ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മെയ് 31, 2022 ന് 28 വയസ്സ് കവിയരുത്. പട്ടികജാതി /പട്ടികവര്‍ഗ /ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് പ്രായത്തിൽ ഇളവും ഫീസിളവും ഉണ്ടാകും. ഓൺലൈൻ പ്രവേശന പരീക്ഷയുടെയും അഭിരുചി പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
ഇന്റേണ്‍ഷിപ്പും പ്രാക്ടിക്കലും ഉള്‍പ്പെടെ ഒരുവര്‍ഷമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. 300 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി/ പട്ടികവര്‍ഗ/ ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ. ഓൺലൈൻ അല്ലെങ്കിൽ ബാങ്ക് മുഖേന പണമടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0484 2422275. ഇ-മെയില്‍: kmaadmission2022@gmail.com.
0 comments: