ട്രെയിനില്‍ വെറുതെ ഇരിക്കുമ്പോൾ വിശപ്പ് തോന്നാത്തവരായി ആരാണുള്ളത്. പലപ്പോഴും പുറത്തിറങ്ങി ഭക്ഷണം മേടിക്കാന്‍ ശ്രമിച്ച് ട്രെയിന്‍ മിസ് ആയവരും കാണും.എന്നാല്‍ അതിനെല്ലാം ഒരു പരിഹാരമായി വന്നിരിക്കുകയാണ് ഇന്ത്യന്‍ റയില്‍വെ. വാട്ട്സ്‌ആപ്പ് നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ ഭക്ഷണം മുന്നിലെത്തും.ഐആര്‍സിടിസിയുടെ ഫുഡ് ഡെലിവറി സേവനമായ 'സൂപ്പ്' (Zoop), ജിയൊ ഹാപ്റ്റിക്കുമായി (Haptik) സഹകരിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ പിഎന്‍ആര്‍ നമ്പർ ഉപയോഗിച്ച് വാട്ട്സ്‌ആപ്പ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. എങ്ങനെയെന്ന് പരിശോധിക്കാം.
'സൂപ്പ്' വാട്ട്സ്‌ആപ്പ് സര്‍വീസിലൂടെ എങ്ങനെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം?
'സൂപ്പി'ലേക്ക് ഒരു സന്ദേശമയക്കുക.+91 7042062070, ഇതാണ് സൂപ്പിന്റെ വാട്ട്സ്‌ആപ്പ് നമ്ബര്‍. ഇതുവഴി നിങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. ട്രെയിനില്‍ സ്ഥിരം യാത്ര ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ ഈ നമ്ബര്‍ സേവ് ചെയ്യുന്നത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന് സഹായിക്കും. അല്ലെങ്കില്‍ https://wa.me/917042062070 ഈ ലിങ്ക് ഉപയോഗിച്ചും ചാറ്റ് ചെയ്യാവുന്നതാണ്.നിങ്ങളുടെ വിവരങ്ങള്‍ പങ്കുവയ്ക്കുക
'സൂപ്പ്' നിങ്ങളോട് പത്ത് അക്കങ്ങളുള്ള പിഎന്‍ആര്‍ നമ്പർ ആവശ്യപ്പെടും. നിങ്ങള്‍ ട്രെയിനില്‍ ഇരിക്കുന്ന സ്ഥലവും, കോച്ചുമെല്ലാം കൃത്യമായി അറിയുന്നതിനാണിത്. നിങ്ങളുടെ വിവരങ്ങളെല്ലാം സ്ഥിരീകരിച്ചതിന് ശേഷം, നിങ്ങള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്റ്റേഷന്‍ തിരഞ്ഞെടുക്കാന്‍ നിങ്ങളോട് ആവശ്യപ്പെടും.തുടര്‍ന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനായി നിങ്ങള്‍ക്ക് ഇഷ്ടമുള്ള റെസ്റ്റൊറന്റുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ആപ്പിലൂടെ തന്നെയായിരിക്കും പെയ്മെന്റും. ഓര്‍ഡര്‍ ചെയ്യുന്നത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ചാറ്റ് ബോക്സ് ഉപയോഗിച്ച് തന്നെ ട്രാക്ക് ചെയ്യാനും സാധിക്കും.
0 comments: