കേരള എന്‍ജിനീയറിങ്/ആര്‍ക്കിടെക്ടര്‍/ഫാര്‍മസി/ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നവര്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുന്നതിനും അപേക്ഷയിലെ അപാകതകള്‍ പരിഹരിക്കുന്നതിനുമുള്ള സമയം ബുധനാഴ്ച വൈകീട്ട് മൂന്നുവരെ ദീര്‍ഘിപ്പിച്ചു. www.cee.kerala.gov.in വെബ്സൈറ്റിലെ 'കീം-2022, കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍' ലിങ്കില്‍ അപേക്ഷ നമ്പറും , പാസ്വേര്ഡും നല്കിയാല് വ്യക്തിഗത വിവരങ്ങള്‍/നേറ്റിവിറ്റി/സംവരണം/മറ്റാനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ദൃശ്യമാകും. ഹെല്പ് ലൈന്‍ നമ്പർ : 04712525300.
0 comments: