2022, ജൂലൈ 13, ബുധനാഴ്‌ച

സര്‍വകലാശാലകള്‍ ബിരുദ പ്രവേശന നടപടി നീട്ടണമെന്ന് യു.ജി.സി

 

സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ സര്‍വകലാശാലകള്‍ ബിരുദ പ്രവേശന നടപടികള്‍ നീട്ടിവെക്കണമെന്ന് യു.ജി.സി.സി.ബി.എസ്.ഇ 12ം ക്ലാസ് ഫലം പ്രഖ്യാപിക്കുന്ന കാര്യം കൂടി സര്‍വകലാശാലകള്‍ പരിഗണിക്കണം. ചില സര്‍വകലാശാലകള്‍ ഒന്നാംവര്‍ഷ ബിരുദ കോഴ്സുകളുടെ പ്രവേശന നടപടികള്‍ തുടങ്ങിയത് ചൂണ്ടിക്കാട്ടിയാണ് യു.ജി.സി രംഗത്തുവന്നത്.

കോവിഡ് മൂലം സി.ബി.എസ്.ഇ പരീക്ഷകള്‍ രണ്ടു ടേമുകളായാണ് ബോര്‍ഡ് പരീക്ഷ നടത്തിയത്. ടേം വണ്ണിന്റെ ഫലം സ്കൂളുകളിലെത്തിയിട്ടുണ്ട്. ടേം രണ്ടിന്റെ മൂല്യനിര്‍ണയം പുരോഗമിക്കുകയാണ്. രണ്ടു ടേമുകളിലെയും വെയിറ്റേജ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അന്തിമ ഫലം പ്രഖ്യാപനം. അതിനാല്‍ ഫലം പ്രഖ്യാപിക്കാന്‍ കുറച്ചു ദിവസങ്ങള്‍കൂടി വേണ്ടിവരുമെന്നും യു.ജി.സി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ ഒന്നാം വര്‍ഷ ബിരുദ പ്രവേശന നടപടികള്‍ വേഗത്തിലാക്കിയാല്‍ സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ പുറത്താകും. അതിനാല്‍ സി.ബി.എസ്.ഇ ഫലം പ്രഖ്യാപിക്കുന്നതു വരെ ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടണമെന്നും യു.ജി.സി നിര്‍ദേശിച്ചു.

0 comments: