2022, ഓഗസ്റ്റ് 3, ബുധനാഴ്‌ച

പ്ലസ് വണ്‍ പ്രവേശനം മറ്റന്നാള്‍; അപേക്ഷ നല്‍കിയാല്‍ സ്കൂളുകളെ മിക്സഡാക്കും -വി.ശിവന്‍കുട്ടി

 

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം വെള്ളിയാഴ്ച നടക്കും. ആഗസ്റ്റ് 15നാണ് രണ്ടാംഘട്ട അലോട്ട്മെന്റ്.22ാം തീയതിയാണ് മൂന്നാംഘട്ട അലോട്ട്മെന്റ്. ആഗസ്റ്റ് 25ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ​ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൗകര്യമുള്ള സ്കൂളുകള്‍ അപേക്ഷ നല്‍കിയാല്‍ മിക്സഡ് സ്കൂളുകളാക്കും. ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം അടിച്ചേല്‍പ്പിക്കില്ല. പൊതുസ്വീകാര്യവും കുട്ടികള്‍ക്ക് സൗകര്യപ്രദവുമായിരിക്കണം യൂണിഫോമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ മൊബൈല്‍​ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. കോവിഡുകാലത്ത് ഒരു പ്രത്യേക സാഹചര്യത്തിലാണ് പഠനത്തിനായി വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയത്. എന്നാല്‍, ഇപ്പോള്‍ സാധാരണ പോലെ ക്ലാസുകള്‍ തുടങ്ങിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ സ്കൂളുകളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

0 comments: