ജെഇഇ മെയിൻ സെഷൻ 2 എക്സാം റിസൽട്ട് ആഗസ്റ്റ് 6 ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. എൻടിഎ ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരീക്ഷയുടെ ഉത്തര സൂചിക ഇന്ന്, ആഗസ്റ്റ് 3 ന് പുറത്തിറക്കുമെന്നും സൂചന. പ്രൊവിഷണൽ ഉത്തരസൂചിക ഇന്ന് പ്രസിദ്ധീകരിച്ചേക്കും. ആഗസ്റ്റ് 5 വരെ ഉത്തരസൂചികയിൻ മേൽ ഒബ്ജക്ഷൻസ് ഉന്നയിക്കാനുള്ള അവസരം ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും. തുടർന്ന് അന്തിമ ഉത്തരസൂചിക, വ്യക്തിഗത സ്കോർ കാർഡ്, മെറിറ്റ് ലിസ്റ്റ് എന്നിവ പുറത്തുവിടുമെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
0 comments: