2022, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ലാപ്‌ടോപ് ഹാങാവുന്നുണ്ടോ? ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

ലാപ്ടോപ് നമ്മുടെ പ്രത്യേക ആവശ്യമായി മാറിയിരിക്കുന്നു. വിദ്യാഭ്യാസം, ജോലി, ഗെയിമിംഗ്, പ്രോഗ്രാമിംഗ് തുടങ്ങി നിരവധി പ്രധാന ജോലികള്‍ക്കായി ലാപ്ടോപുകള്‍ ഉപയോഗിക്കുന്നു.എന്നിരുന്നാലും, ലാപ്‌ടോപ് ഉപയോഗിക്കുമ്പോൾ  ഹാങ് ആവുന്ന പ്രശ്‌നം വളരെ സാധാരണമാണ്. പലരും ജോലി സമയത്ത് വളരെയധികം ഹാങ്ങാവുന്നതായി പരാതിപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഈ പ്രശ്നം മറികടക്കാനുള്ള ചില നുറുങ്ങുകളും തന്ത്രങ്ങളും അറിയാം.

അപ്ഡേറ്റ് ചെയ്യുക

വളരെക്കാലമായി നിങ്ങളുടെ ലാപ്ടോപ് അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ വേഗത കുറയാം. അതിനാല്‍ ലാപ്‌ടോപിന്റെ പ്രകടനം മെച്ചപ്പെടുത്തണമെങ്കില്‍ നിങ്ങള്‍ അത് കാലാകാലങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യണം.

അനാവശ്യ ഫയലുകളും ഫോള്‍ഡറുകളും

ലാപ്ടോപില്‍ അനാവശ്യ ഫയലുകളും ഫോള്‍ഡറുകളും സൂക്ഷിക്കരുത്. ഇതുമൂലം സ്റ്റോറേജ് കൂടുന്നു. , അതുകൊണ്ട് ലാപ്‌ടോപിന്റെ വേഗത കുറയാം. നിങ്ങള്‍ക്ക് ആവശ്യമുള്ള ഫയലുകള്‍ മാത്രം ലാപ്ടോപില്‍ സൂക്ഷിക്കാന്‍ ശ്രമിക്കുക.

പ്രോസസര്‍

ലാപ്ടോപിന്റെ വേഗത കുറഞ്ഞതിന്റെ പ്രധാന കാരണം അതിന്റെ പ്രോസസറായിരിക്കാം. നിങ്ങളുടെ പ്രോസസര്‍ വളരെ നല്ലതല്ലെങ്കില്‍ ലാപ്ടോപില്‍ ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തനങ്ങള്‍ (മള്‍ടിടാസ്‌കിംഗ്) ചെയ്യുന്നത് നിങ്ങള്‍ ഒഴിവാക്കണം.

വൈറസ്

പലപ്പോഴും, വൈറസ് അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ബഗ് മൂലവും ലാപ്‌ടോപിന്റെ വേഗത വളരെ മന്ദഗതിയിലാകും. അതിനാല്‍ ആന്റിവൈറസ് ഉപയോഗിക്കുക.

0 comments: