2022, ഓഗസ്റ്റ് 14, ഞായറാഴ്‌ച

പുതിയ ഫോണ്‍ 5 ജി ആണെന്ന് പറഞ്ഞാണോ വാങ്ങിയത്? ഈ മൂന്ന് കാര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം നിങ്ങളുടെ ഫോണ്‍ 5 ജി

 

ഈ വര്‍ഷം ആഗസ്റ്റിന് മുൻപ്  ഇറങ്ങിയിട്ടുള്ള ഫോണുകളില്‍ 5ജി.സേവനമുണ്ടെന്ന് പറഞ്ഞാലും അത് പൂര്‍ണമായി ശരിയാകണമെന്നില്ല.അതിനാല്‍ അതിലെ ചിപ്പ്സെറ്റും ബാറ്ററിയും ശ്രദ്ധിക്കണം. അതില്ലെങ്കില്‍ അപ്ഡേറ്റഡ് മോഡലിലേക്ക് മാറണം.

5ജി.സേവനം ലഭ്യമായിട്ടുള്ള ഫോണുകള്‍ അറിയാന്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. നല്ല ബാറ്ററി സപ്പോര്‍ട്ടുള്ള ഫോണുകളായിരിക്കണം. കുറഞ്ഞത് 5000 എം.എ.എച്ച്‌ ബാറ്ററിയെങ്കിലും വേണ്ടിവരും. രണ്ടാമത്തത് ചിപ്സെറ്റാണ്. അത് 5 ജി.മോഡത്തെ സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കണം. അതായത് സ്നാപ്പ്ഡ്രാഗണിന്റെ 680,720ജി,860, പതിപ്പുകളോ, മീഡിയ ടെക്കിന്റെ ഹിലിയോ.ജി.96 പോലുള്ളവ ആയിരിക്കണം. 25000 രൂപയില്‍ കൂടുതല്‍ വിലയുള്ള ഫോണുകളാണെങ്കില്‍ ഇത്തരം ചിപ്സെറ്റുകളായിരിക്കും ഉണ്ടായിരിക്കുക. അതിന് താഴെ വിലയുള്ള ഫോണുകള്‍ വാങ്ങുമ്ബോള്‍ ചിപ്സെറ്റ് മോഡല്‍ ശ്രദ്ധിക്കണം. പിന്നത്തേക്ക് മോഡലുകളാണ്. ഐഫോണ്‍ 11ന് ശേഷമുള്ള ഫോണുകള്‍ മാത്രമേ 5 ജി ഉപയോഗിക്കാന്‍ കഴിയൂ


0 comments: