2022, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ നൽകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ / രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

സര്‍ക്കാര്‍, എയ്ഡഡ് മറ്റ് അംഗീകാരമുള്ള സ്കൂളുകൾ എന്നിവിടങ്ങളിൽ 1 മുതൽ 10 വരെയുളള ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന) കുട്ടികൾക്ക് പ്രിമെട്രിക് സ്കോളര്‍ഷിപ്പിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

പൊതു നിബന്ധനകൾ :-

  • അപേക്ഷകർ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന സമുദായങ്ങളിലൊന്നിൽ ഉൾപെട്ടവരായിരിക്കണം.
  • രക്ഷിതാവിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടരുത്.
  • ഇക്കഴിഞ്ഞ വാർഷിക പരീക്ഷയിൽ 50 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയിരിക്കണം.
  • കോഴ്സിന്റെ മുൻ വർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ മുൻ വർഷത്തെ രജിസ്‌ട്രേഷൻ ഐഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കേണ്ടതാണ്.
  • ഒരേ കുടുംബത്തിൽ പെട്ട രണ്ടിൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നതല്ല.
  • ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ നിശ്ചിത സമയ പരിധിക്കുള്ളിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. മാന്വൽ അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
  • വിദ്യാർഥികൾ ഓൺലൈനായി അപേക്ഷിച്ച ശേഷമുള്ള പ്രിന്റൗട്ട് അനുബന്ധ രേഖകളുടെ പകർപ്പുകൾ സഹിതം പഠിക്കുന്ന സ്ഥാപനത്തിൽ ഏൽപിക്കുകയും അപ്ലിക്കേഷൻ ഐഡി വിദ്യാർഥികൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്.

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :-

  • പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ നൽകാൻ വരുമാന സർട്ടിഫിക്കറ്റ്. തഹസിദാറിൽ നിന്നും വാങ്ങിയ ജാതിസർട്ടിഫിക്കേറ്റ് എന്നീ സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്.സ്കോളർഷിപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയിട്ട് ദിവസങ്ങളായി.
  • സ്കൂളുകളിൽ നിന്ന് വിവരം ലഭിക്കാത്തതിനാൽ അപേക്ഷ നൽകാൻ പലരും വൈകുന്നുണ്ട്.അവസാന തീയതി സെപ്റ്റംബർ 30 ആണ്.അവസാന ദിവസങ്ങളിൽ വെബ്സൈറ്റിലെ തിരക്ക് മൂലം അപേക്ഷ നൽകാൻ കഴിയാതിരിക്കാം.അതിനാൽ അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർ വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുക, വരുമാന സർട്ടിഫിക്കറ്റ് കിട്ടിയതിന് ശേഷം സ്കോളർഷിപ്പിന് അപേക്ഷിക്കുക.
  • ഓൺലൈൻ രജിസ്റ്റർ ചെയ്‌ത്‌ കഴിഞ്ഞാൽ ലഭിക്കുന്ന പ്രിന്റഡ് പേപ്പറിന്റെ കോപ്പി എടുത്ത് ഒരണ്ണം രക്ഷിതാക്കൾ സൂക്ഷിക്കേണ്ടതാണ്.
  • അപ്ലിക്കേഷൻ ഐഡി (അപേക്ഷയുടെ നമ്പർ), പാസ്സ്‌വേർഡ് എന്നിവ നിർബന്ധമായും രക്ഷിതാക്കൾ മനസ്സിലാക്കേണ്ടതും എഴുതി സൂക്ഷിക്കേണ്ടതുമാണ്.

ജാതി വരുമാന  സർട്ടിഫിക്കറ്റിന് ആവശ്യമായ രേഖകൾ

1. റേഷൻ കാർഡ് 

2ആധാർ കാർഡ് (രക്ഷിതാവിന്റെ ) 

3.ഭൂനികുതി അടച്ച രസീത് .

4 കൂട്ടിയുടെ ജനന സർട്ടിഫിക്കറ്റ്

5 പിതാവിന്റെ  അല്ലങ്കിൽമാതാവിന്റെ സ്കൂൾ സർട്ടിക്കറ്റ് 

സ്കോളർഷിപ്പിന് ആവശ്യമായ രേഖകൾ

  • 50 % മുകളിൽ മാർക്ക്‌ ലഭിച്ച കഴിഞ്ഞ വർഷത്തെ മാർക്ക്‌ ലിസ്റ്റ്.
  • കുട്ടിയുടെ ആധാർ കാർഡ്
  • വരുമാന സർട്ടിഫിക്കറ്റ്
  • കുട്ടിയുടെ ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്
  • ഒ ടി പി ലഭിക്കുന്നതിനുള്ള മൊബൈൽ നമ്പർ
  • കഴിഞ്ഞ വർഷത്തെ അപേക്ഷ പുതുക്കേണ്ടവർക്ക് കഴിഞ്ഞ വർഷം apply ചെയ്തപ്പോൾ ലഭിച്ച സ്കോളർഷിപ്പ് ഐഡിയും  പാസ്സ്‌വേർഡും.

 അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി :- സെപ്റ്റംബർ 30

സ്കോളർഷിപ്പിനെ കുറിച്ചുള്ള കൊടുത്താൽ വിവരങ്ങൾക്കു ലിങ്ക്👇

https://scholarships.gov.in/

0 comments: