെ https://asapkerala.gov.in/course/introduction-to-art-appreciation-course/ എന്ന പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8589061461

ഐസിഎആർ (ICAR )പ്രവേശനപരീക്ഷ ;അപേക്ഷ ക്ഷണിച്ചു

രാജ്യത്തെ  വിവിധ കാർഷിക സർവകലാശാലകളിൽ യുജി, പിജി, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള ഇന്ത്യൻ കൗൺസിൽ ഓഫ്‌ അഗ്രിക്കൾച്ചറൽ റിസർച്ച്‌ (ICAR 2022) പ്രവേശന പരീക്ഷയ്‌ക്ക്‌ അപേക്ഷ ക്ഷണിച്ചു. .ഐഇഇഎ യുജി, ഐഇഇഎ പിജി, എഐസിഇ–-  ജെആർഎഫ്‌/എസ്‌ആർഎഫ്‌ (പിഎച്ച്‌ഡി) എന്നിവയിലേക്കാണ്‌ പ്രവേശനം. ഓൺലൈൻ അപേക്ഷ ആഗസ്‌ത്‌ 19 വൈകിട്ട്‌ 5 വരെ സമർപ്പിക്കാം. വിവരങ്ങൾക്ക്‌: https://icarexam.net/, https://icar.nta.ac.in, https://icar.org.in

അപേക്ഷ ക്ഷണിച്ചു

ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിറ്റി സ്‌കീം പ്രകാരം ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ ഗവ.ഐടിഐ, അക്ഷയ സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ടോ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30. ഫോണ്‍: 0468 2 259 952, 9495 701 271, 9995 686 848.

എം.എസ്‌സി (എം.എൽ.ടി) പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളജായ മിംസ് കോളജ് ഓഫ് അപ്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്‌സി (എം.എൽ.ടി) കോഴ്‌സിൽ മെരിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നുമുതൽ (ജൂലൈ 22) ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം. പ്രൊസ്‌പെക്ടസ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ നിന്നോ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ് അംഗീകരിച്ച ബി.എസ്‌സി (എം.എൽ.ടി) കോഴ്‌സ് 55 ശതമാനത്തിൽ കുറയാതെയുള്ള മാർക്കോടെ പാസായവർക്ക് കോഴ്‌സിന് അപേക്ഷിക്കാം. 

ആർ.സി.സിയിൽ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ സൈറ്റോടെക്‌നോളജിസ്റ്റ്, സൈറ്റോടെക്‌നീഷ്യൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 10ന് വൈകിട്ട് നാലുവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും: www.rcctvm.gov.in.

ഐ.എച്ച്.ആർ.ഡി 11-ാം ക്ലാസ് പ്രവേശനം അപേക്ഷ തീയതി നീട്ടി

ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളുകളിലെ 2022-23 അധ്യയന വർഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട സമയം ജൂലൈ 30 വരെ നീട്ടി. അപേക്ഷയുടെ അനുബന്ധ രേഖകളും ഓഗസ്റ്റ് രണ്ടിനു വൈകിട്ട് മൂന്നിനു മുമ്പായി ബന്ധപ്പെട്ട സ്ഥാപനമേധവിക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.

മുടങ്ങിയിരുന്ന സ്‌കൂള്‍ യുവജനോത്സവവും കായികമേളയും ഇത്തവണ നടത്തും : മന്ത്രി വി. ശിവന്‍കുട്ടി

കോവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി മുടങ്ങിയിരുന്ന സ്‌കൂള്‍ യുവജനോത്സവവും കായികമേളയും ഈ വര്‍ഷം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ചപുതിയ കെട്ടിടത്തിന്റെയും മികവ് ഉത്സവത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അതോടൊപ്പം പത്താം ക്ലാസ്സിലും പ്ലസ്ടുവിലും മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനികളെ മന്ത്രി അനുമോദിച്ചു.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം .ജി .യൂണിവേഴ്സിറ്റി 

പ്രവൃത്തി പരിചയ ശില്പശാല ആഗസ്റ്റ് 22 മുതൽ 28 വരെ

മഹാത്മാഗാന്ധി സർവ്വകലാശാലയുടെയും ഛണ്ഡീഗഢ്, പഞ്ചാബ് സർവ്വകലാശാലയുടെയും ആഭിമുഖ്യത്തിൽ 'ആസാദി കാ അമൃത് മഹോത്സവത്തിന്റെ' ഭാഗമായി ആഗസ്റ്റ് 22 മുതൽ 28 വരെ പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിക്കുന്നു.  മൈക്രോസ്‌കോപ്പി, സ്‌പെക്ട്രോസ്‌കോപ്പി എന്നീ സാങ്കേതിക വിദ്യകളിലെ നൂതനമായ ഉപകരണങ്ങളുടെ പ്രവൃത്തി പരിചയം ലക്ഷ്യമാക്കിക്കൊണ്ട് സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസിൽ വച്ചാണ് ശില്പശാല നടത്തുന്നത്.  ഇന്ത്യയിലുടനീളമുള്ള അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മുപ്പത് പേർക്കാണ് അവസരം ലഭിക്കുക.  

പ്രാക്ടിക്കൽ പരീക്ഷ

എട്ടാം സെമസ്റ്റർ ബി.എച്ച്.എം. (2018 അഡ്മിഷൻ - റെഗുലർ / 2014-2017 അഡ്മിഷൻ - സപ്ലിമെന്ററി / 2013 അഡ്മിഷൻ - മെഴ്‌സി ചാൻസ്) ജൂലൈ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ പാലാ, സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയിൽ ജൂലൈ 30 ന് നടത്തും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

അപേക്ഷാ തീയതി

എട്ടാം സെമസ്റ്റർ ബി.പി.ഇ.എസ്. (2018 അഡ്മിഷൻ - റെഗുലർ / 2017, 2016 അഡ്മിഷൻ - സപ്ലിമെന്ററി) ബിരുദ പ്രോഗ്രാമിന്റെ പ്രോജക്ട് ഇവാല്യുവേഷന് പിഴയില്ലാതെ ആഗസ്റ്റ് ഒന്ന് വരെയും 525 രൂപ പിഴയോടു കൂടി ആഗസ്റ്റ് രണ്ടിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് മൂന്നിനും അപേക്ഷിക്കാം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർസ്‌കൂൾ സെന്റർ ആയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസിൽ (ഐ.ഐ.ആർ.ബി.എസ്.) അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി. (2022-2027) എസ്.ടി. സംവരണ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്.  സയൻസ് മുഖ്യവിഷയമായി പ്ലസ് ടു യോഗ്യതയുള്ള അർഹരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.  എസ്.ടി. വിഭാഗം വിദ്യാർത്ഥികളുടെ അഭാവത്തിൽ എസ്.സി. വിഭാഗം വിദ്യാർത്ഥികളെ പരിഗണിക്കും.

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് 2022 ഏപ്രിൽ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ടി.ടി.എം. - റെഗുലർ (2020-2022 ബാച്ച്) (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി. ജി., ബി. എഡ്. പ്രവേശന തീയതി നീട്ടി

മഹാത്മാ ഗാന്ധി സർവകലാശാല ബിരുദാനന്തര ബിരുദ, ബി എഡ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി.  പുതുക്കിയ സമയക്രമം അനുസരിച്ച് ബിരുദാനന്തര ബിരുദ, ബി എഡ് പ്രോഗ്രാമുകൾക്ക് ജൂലായ് 30 വരെ അപേക്ഷിക്കാം.  സാധ്യത അലോട്മെൻറ് ഓഗസ്റ്റ് അഞ്ചിനും ഒന്നാം അലോട്മെൻറ് ഓഗസ്റ്റ് 12 നും പ്രസിദ്ധീകരിക്കും സ്പോർട്സ് കൾച്ചറൽ വികലാംഗ ക്വാട്ടയിലേക്ക് ജൂലായ് 27 വരെ അപേക്ഷിക്കാം.

കണ്ണൂർ യൂണിവേഴ്സിറ്റി

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം. എസ് സി. കൌൺലിങ്ങ് സൈക്കോളജി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധന പകർപ്പിനും 01.08.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

പരീക്ഷാവിജ്ഞാപനം

പത്തും എട്ടും സെമസ്റ്റർ ബി. എ. എൽഎൽ. ബി.(റെഗുലർ/ സപ്ലിമെന്ററി– 2012 അഡ്മിഷൻ മുതൽ), മെയ് 2022 പരീക്ഷകൾക്ക് 29.07.2022 വരെ പിഴയില്ലാതെയും 01.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ

ഹാൾടിക്കറ്റ്

25.07.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഇന്റേണൽ മാർക്ക്

·        രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ (റെഗുലർ), ഏപ്രിൽ 2021 പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 23.07.2022 ന് വൈകുന്നേരം 5 മണി വരെ സമർപ്പിക്കാം.

·        ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് വിത്ത് ബയോഇൻഫമാറ്റിക്സ് (റെഗുലർ), ഒക്റ്റോബർ 2021 പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 23.07.2022 ന് വൈകുന്നേരം 5 മണി വരെ സമർപ്പിക്കാം.

അപേക്ഷകളുടെ പ്രിന്റൌട്ട്

നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്കുള്ള അപേക്ഷകളുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും 22.07.2022 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം.

കോളേജുകളിലെ പി. ജി പ്രവേശനം - ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു:

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജിലേക്കുള്ള 2022-23 അധ്യയന വർഷത്തെ പി. ജി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ലോഗിൻ ചെയ്ത് അലോട്ട്മെന്റ് വിവരങ്ങൾ അറിയാവുന്നതാണ്.ജൂലൈ 19 വരെ  ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് ട്രയൽ അലോട്ട്മെന്‍റ്  നടത്തിയിട്ടുള്ളത്.  അലോട്ട്മെന്‍റ് ലഭിക്കുന്നത് എങ്ങനെയാണ് എന്നറിയുന്നതിന് വേണ്ടി മാത്രമാണ് ട്രയൽ അലോട്ട്മെന്‍റ്   നടത്തുന്നത്.

പി.ജി പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ -  തിയതി  നീട്ടി 

കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയിതിട്ടുള്ള കോളേജുകളിലെ പി.ജി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂലൈ 24 വരെ നീട്ടിയിട്ടുണ്ട്.  പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.  രജിസ്ട്രേഷൻ നടത്തുമ്പോൾ 10 ഓപ്‌ഷനുകൾ നൽകാവുന്നതാണ്.   ഒരിക്കൽ  അലോട്ട്മെന്‍റ് ലഭിച്ചാൽ  പിന്നീട്   നടത്തുന്ന അലോട്ട്മെന്‍റുകളിൽ   ഹയർ ഓപ്ഷൻ  ആയി നൽകിയവ മാത്രമേ പരിഗണിക്കുകയുള്ളൂ.

എം. എഡ്. പ്രോഗ്രാം പ്രവേശനം - തിയതി  നീട്ടി

കണ്ണൂർ സർവകലാശാലയുടെ ധർമശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന രണ്ട് വർഷ എം.എഡ്. പ്രോഗ്രാമിലേക്ക്   അപേക്ഷിക്കാനുള്ള  അവസാന തീയതി 10-08-2022 വരെ നീട്ടിയിരിക്കുന്നു

ബി.എ.എൽ.എൽ.ബി  പ്രവേശന പരീക്ഷ.

കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നടത്തുന്ന   പഞ്ചവത്സര ബി.എ.എൽ.എൽ.ബി പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ  ജൂലൈ 25ന് 3 മണി മുതൽ 5 മണി വരെ കോഴിക്കോട്, മാനന്തവാടി, മാങ്ങാട്ടുപറമ്പ്, നിലേശ്വരം, പാലയാട് എന്നീ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്നതായിരിക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ അപേക്ഷകര്‍ക്ക് അവരുടെ പ്രൊഫൈല്‍ പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 

0 comments: