2022, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

(August 16)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

എംബിഎ പ്രവേശന പരീക്ഷ കെ മാറ്റ് 2022

കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ മാറ്റ് 2022) തീയതി പ്രഖ്യാപിച്ച് പ്രവേശന പരീക്ഷ കമ്മീഷണർ. ആ​ഗസ്റ്റ് 28 ഞായറാഴ്ചയാണ് പരീക്ഷ. കെ മാറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഉടൻ തന്നെ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ cee.kerala.gov.in.  ൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ്  കാർഡിനൊപ്പം തന്നെ സാധുവായ ഫോട്ടോ ഐഡന്റിറ്റി കാർഡും പരീക്ഷാർത്ഥികൾ കരുതണം. പരീക്ഷയുടെ സമയവും മറ്റ് വിശദാംശങ്ങളും വൈകാതെ പ്രസിദ്ധീകരിക്കമെന്നും ഔദ്യോ​ഗിക അറിയിപ്പിൽ പറയുന്നു. റോൾനമ്പർ, ജനന തീയതി എന്നിവ ഉപയോ​ഗിച്ച് വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് എടുത്ത്  സൂക്ഷിക്കേണ്ടതാണ്. 

ടീച്ചര്‍ ട്രെയിനിങ്ങ് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നോളജ് സര്‍വീസസ് ഗ്രൂപ്പ് നടത്തുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്ങ് (യോഗ്യത പ്ലസ് ടു വും അതിനു മുകളിലും) പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്ങ് (യോഗ്യത എസ് എസ് എല്‍ സിയും അതിനു മുകളിലും) കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം-പാളയം, ആയുര്‍വേദ കോളേജ്, കടമ്പാട്ടുകോണം, കൊല്ലം-കരുനാഗപള്ളി, കിളികൊല്ലൂര്‍, ആലപ്പുഴ-ചെങ്ങന്നൂര്‍, ഇടുക്കി, തൊടുപുഴ, മലപ്പുറം-പെരിന്തല്‍മണ്ണ, കുറ്റിപ്പുറം, കോട്ടയം-നാഗപടം, പാല, പാലക്കാട്, തൃശൂര്‍, എറണാകുളം-കലൂര്‍, കോഴിക്കോട്, കണ്ണൂര്‍-തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങള്‍. ഫോണ്‍ : 04902321888, 9072592458.

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ കംപാർട്ട്മെന്റ് പരീക്ഷ 2022: അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ

സിബിഎസ് ഇ പരീക്ഷ കംപാർട്ട്മെൻ് എക്സാം 2022 അഡ്മിറ്റ് കാർഡ് ഔദ്യോ​ഗിക  വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 10th, 12th ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കുള്ള CBSE കമ്പാർട്ട്മെന്റ് പരീക്ഷ 2022 അഡ്മിറ്റ് കാർഡ് ആണ്  സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പുറത്തിറക്കിയത്. റെ​ഗുലർ വിദ്യാർത്ഥികൾക്കായുള്ള അഡ്മിറ്റ് കാർഡ് ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, parikshasangam.cbse.gov.in എന്നിവയിൽ നിന്നും വിദ്യാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്യാം. 

സ്കോൾ കേരള ഡിസിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ കേരള മുഖേന, തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ ഡി സി എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി/തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. ആഗസ്റ്റ് 11 മുതൽ www.scolekerala.org  വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴകൂടാതെ സെപ്റ്റംബർ 12 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 20 വരെയും രജിസ്‌ട്രേഷൻ നടത്താം. ഓൺലൈൻ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം രേഖകൾ സഹിതം അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പി ഒ, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2342950, 2342271, 2342369.

യൂണിവേഴ്സിറ്റി വാർത്തകൾ 

കണ്ണൂർ യൂണിവേഴ്സിറ്റി 

പരീക്ഷാവിജ്ഞാപനം

27.09.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ എം എസ് സി. (റെഗുലർ), നവംബർ 2021 പരീക്ഷകൾക്ക് 29.08.2022 മുതൽ 31.08.2022 വരെ പിഴയില്ലാതെയും 02.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

തീയതി നീട്ടി

ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ, ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾക്ക്  അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 19.08.2022 വരെ പിഴയില്ലാതെയും 22.08.2022 വരെ പിഴയോടെയും നീട്ടി.

യു. ജി മൂന്നാം  ഘട്ട അലോട്ട്മെന്‍റ്   പ്രസിദ്ധീകരിച്ചു

2022-23 അധ്യയന വർഷത്തെ  ബിരുദ പ്രവേശനത്തിനുള്ള  മൂന്നാംഘട്ട അലോട്ട്മെന്‍റ് http://www.admission.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ലോഗിൻ ചെയ്ത്  തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതും മൂന്നാം  അലോട്ട്മെന്‍റിൽ ആദ്യമായി അലോട്ട്മെന്‍റ്   ലഭിച്ചവർ 2022  ഓഗസ്റ്റ് 18  ന് അകം  SBIePay വഴി  അഡ്മിഷന്‍ ഫീസ് ഓൺലൈനായി  അടക്കേണ്ടതുമാണ്. മറ്റു രീതികളില്‍ ഫീസ് അടച്ചാല്‍ പരിഗണിക്കുന്നതല്ല. 

ബി.എഡ്   - അപേക്ഷാ  തിയ്യതി നീട്ടി

കണ്ണൂർ സർവ്വകലാശാലയിലെ  ബി.എഡ്.  സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും  2022-23  അധ്യയന വർഷത്തെ ബി.എഡ് പ്രവേശനത്തിന്  ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ആഗസ്ത് 21  വൈകുന്നേരം 5  മണി  വരെ നീട്ടിയിരിക്കുന്നു.   ഹെല്പ് ലൈൻ നമ്പർ: 0497 -2715261,0497 -2715284,7356948230,

പി. ജി പ്രവേശനം -  എസ് .സി /എസ്.ടി  സ്പെഷ്യൽ അലോട്ട്മെന്റ്

അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി കോഴ്സുകളിൽ ഒഴിവുള്ള എസ്.സി /എസ്.ടി സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷിക്കാത്ത എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ആഗസ്ത് 17 മുതൽ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുകളുടെ ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ നൽകുന്നതാണ്. രജിസ്‌ട്രേഷൻ ഫീസ്  270 രൂപ.   ഇതിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെന്റ് ആഗസ്ത് 22ന് നടത്തുന്നതാണ്. 

സീറ്റ് ഒഴിവ് 

മങ്ങാട്ടുപറമ്പ ക്യാമ്പസിൽ എം.എസ്.സി മാത്തമറ്റിക്സിൽ എസ്.സി/  എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്ക്റ്റുകൾ സഹിതം ആഗസ്റ്റ് 19ന്  രാവിലെ 11 മണിക്ക് മങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ  മാത്തമറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിൽ ഹാജരാകണം .   PH:9349523003

കാലിക്കറ്റ് സര്‍വകലാശാല 

ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി 

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 19 വരെയും 170 രൂപ പിഴയോടെ 22 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ടോക്കണ്‍ രജിസ്‌ട്രേഷന് അവസരം

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന 2021 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്കും നാലാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ, ബി.എസ് സി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന 2020 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്കും ടോക്കണ്‍ രജിസ്‌ട്രേഷന് അവസരം. സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമായ ലിങ്ക് ഉപയോഗിച്ച് 2440 രൂപ രജിസ്‌ട്രേഷന്‍ ഫീസടച്ച് പ്രസ്തുത പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പരീക്ഷ

ബി.വോക്. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളും ബി.വോക്. ഓട്ടോ മൊബൈല്‍-ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ഏപ്രില്‍ 2019 സപ്ലിമെന്ററി പരീക്ഷകളും ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 24-ന് തുടങ്ങും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. ഉറുദു നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ എം.ആര്‍ക്ക് അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ച്ചര്‍ ജൂലൈ 2020 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഇന്റഗ്രേറ്റഡ് എം.എ., എം.എസ് സി. അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എം.എ., എം.എസ് സി. പഠന വകുപ്പുകളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ്, അറബിക്, എക്കണോമിക്‌സ്, ഹിസ്റ്ററി വിഷയങ്ങളില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു. യു.ജി.സി. മാനദണ്ഡപ്രകാരമാണ് നിയമനം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ (ipmads@uoc.ac.in) എന്ന ഇ-മെയിലില്‍ അയച്ച ശേഷം പ്രസ്തുത രേഖകള്‍ സഹിതം 19-ന് രാവിലെ 10.30-ന് സര്‍വകലാശാലാ കാമ്പസിലുള്ള സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. 

അഫ്‌സലുല്‍ ഉലമ ഗ്രേഡ് കാര്‍ഡ്

രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2022 പരീക്ഷയുടെ ഗ്രേഡ് കാര്‍ഡും ഒന്നാം വര്‍ഷ പരീക്ഷക്ക് വേണ്ടി സമര്‍പ്പിച്ച അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.യും വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.    

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.      

കോവിഡ് പ്രത്യേക പരീക്ഷ

ബി.വോക്. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019, 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് പ്രത്യേക പരീക്ഷ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കൊപ്പം നടക്കും.  

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 26, 29, 30 തീയതികളില്‍ നടക്കും. നാലാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2022 റുഗലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 26-ന് തുടങ്ങും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട 1 മുതല്‍ 4 വരെ സെമസ്റ്റര്‍ എം.കോം. വിദ്യാര്‍ത്ഥികള്‍ക്കുള്ള സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 31-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സപ്തംബര്‍ 5-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. 

മഹാത്മാഗാന്ധി സർവ്വകലാശാല

എം.ജി. ഔദ്യോഗിക യുടൂബ് ചാനൽ ഉദ്ഘാടനം ചെയ്തു

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഔദ്യോഗിക യുടൂബ് ചാനൽ സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് പ്രൊ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) സി.റ്റി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു.  പൊതു സമൂഹവുമായി ബന്ധപ്പെടുവാനുളള സർവ്വകലാശാലയുടെ മുഖമായി ഈ ചാനൽ മാറണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

മാറ്റി വച്ച പരീക്ഷകൾ ആഗസ്റ്റ് 19 മുതൽ

മഹാത്മാഗാന്ധി സർവ്വകലാശാല ആഗസ്റ്റ് രണ്ട്, മൂന്ന്, നാല്, അഞ്ച്, ഒൻപത്, 11 തീയതികളിൽ നടത്താൻ  നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച പരീക്ഷകൾ ആഗസ്റ്റ് 19 മുതൽ ആരംഭിക്കും.  പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.  വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

സ്‌പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി  സർവ്വകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ എം.എസ്.സി പോളിമർ കെമിസ്ട്രി (2022-2024 ബാച്ച്) കോഴ്‌സിൽ എസ്.സി. / എസ്.റ്റി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.  സി.എ.റ്റി പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുള്ളവർ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ആഗസ്്റ്റ് 19 ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷന് വൈകിട്ട് നാല് മണിക്ക് മുൻപ് വകുപ്പ് ഓഫീസിൽ ഹാജരാകണം.

പരീക്ഷാ ഫീസ്

സെപ്റ്റംബർ 13 ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ബി.ആർക്ക് (2018 അഡ്മിഷൻ - റെഗുലർ / 2011-2017 അഡ്മിഷനുകൾ - സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 23 വരെയും പിഴയോടു കൂടി ആഗസ്റ്റ് 24 നും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 25 നും അപേക്ഷിക്കാം.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ എം.എസ്.സി. അപ്ലൈഡ് ഇലക്ട്രോണിക്‌സ് (സി.എസ്.എസ്. - 2021 അഡ്മിഷൻ - റെഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് / 2020, 2019 അഡ്മിഷൻ - സപ്ലിമെന്ററി) ജൂലൈ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഇടപ്പള്ളി സ്‌കൂൾ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയൻസസിൽ ആഗസ്റ്റ് 22 ന് നടത്തും.

എം.ജി. ആരംഭിച്ച പുതിയ കോഴ്‌സുകളിൽ സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോടെക്നോളജിയിൽ എം.ടെക്. നാനോ സയൻസ് ആന്റ് നാനോടെക്നോളജി/ അഡ്വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽസ് / എനർജി സയൻസ് ആന്റ് ടെക്‌നോളജി, എം.എസ്.സി. നാനോഫിസിക്‌സ് / നാനോകെമിസ്ട്രി എന്നീ പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്.  പോളിമർ / കെമിസ്ട്രി / നാനോസയൻസ് / ഫിസിക്‌സ് തുടങ്ങിയവിയിലേതിലെങ്കിലും ബി.എസ്.സി ബിരുദമാണ് യോഗ്യത

പി.ജി. പരീക്ഷാ തീയതി

ബിരുദാനന്തരബിരുദ കോഴ്‌സുകളുടെ നാലാം സെമസ്റ്റർ  (പി.ജി.സി.എസ്.എസ്.) റെഗുലർ/ സപ്ലിമെന്ററി  പരീക്ഷകൾ ആഗസ്റ്റ് 24 നു ആരംഭിക്കും.  വിശദമായ ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കും.



 


0 comments: