ഒരു ചെറുകിട വ്യവസായമോ, മറ്റ് ആവശ്യങ്ങൾക്കോ ലോണിന് വേണ്ടി അന്വേഷിക്കുന്നവരാണോ നിങ്ങൾ ? കഴുത്തറുപ്പൻ ബാങ്കുകളിൽ നിന്ന് ലോൺ എടുക്കാൻ എല്ലാവർക്കും ഭയം കാണും. ഈ പ്രശ്‌നത്തിന് പരിഹാരമാവുകയാണ് പ്രധാന മന്ത്രി മുദ്ര യോദന. പൊതുമേഖലാ ബാങ്കുകൾ, പ്രാദേശിയ റൂറൽ ബാങ്കുകൾ, കോപറേറ്റിവ് ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ, എൻബിഎഫ്‌സികൾ എന്നിവ മുദ്ര ലോൺ നൽകുന്നതാണ്.
എത്ര രൂപ ലഭിക്കും?
പത്ത് ലക്ഷം രൂപ വരെ കുറഞ്ഞ പലിശയിൽ മുദ്രാ ലോൺ വഴി വായ്പയെടുക്കാം. ശിശു, കിഷോർ, തരുൺ എന്നിങ്ങനെ മൂന്ന് തരം മുദ്രാ ലോണുകളാണ് ഉള്ളത്. ശിശുവിൽ 50,000 രൂപ വരെ വായ്പ ലഭിക്കും. കിഷോറിൽ 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയും തരുൺ പ്രകാരം 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ വായ്പയും ലഭിക്കും.
എന്തിനൊക്കെ ലോൺ ഉപയോഗിക്കാം ?
കൃഷി ഒഴികെയുള്ള ആവശ്യങ്ങൾക്ക് മാത്രമേ മുദ്രാ ലോൺ നൽകുകയുള്ളു. ഓട്ടോറിക്ഷ വാങ്ങുക, ചെറിയ ഗുഡ്‌സ് വെഹിക്കിൾ, ടാക്‌സി കാർ എന്നിവ വാങ്ങുന്നതിന് മുദ്രാ ലോൺ ഉപയോഗിക്കാം.ഇതിന് പുറമെ ബാർ, സലോൺ, ജിം, ബുട്ടീക്ക്, തയ്യൽ കട, ബൈക്ക് റിപ്പയർ ഷോപ്പ്, ഡിടിപി, ഫോട്ടോകോപ്പി കട, മരുന്ന് കട, കൊറിയർ സർവീസ്, ഡ്രൈ ക്ലീനിംഗ് എന്നിവയ്ക്കും മുദ്രാ ലോൺ ഉപയോഗിക്കാം.പപ്പടം, അച്ചാർ, ജാം, മിഠായി കടകൾ, ഫുഡ് സ്റ്റാൾ, കേറ്ററിംഗ്, ബിസ്‌കറ്റ്, ബ്രഡ്, ബൺ, ഐസ് നിർമാണം, ഐസ്‌ക്രീം എന്നിങ്ങനെ ചെറുകിട ഭക്ഷ്യ വ്യവസായ യൂണിറ്റുകളും മുദ്രാ ലോൺ ഉപയോഗിച്ച് ആരംഭിക്കാം.
ലോണിനായി ആവശ്യമായ രേഖകൾ ?
- വോട്ടർ ഐഡി കാർഡ്/ ഡ്രൈവിംഗ് ലൈസൻസ് / പാൻ കാർഡ് / ആധാർ കാർഡ് / പാസ്‌പോർട്ട് / എന്നിവയിലേതെങ്കിലും ഒന്നിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി.
- രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ
- മെഷീനുകളുടെ കൊട്ടേഷൻ, ഇവയ്ക്കാവശ്യമായ പണം
- വ്യവസായത്തിന് ആവശ്യമായ രിജ്‌സ്‌ട്രേഷനും ലൈസൻസുകളുടേയും കോപ്പി.
- എസ് സി/ എസ്ടി / ഒബിസി/ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവ തെളിയിക്കാനുള്ള കോപ്പി.
0 comments: