2022, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

സിബിഐ റിക്രൂട്ട്മെന്റ്; ശമ്പളം 80000ത്തിന് മുകളിൽ; തസ്തിക, ശമ്പളം അപേക്ഷ നടപടികൾ അറിയാം

 

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷൻ ഫോറൻസിക് എക്സ്പർട്ട് ഒഴിവുകളിലേക്ക് ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. 65 വയസ്സാണ് പ്രായപരിധി. ശമ്പളം പ്രതിമാസം 80000. അപേക്ഷിക്കാനുള്ള അവസാന തീയതി ഓ​ഗസ്റ്റ് 2 ൽ നിന്ന് 17 ലേക്ക് ദീർഘിപ്പിച്ചിട്ടുണ്ട്. 

തസ്തികയുടെ പേര് - ഫോറൻസിക് എക്സ്പർട്ട്

പ്രായപരിധി - 65 വയസ്സ്

പ്രതിമാസ ശമ്പളം - 80000

അപേക്ഷകൻ കമ്പ്യൂട്ടർ സയൻസ്/ഇലക്‌ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻസ്/ഐടി/അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ തത്തുല്യമായ ബിഇ/ബി-ടെക് ബിരുദമോ അല്ലെങ്കിൽ സമാന മേഖലയിൽ ബിരുദാനന്തര ബിരുദം നേടിയവരോ അല്ലെങ്കിൽ എംഎസ്‌സി കമ്പ്യൂട്ടർ ഫോറൻസിക്‌സ്/കമ്പ്യൂട്ടർ സയൻസ്/ഐടി/ഫിസിക്‌സ്/ഗണിതമോ ഉള്ളവരായിരിക്കണം. ആകെ രണ്ട് ഒഴിവുകളാണുള്ളത്. ഒരു വർഷമായിരിക്കും കരാറിന്റെ കാലാവധി. ഉദ്യോ​ഗാർത്ഥിയുടെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി ദീർഘിപ്പിക്കുന്നതായിരിക്കും. ഔദ്യോ​ഗിക വിജ്ഞാപനത്തിൽ അപേക്ഷ നടപടികളെക്കുറിച്ച് വിശദാംശങ്ങളറിയാം. 

0 comments: