2022, ഓഗസ്റ്റ് 13, ശനിയാഴ്‌ച

പഞ്ചാബ് നാഷണൽ ബാങ്കിൽ ഫയർ സേഫ്റ്റി ഓഫീസറുടെ നൂറിലധികം ഒഴിവുകൾ; അപേക്ഷിക്കാം?

 

പഞ്ചാബ് നാഷണൽ ബാങ്ക് ഫയർ സേഫ്റ്റി ഓഫീസർ, സെക്യൂരിറ്റി മാനേജർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യവും യോ​ഗ്യതയുമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ  pnbindia.in വഴി അപേക്ഷ സമർപ്പിക്കാം. ഒഴിവുകളിൽ രജിസ്റ്റർ ചെയ്യാനുളള അവസാന തീയതി ആ​ഗസ്റ്റ് 30 ആണ്. ആകെ 103 ഒഴിവുകളാണുള്ളത്. അതിൽ 23 എണ്ണം ഫയർ സേഫ്റ്റി ഓഫീസറുടേതും 80 ഒഴിവുകൾ സെക്യൂരിറ്റി മാനേജറുടേതുമാണ്.

അപേക്ഷിക്കുന്നവർക്ക് ജൂലൈ 2022 ന് 21 വയസ്സ് പൂർത്തിയായിരിക്കണം. 35 വയസ്സിൽ കൂടുതലാകാൻ പാടില്ല. സംവരണ വിഭാ​ഗങ്ങൾക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് നൽകും. ഫയർ സേഫ്റ്റി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് നാ​ഗ്പൂർ നാഷണൽ ഫയർ സർവ്വീസ് കോളേജിൽ നിന്നും ബിഇ (ഫയർ)  യോ​ഗ്യതയുണ്ടായിരിക്കണം. സെക്യൂരിറ്റി മാനേജർക്ക് ഏതെങ്കിലും അം​ഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദമാണ് യോ​ഗ്യത. ലഭിച്ച അപേക്ഷകളുടെ എണ്ണത്തെ ആശ്രയിച്ച്, ബാങ്ക് അതിന്റെ വിവേചനാധികാരത്തിൽ തിരഞ്ഞെടുക്കുന്ന രീതിയിലായിരിക്കും തെരഞ്ഞെടുപ്പ് പ്രക്രിയ. 

SC/ST/PWBD വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ 50 രൂപ + ജിഎസ്ടി ഫീസ് അടയ്‌ക്കേണ്ടതാണ്. മറ്റെല്ലാ ഉദ്യോഗാർത്ഥികളും 850 രൂപ + ജിഎസ്ടി ഫീസ് അടയ്‌ക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നിശ്ചിത അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുകയും, അത് പൂരിപ്പിച്ച് താഴെപ്പറയുന്ന വിലാസത്തിൽ സ്പീഡ്/രജിസ്റ്റേർഡ് പോസ്റ്റിൽ ട്രാൻസാക്ഷൻ നമ്പർ/UTR നമ്പർ, ബാങ്കിന്റെ പേര്, ട്രാൻസാൿഷൻ തീയതി എന്നിവ സഹിതം ബാങ്കിലേക്ക് അയയ്ക്കുകയും വേണം. ഫീസ് അടച്ചതിന്റെ രേഖകളും മറ്റ് ഡോക്യുമെന്റ്സിന്റെ കോപ്പികളും കവറിൽ ഉൾപ്പെടുത്തിയിരിക്കണം.  അയക്കേണ്ട വിലാസം CHIEF MANAGER (RECRUITMENT SECTION), HRD DIVISION, PUNJAB NATIONAL BANK, CORPORATE OFFICE, PLOT NO 4, SECTOR 10, DWARKA, NEW DELHI -110075.



0 comments: