2022, ഓഗസ്റ്റ് 13, ശനിയാഴ്‌ച

PAN Card മാത്രം മതി, ലോൺ എടുക്കുന്നതും ഇനി അനായാസം; അറിയൂ വിശദവിവരങ്ങൾ

 

രാജ്യത്തെ ഏത് തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാണ്. ഒരു 10 അക്ക നമ്പറുള്ള,ആദായ നികുതി വകുപ്പ് നൽകുന്ന തിരിച്ചറിയൽ രേഖയാണ് പാൻ കാർഡ്. പാൻ കാർഡ് ഇല്ലാതെ, നിങ്ങൾക്ക് ബാങ്കുകളിൽ നിന്ന് വലിയ തുക പിൻവലിക്കാൻ സാധിക്കില്ല. എന്നാൽ നിങ്ങൾക്ക് പാൻ കാർഡ് ഉപയോഗിച്ച് ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കുമെന്ന കാര്യം അറിയാമോ? ഇന്നത്തെ കാലത്ത് നമ്മുടെ ഐഡന്റിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് പാൻ കാർഡ് . ഇതില്ലാതെ നിങ്ങൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനോ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനോ കഴിയില്ല.

പാൻ കാർഡിൽ എങ്ങനെ വായ്പ ലഭിക്കും? 

ഇന്നത്തെ കാലത്ത് ലോൺ എടുക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. എങ്കിലും ചില രേഖകൾ സമർപ്പിക്കുന്നതിന് കാലതാമസം ഉണ്ടായാൽ ലോൺ ലഭ്യമാകുന്നതിനും പ്രശ്നമാകും. എന്നാൽ, നിങ്ങളുടെ പാൻ കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് വ്യക്തിഗത വായ്പ എടുക്കാൻ സാധിക്കും. ഇത് ലോൺ എളുപ്പത്തിൽ അനുവദിച്ച് കിട്ടുന്നതിനുള്ള ഒരു ഓപ്ഷൻ കൂടിയാണ്.

മിക്ക ബാങ്കുകളും പാൻ കാർഡിൽ 50,000 രൂപ വരെ വായ്പ വാഗ്ദാനം ചെയ്യുന്നു. പാൻ കാർഡ് ഉപയോഗിച്ച് വായ്പ നൽകുന്നതിന് മുമ്പ്, ഏതെങ്കിലും ബാങ്കോ NBFCയോ ഉപഭോക്താക്കളുടെ CIBIL സ്കോർ പരിശോധിക്കുന്നു. വായ്പ തിരിച്ചടച്ചിട്ടുണ്ടോ എന്നതിൽ സ്ഥിരീകരണം നടത്തുന്നതിനായാണ് ഇത്.

യാതൊരു സെക്യൂരിറ്റിയുമില്ലാതെ വായ്പ ലഭിക്കും 

നിങ്ങളുടെ പാൻ കാർഡ് വഴി നിങ്ങൾക്ക് എളുപ്പത്തിൽ 50,000 രൂപ വരെ വ്യക്തിഗത വായ്പ എടുക്കാം. യാതൊരു ജാമ്യവുമില്ലാതെ 50,000 രൂപ വരെ ബാങ്കുകൾ നിങ്ങൾക്ക് ഇങ്ങനെ വായ്പ നൽകുന്നു. ഇത്തരത്തിൽ ലോൺ ലഭിക്കുന്നതിന് നിങ്ങൾ ബാങ്കിൽ ഒന്നും പണയപ്പെടുത്തേണ്ടതില്ല. എന്നിരുന്നാലും, നിങ്ങളുടെ CIBIL സ്കോർ മികച്ചതായിരിക്കണം. ഒരു വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് ഭവനവായ്പ, കാർ ലോൺ എന്നിവയേക്കാൾ കൂടുതലാണ്. ഇക്കാരണത്താൽ, ബാങ്കുകൾ പാൻ കാർഡ് വഴി കൂടുതൽ തുക വായ്പ നൽകുന്നില്ല.

ലോണിന് ആവശ്യമായ രേഖകൾ 

നിങ്ങളുടെ പാൻ കാർഡിന്മേൽ പേഴ്സണൽ ലോൺ എടുക്കണമെങ്കിൽ ചില രേഖകൾ ബാങ്കിൽ സമർപ്പിക്കണം. ഇതിൽ നിങ്ങളുടെ പ്രവൃത്തി പരിചയവും ഉൾപ്പെടുന്നു. നിങ്ങളുടെ പ്രവൃത്തിപരിചയം കുറഞ്ഞത് രണ്ട് വർഷമാണെങ്കിൽ മാത്രമേ നിങ്ങൾക്ക് പാൻ കാർഡിൽ വ്യക്തിഗത വായ്പ ലഭിക്കൂ. രണ്ട് സാഹചര്യങ്ങളിലും നിങ്ങൾക്ക് മികച്ച CIBIL സ്കോർ ഉണ്ടെങ്കിൽ, അതുമല്ലെങ്കിൽ നിങ്ങൾ ഒരു ജോലിയോ ബിസിനസ്സോ ചെയ്യുകയാണെങ്കിൽ മാത്രമേ നിങ്ങൾക്ക് പാൻ കാർഡിൽ വ്യക്തിഗത വായ്പ ലഭിക്കൂ.
0 comments: