പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്കും മാനേജ്‌മെന്റ് ട്രെയിനികളിലേക്കും അപേക്ഷ ക്ഷണിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ . അപേക്ഷാ നടപടികൾ ഓഗസ്റ്റ് 2-ന് ആരംഭിക്കും. അപേക്ഷകൾ സമർപ്പിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി ഓഗസ്റ്റ് 22 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ibps.in-ൽ ഓൺലൈനായി അപേക്ഷിക്കാം. 6432 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രിലിമിനറി പരീക്ഷ ഒക്ടോബറിൽ നടക്കും. പ്രിലിമിനറി ഫലം നവംബറിൽ പ്രഖ്യാപിക്കും. അന്തിമ തീയതികൾ ഐബിപിഎസ് ഉടൻ പ്രഖ്യാപിക്കും.
അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിൽ നിന്ന് ബിരുദം ഉണ്ടായിരിക്കണം. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 20 വയസ്സാണ്. ഉയർന്ന പ്രായം 2022 ഓഗസ്റ്റ് 1-ന് 30 വയസ്സാണ്. ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. അപേക്ഷകർ 850 രൂപ അപേക്ഷാ ഫീസായി നൽകണം. SC, ST, PwBD വിഭാഗങ്ങളിൽപ്പെട്ടവർക്ക് 175 രൂപയാണ് അപേക്ഷ ഫീസ്.
ഒരു മണിക്കൂർ സിബിടി (കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്) മോഡിൽ പ്രിലിമിനറി നടത്തും. 1 മാർക്ക് വീതം ആകെ 100 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും, ആ ചോദ്യത്തിന് നൽകിയിട്ടുള്ള മാർക്കിന്റെ നാലിലൊന്ന് അല്ലെങ്കിൽ 0.25 കുറയ്ക്കും. പ്രിലിമിനറി പാസ്സായ ഉദ്യോഗാർത്ഥികൾ മെയിൻ പരീക്ഷക്ക് ഹാജരാകണം. തുടർന്ന് ഒരു അഭിമുഖവും ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റ് ibps.in സന്ദർശിക്കുക
- ഓൺലൈൻ ആപ്ലിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
- വിശദാംശങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക
- അപേക്ഷാ ഫോം പൂരിപ്പിക്കുക.
- ഫീസ് അടച്ച് സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
0 comments: